ശിവാനന്ദ സർക്കിൾ സ്റ്റീൽ പാലം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ബെംഗളൂരു : ശിവാനന്ദ സർക്കിളിലെ ഏറെ കാലതാമസം നേരിടുന്ന സ്റ്റീൽ പാലം നവംബറോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ഇത് വാഹനയാത്രക്കാർക്ക് വലിയ ഒരു ആശ്വാസമാണ് നൽകുന്നത്. താഴത്തെ റാംപുകളിൽ ഒന്ന് കൂട്ടിച്ചേർക്കലും ഫ്‌ളൈഓവർ ആസ്ഫൽ ചെയ്യലും ബാക്കിയുണ്ടെന്നും 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. “അത് ഇപ്പോൾ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ മഴ പെയ്തതോടെ പണി വൈകുകയാണ്. പ്രത്യേകിച്ച് അസ്ഫാൽറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ ഞങ്ങൾ മഴയില്ലാത്ത ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ്, ”പ്രോജക്റ്റിന്റെ ചുമതലയുള്ള ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ ലോകേഷ് പറഞ്ഞു. ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…

Read More

രോഗികൾക്ക് അനുയോജ്യമായ വസ്ത്രങ്ങളുമായി നിംഹാൻസ്

ബെംഗളൂരു: ഒക്യുപേഷണൽ തെറാപ്പി ദിനത്തോടനുബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ശാരീരികവും വൈജ്ഞാനികവും സെൻസറി വൈകല്യവും വൈകല്യവുമുള്ള ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അഡാപ്റ്റീവ് വസ്ത്രങ്ങൾ അവതരിപ്പിച്ചു. വൈവിധ്യവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ പ്രമേയം ‘ബിലോംഗ്, ബി യു’ എന്നതായിരുന്നു.വസ്‌ത്രത്തിലെ ചില പരിഷ്‌ക്കരണങ്ങളിൽ വലുതാക്കിയ ബട്ടണുകൾ ഉപയോഗിക്കുന്നതും അവരുടെ വൈകല്യങ്ങൾ കണക്കിലെടുത്ത് അവരുടെ വസ്ത്രങ്ങൾ വ്യക്തിഗതമാക്കുന്നതും ഉൾപ്പെടുന്നു.ഒക്യുപേഷണൽ തെറാപ്പി ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ വകുപ്പിന്റെ കീഴിലാണ് പരുപാടി സങ്കെടുപ്പിച്ചത്

Read More

പുനീത് രാജ്കുമാർ അന്തരിച്ചു

ബെംഗളൂരു: ഹൃദയാഘാദത്തെ തുടർന്ന് ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യസാനവിഭാഗത്തിൽ പ്രവേശിപ്പിച്ച കന്നഡ നടൻ പുനീത് രാജ് കുമാർ (46) അന്തരിച്ചു. പ്രശസ്ത കന്നഡ നടൻ രാജ് കുമാറിന്റെ മകൻ ആണ് പുനീത് രാജ് കുമാർ. ഇന്ന് പുലർച്ചെ ജിമ്മിൽ വ്യായാമം ചെയ്യവേ ആയിരുന്നു ഹൃദയാഘാഥം ഉണ്ടായത്. കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് പുനീതിന്റെ ആകസ്മിക മരണം.രാജ് കുമാറിന്റെ മക്കളില്‍ ഏറ്റവും ഇളയവനാണു പുനീത്.രാജ്‍കുമാറിന്റെ ചില ചിത്രങ്ങള്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ പുറത്തിറങ്ങിയ പ്രേമദ കണിഗെ എന്ന ചിത്രത്തില്‍ പിഞ്ചുകുഞ്ഞായിട്ടാണ്…

Read More

പുനിത് രാജ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു: കന്നഡ നടൻ പുനീത് രാജ്കുമാറിനെ ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) വിദഗ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പുനീത്. അധികം വൈകാതെ പുനീത് രാജ്കുമാറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരം ആശുപത്രി അധികൃതർ അറിയിക്കും. വിവരമറിഞ്ഞു കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ് ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.  

