മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും

ബെംഗളൂരു : അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലേക്ക് പോയി സ്‌കൂളിന് ഇല്ലാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ ആരംഭിക്കും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു മഞ്ഞ നിറത്തിലുള്ള ബസ് അനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ ഇല്ലാത്ത കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കാണ് രണ്ട് അധിക ബസുകളും നിയോഗിക്കുകയെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരുവിൽ; പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: ആൾ ഇന്ത്യാ കെ.എം.സീ. സീ മൈസൂരു ഘടകത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരു യൂണിറ്റിൻ്റെ പ്രഖ്യാപനം ഇന്ന് നടക്കും. കർണാടകത്തിൽ ഇത് ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ മൂന്നാം പാലിയേറ്റീവ് ഹോം കെയർ യൂണിറ്റാണ്. മേയർ സുനന്ദ  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ആബിദ്സ് കൺവെൻഷൻ സെൻ്ററിൽവച്ച് വൈകിട്ട് ആറിന് നടക്കും. പാലിയേറ്റീവ് ഹോം കെയർ പ്രഖ്യാപനവും ആംബുലൻസ് സമർപ്പണവും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടീ മുഹമ്മദ് ബഷീർ എം. പി നിർവഹിക്കും. പി.എം. എ…

Read More

സമൂഹമാധ്യമങ്ങളിൽ ക്രിക്കറ്റ് വാതുവയ്പ്; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: ന​ഗരത്തിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ക്രിക്കറ്റ് വാതുവയ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിൽ. ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി നിവാസികളായ മൂന്ന് യുവാക്കൾ ആണ് ക്രൈംബ്രാഞ്ച് പിടിയിലായത്. ഓംപ്രകാശ് (27), സത്പാൽ സിംഗ് (23), ഗീവർചന്ദ് (27)എന്നിവരെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബൈദരഹള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പോലീസിന് സൂചനകൾ ലഭിച്ചത്. ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഒപ്പം മൂന്ന് മൊബൈൽ ഫോണുകളും പിടികൂടി.…

Read More

സത്യം ജയിക്കും: ബിനീഷ് കോടിയേരി

ബെംഗളൂരു: സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി. ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ബിനീഷ് ഈ കാര്യം പറഞ്ഞത്. അറസ്റ്റിൽ ആയതിനു ശേഷമുള്ള കാര്യങ്ങളെല്ലാം താൻ വെളിപ്പെടുത്തുമെന്ന് ബിനീഷ് പറഞ്ഞു. തൻ്റെ പേരിലുള്ള ‘ കോടിയേരി ആണ് പലർക്കും പ്രശ്നമെന്നും ബിനീഷ്. കേരളത്തിലെ കേസുകളുമായി ബന്ധമുള്ള പലരുടെയും പേരുകൾ പറയാൻ ഇഡി നിർബന്ധിച്ചതായും ആരോപിച്ചു. അത്തരം കാര്യങ്ങളിൽ സഹകരിച്ചിരുന്നു എങ്കിൽ തനിക്ക് 10 ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. കേസിന് പിന്നിൽ കളിക്കുന്നത് രാജ്യത്തെ തന്നെ വമ്പൻ രാഷ്ട്രീയപാർട്ടിയാണ്. കേസുമായി ബന്ധപ്പെട്ട…

Read More

വിയോഗം താങ്ങാനാകാതെ ആരാധകരുടെ ആത്മഹത്യ

ബെംഗളൂരു: ആരാധകർ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന പുറത്ത് വന്നിരുന്നു, എന്നാൽ പ്രിയ താരത്തിൻ്റെ മരണം താങ്ങാൻ ആവാതെ 2 പേർ കുഴഞ്ഞു വീണു മരിച്ചു. കൂടാതെ 2 പേരെ ആത്മഹത്യ ചെയ്ത നിലയിലുംയിലും കണ്ടെത്തി. ഉഡുപ്പി സാലിഗ്രാമിലെ സതീഷ് എന്ന ഓട്ടോ ഡ്രൈവർ സ്വയം കൈ തല്ലിയൊടിച്ചു. ബെളഗാവിൽ നിന്നുള്ള പരശുറാം ദേവനവർ (33), ഹാനൂർ സ്വദേശി മുനിയപ്പ എന്നിവരാണ് കുഴഞ്ഞു വീണു മരിച്ചവർ. ബെളഗാവി അത്താണിയിലെ രാഹുൽ ഗാന്ധിവര എന്ന യുവാവ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഹൊസ്പേട്ടിൽ…

Read More

ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ തകരാറിലായി; പാളത്തിലെ കരിങ്കൽ ചീളുകൾ നീക്കി

ബെംഗളൂരു: റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. ഹെബ്ബാൾ – ബാനസവാടി പാതയിൽ പാളത്തിൽ വച്ചിരുന്ന കരിങ്കൽ ചീളുകൾ കുരുങ്ങി ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ തകരാറിലായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ ശരിയാക്കാൻ ഒരു മണിക്കൂർ താമസം നേരിട്ടത്തിന് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ഹെബ്ബാൾ – ലൊട്ടെഗോലഹള്ളി – ചന്നസ്സന്ദ്ര പാതയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പാളത്തിലെ കരിങ്കൽ ചീളുകൾ കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്യുകയായിരുന്നു.…

