മൈസൂരു; മൈസൂരു നഗരത്തിൽ കഴിഞ്ഞ 10 മാസത്തിനിടെ ഉണ്ടായ 515 റോഡപകടങ്ങളിൽ ഇല്ലാതായത് 102 പേരുടെ ജീവനെന്ന് കണക്കുകൾ.
അപകടങ്ങളിൽ 452 പേർക്ക് ഗുരുതരമായി പരിക്കേൽക്കുക കൂടി ചെയ്തെന്ന് സിറ്റി ട്രാഫിക് പോലീസിന്റെ റിപ്പോർട്ട് പുറത്ത്. 2021 ജനുവരി 11 മുതൽ ഒക്ടോബർ 27 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.
മൈസൂരു – ബെംഗളുരു ഹൈവേ, നഞ്ചൻ കോട് റോഡ്, നർസിപുർ റോഡ്, ഹുൻസൂർ റോഡ് എന്നിവിടങ്ങളിലാണ് ഏറെയും അപകടങ്ങൾ സ്ഥിരമായി നടക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിയ്ക്കുക, സീറ്റ് ബെൽറ്റ് , ഹെൽമറ്റ് എന്നിവ ധരിയ്ക്കാതിരിയ്ക്കുക, മൊബൈലിൽ സംസാരിച്ച് വാഹനം അലക്ഷ്യമായി ഓടിയ്ക്കുക എന്നിവയൊക്കെയാണ് അപകടത്തിന്റെ പ്രധാന കാരണങ്ങൾ.
കൂടാതെ വൺവേകളിലെ അലക്ഷ്യമായ വാഹനം ഓടിക്കൽ രീതി, കുഴികൾ എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നു..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.