Read More

ആർടിഒ ചെക്ക്‌പോസ്റ്റുകളിൽ നിന്ന് ഇനിയും മുക്തമാകാതെ സംസ്ഥാനം

ബെംഗളൂരു: കേന്ദ്രസർക്കാർ ഉത്തരവിട്ടിട്ടും ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കി നാല് വർഷം കഴിഞ്ഞിട്ടും സംസ്ഥാന അതിർത്തികളിലെ ചെക്ക്പോസ്റ്റുകൾ നീക്കം ചെയ്യാൻ സംസ്ഥാന ഗതാഗത വകുപ്പ് തയ്യാറായിട്ടില്ല. സംസ്ഥാന അതിർത്തികളിലെ ട്രാൻസ്പോർട്ട് ചെക്ക്പോസ്റ്റുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അടുത്തിടെ സംസ്ഥാനത്തോട് സ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ജിഎസ്ടി ഭരണത്തിന് ശേഷം എല്ലാ വാണിജ്യ നികുതി ചെക്ക്പോസ്റ്റുകളും നീക്കം ചെയ്തതായി സർക്കാർ വാദിക്കുന്നുണ്ടെങ്കിലും വാഹന രേഖകളുടെ ഫിസിക്കൽ വെരിഫിക്കേഷനായി 15 ആർടിഒ ചെക്ക്പോസ്റ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചെക്ക്‌പോസ്റ്റുകളിൽ വൻ അഴിമതിയും…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ച്‌ 138 അടി പിന്നിട്ടതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ഉയർത്തിയത്. ഇത് അറുപത് സെന്റീമീറ്റർ വരെ ഉയർത്തേണ്ടി വന്നേക്കുമെന്നാണ് സൂചന. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോൾ 138.75 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് .മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയര്‍ന്നു. ഡാമില്‍ റെഡ് അലേര്‍ട്ട്…

Read More

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് അടുത്ത് പോകുന്നതിനാൽ കേരളത്തിൽ ഇന്ന് മഴ ശക്തമാകും.ഇന്നും നാളെയും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്ന് ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.…

Read More

തപാലെത്തുക ഇനി ഹൈടെക്കായി; ഇ- ബൈക്ക് ഉപയോ​ഗപ്പെടുത്തും

ബെം​ഗളുരു; തപാൽ ജീവനക്കാർ കത്തുകളും, പാഴ്സലുകളും എത്തിക്കാൻ ഇലക്ട്രിക് ബൈക്കുകൾ ഉപയോ​ഗിച്ചു തുടങ്ങി. ജെപി ന​ഗർ സബ് പോസ്റ്റ് ഓഫീസിലെ 15 ജീവനക്കാർക്കാണ് ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബൈക്കുകൾ നൽകിയത്. പരീക്ഷണ അടിസ്ഥാനത്തിൽ ഇ ബൈക്കുകൾ നൽകിയത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. വാടകയ്ക്ക് ബൈക്കുകൾ ലഭ്യമാക്കുന്ന യുലു കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. എല്ലാ ദിവസവും കമ്പനി ഇ ബൈക്കുകൾ റീചാർജ് നടത്തിയ ശേഷം തിരിച്ചേൽപ്പിക്കുകയാണ് പതിവ്. മറ്റ് പോസ്റ്റോഫീസുകളിലേയ്ക്കും ഈ പദ്ധതി വിജയകരമായി തീർന്നാൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി കഴിയ്ഞ്ഞു. കൂടാതെ ചാർജിംങ്…

Read More

പുതിയ മെട്രോ ട്രെയിനുകൾ തയ്യാർ

ബെംഗളൂരു: ബെംഗളുരു മെട്രോയ്ക്കായി ബി ഇ എം എൽ ലിമിറ്റഡ് നിർമ്മിച്ച ഏഴ് പുതിയ മെട്രോ ട്രെയിനുകൾ ബുധനാഴ്ച പരീക്ഷണ ഓട്ടം സുഗമമായി പൂർത്തിയാക്കി.  ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 90 കിലോമീറ്ററാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷനിൽ നിന്നുള്ള (ആർഡിഎസ്ഒ) 14 അംഗ സംഘം ഒക്ടോബർ 10 മുതൽ ഈ കോച്ചുകളിൽ ഓസിലേഷൻ, എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് ട്രയൽ എന്നിവ നടത്തിവരുന്നു. എല്ലാ ദിവസവും രാത്രി 10 നും പുലർച്ചെ 4.30 നും ഇടയിൽ സാമ്പിഗെ റോഡിനും പീനിയ ഇൻഡസ്ട്രി സ്റ്റേഷനുകൾക്കുമിടയിലാണ് പരീക്ഷണ…

Read More

10 മാസത്തിനിടെ റോഡപകടങ്ങളിൽ പൊലിഞ്ഞത് 102 ജീവനുകൾ

മൈസൂരു; മൈസൂരു ന​ഗരത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ 515 റോഡപകടങ്ങളിൽ ഇല്ലാതായത് 102 പേരുടെ ജീവനെന്ന് കണക്കുകൾ. അപകടങ്ങളിൽ 452 പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുക കൂടി ചെയ്തെന്ന് സിറ്റി ട്രാഫിക് പോലീസിന്റെ റിപ്പോർട്ട് പുറത്ത്. 2021 ജനുവരി 11 മുതൽ ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മൈസൂരു – ബെം​ഗളുരു ഹൈവേ, നഞ്ചൻ കോട് റോഡ്, നർസിപുർ റോഡ്, ഹുൻസൂർ റോഡ് എന്നിവിടങ്ങളിലാണ് ഏറെയും അപകടങ്ങൾ സ്ഥിരമായി നടക്കുന്നത്. മദ്യപിച്ച് വാഹനം ഓടിയ്ക്കുക, സീറ്റ് ബെൽറ്റ് , ഹെൽമറ്റ് എന്നിവ ധരിയ്ക്കാതിരിയ്ക്കുക,…

Read More
Click Here to Follow Us