Read More

നടൻ പുനീത് രാജ്കുമാറിൻ്റെ മരണം; എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ

ബെംഗളൂരു: കന്നഡ സിനിമാ താരം പുനീത് രാജ് കുമാറിൻ്റെ മരണത്തിൽ എന്താണ് കാരണമായതെന്ന് അറിയില്ലെന്ന് കുടുംബ ഡോക്ടർ രമണ റാവു വ്യക്തമാക്കി. ഉത്തമമായ ആരോഗ്യസംരക്ഷണത്തിൽ ഇന്നേവരെ പലർക്കും മാതൃക ആയിരുന്ന പുനീത് രാജ്കുമാർ ഹൃദയാഘാത ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. എന്നാൽ തനിക്ക് ക്ഷീണം തോന്നുന്നു എന്ന് പുനീത് പറഞ്ഞു കേൾക്കുന്നത് ആദ്യമാണെന്നും ഉടനടി ഹോസ്പിറ്റൽ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും ഡോക്ടർ പറഞ്ഞു. കൂടാതെ പുനീതിന് പ്രമേഹമോ, ക്രമരഹിത ഹൃദയമിടിപ്പ് ഒന്നും ഇല്ലാതിരുന്നത് കൊണ്ട് തന്നെ മരണ കാരണം കൃത്യമായി പറയാൻ കഴിയില്ല എന്നും അദ്ദേഹം…

Read More

പുനീത് രാജ്കുമാറിൻ്റെ ഭൗതിക ശരീരം കണ്ഠീരവ സ്റ്റുഡിയോവിൽ എത്തിച്ചു;ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാര ചടങ്ങുകൾ തുടരുന്നു.

ബെംഗളൂരു : വെള്ളിയാഴ്ച അന്തരിച്ച പ്രമുഖ നടൻ പുനീത് രാജ്കുമാറിനെ ഭൗതിക ശരീരം കണ്ഠീരവ സ്റ്റുഡിയോയിൽ എത്തിച്ചു. അന്ത്യയാത്രയുടെ ചടങ്ങുകൾ 6 മണിയോടെ ആരംഭിച്ചു, സംസ്ഥാന സർക്കാറിൻ്റെ പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് ചടങ്ങുകൾ നടക്കുന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി യെദിയൂരപ്പ മറ്റ് നിരവധി മന്ത്രിമാരും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പുനീതിൻ്റെ മൂത്ത മകൾ ധൃതി ഇന്നലെ അമേരിക്കയിൽ നിന്ന് എത്തിയിരുന്നു. ആൾ മക്കൾ ഇല്ലാത്തതിനാൽ പുനീതിൻ്റെ ജ്യേഷ്ഠ സഹോദരനായ രാഘവേന്ദ്ര രാജ് കുമാറിൻ്റെ മകൻ വിനയ് കുമാർ ആണ് അന്ത്യകർമ്മങ്ങൾ നടത്തുന്നത്.

Read More

പ്രിയതാരം പുനീത് രാജ്കുമാറിൻ്റെ വിയോഗത്തിൽ ദുഃഖം പങ്ക് വച്ച് പ്രമുഖർ

ബെംഗളുരു: കന്നഡ സിനിമാതാരം പുനീത് രാജ് കുമാറിൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് കലാ – കായിക – സിനിമാ – രാഷ്ട്രീയ മേഖലകളിൽ നിന്നും പ്രമുഖർ. പുനീത് രാജ്കുമാറുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഒപ്പം ഭാവി തലമുറ അദ്ദേഹത്തിൻ്റെ നടന വൈഭവവും, വ്യക്തിത്വവും ഓർത്തിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയ്ക്ക് പുനീതിൻ്റെ അപ്രതീക്ഷിത നിര്യാണം കനത്ത നഷ്ടം ആണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. കന്നഡ നാടിന് യുവരത്‌നത്തെയാണ് നഷ്ടമായത് എന്ന് മുൻ മുഖ്യമന്ത്രി എച്. ഡി ദേവഗൗഡ…

Read More

ഗവേണൻസ് റാങ്കിംഗിൽ കർണാടക ഏഴാം സംസ്ഥാനത്ത്

ബെംഗളൂരു: ഭരണനിർവഹണത്തിൽ 18 വലിയ സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്താണ് കർണാടകയെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്‌സ് സെന്റർ (പിഎസി) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട്. കഴിഞ്ഞ വർഷം സംസ്ഥാനം നാലാം സ്ഥാനത്തായിരുന്നു. ഇക്വിറ്റി പില്ലർ സ്കോറിൽ സംസ്ഥാനത്തിന്റെ റാങ്കിംഗ് 12-ാം സ്ഥാനത്ത് നിന്ന് 16-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്. ഇക്വിറ്റി, വളർച്ച, സുസ്ഥിരത എന്നിവയുടെ തൂണുകളിലുടനീളം ഭരണ പ്രകടനത്തിൽ സംസ്ഥാനങ്ങൾ നേടിയ സ്കോറുകളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്സ് ഇൻഡക്സ് (PAI 2021) ലിസ്റ്റ് തയ്യാറാക്കിയത്.

Read More
Click Here to Follow Us