ബെംഗളൂരു : നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പറമ്പിൽ 14 വയസുകാരൻ മുങ്ങിമരിച്ചു. ബിഡിഎ കോംപ്ലക്സിനു സമീപം എച്ച്ബിആർ ലേഔട്ടിന്റെ രണ്ടാം സ്റ്റേജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.കെജി ഹള്ളിയിൽ താമസക്കാരനായിരുന്ന ചന്ദ്രശേഖർ (14) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെ കുട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. അടുത്തിടെ ബെംഗളൂരുവിൽ പെയ്ത കനത്ത മഴ കാരണം വെള്ളക്കെട്ടിൽ വെള്ളം നിറഞ്ഞിരുന്നു.നീന്താൻ അറിയാത്ത ചന്ദ്രു വെള്ളത്തിലേക്കു ഇറങ്ങുകയായിരുന്നു. ചന്ദ്രു വെള്ളത്തിൽ മുങ്ങുന്നതിനിടയിൽ , സഹായം അഭ്യർത്ഥിച്ച് കൈകൾ വീശുകയും.സുഹൃത്തായ വിമൽ (13) ചന്ദ്രുവിനെ രക്ഷിക്കാൻ…
Read MoreDay: 20 October 2021
റോഡിലെ കുഴികളടക്കാൻ മൈക്രോ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം
ബെംഗളൂരു : നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിംഗിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, ബെസ്കോം, മറ്റ് കക്ഷികൾ എന്നിവരുമായുള്ള അടിയന്ത്ര യോഗത്തിൽ റോഡിലെ കുഴികൾ ഉൾപ്പെടെ മുഖ്യമന്ത്രി നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചു.കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് അടുത്ത ചൊവ്വാഴ്ച വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മേൽനോട്ടത്തിലാകും നടപ്പിലാക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ കാരണം 4, 6 എന്നീ മേഖലകളെ സാരമായി ബാധിച്ച എച്ച്എസ്ആർ ലേഔട്ട് മുഖ്യമന്ത്രി സന്ദർശിച്ചതിന് ശേഷമുള്ള യോഗത്തിലാണ് തീരുമാനം. ബിബിഎംപിയുടെ എച്ച്ആർഎസ് ലേഔട്ട്…
Read Moreശിശു പരിപാലന കേന്ദ്രങ്ങളിൽ ഇനി ‘സെലിബ്രിറ്റി ബർത്ത്ഡേ പാർട്ടികൾ’ പാടില്ല
ബെംഗളൂരു : സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ എന്നിവർക്ക് അവരുടെ കുട്ടികളുടെ ജന്മദിനം ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിൽ (സിസിഐ) ആഘോഷിക്കുന്നതിൽ നിന്ന് വിലക്കി.സിസിഐകളിൽ അഭയം പ്രാപിക്കുന്ന കുട്ടികളിൽ മറ്റ് കുട്ടികളുടെ ജന്മദിനാഘോഷങ്ങൾ മാനസികമായ സ്വാധീനം ചെലുത്തുന്നു എന്ന കണ്ടത്തലിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരുവിലെ ചൈൽഡ് റൈറ്റ്സ് ഡയറക്ടറേറ്റ് സർക്കുലർ പുറപ്പെടുവിച്ചത്. സെലിബ്രിറ്റികളും അവരുടെ കുട്ടികളും സിസിഐകളിൽ അവരുടെ ജന്മദിനം ആഘോഷിക്കുന്നത് സാധാരണമായി മാറിയെന്നും അത് തടയേണ്ട ആവശ്യമുണ്ടെന്നും ബാലാവകാശ പ്രവർത്തകർ പറഞ്ഞു.
Read More“രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമ”! പ്രസ്താവന;വിവാദം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിലൂടെ കോൺഗ്രസ് വിവാദം സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ, ബിജെപി സംസ്ഥാന അധ്യക്ഷനും എം പിയുമായ നളിൻ കുമാർ കട്ടീൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനെന്നും അഭിപ്രായപ്പെട്ടു. ”ഞാൻ രാഹുൽ ഗാന്ധിയെക്കുറിച്ച് ഇത്തരത്തിൽ അഭിപ്രായപ്പെടുന്നതല്ല മറിച്ച്, മാധ്യമ റിപ്പോർട്ടുകളാണ് ഇത് പറയുന്നത്” എന്നും “ഒരുപാർട്ടിയെ നയിക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഒരു രാജ്യത്തെ നയിക്കാനാകും?” എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച പ്രധാനമന്ത്രിയെ ‘അങ്കൂത ഛാപ്‘ (നിരക്ഷരൻ) എന്ന് പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് ട്വീറ്റിന്മറുപടിയായാണ് കട്ടീലിന്റെ പ്രസ്താവനയെന്ന് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു. രാഹുൽ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് അപ്പ്ഡേറ്റ് ഇവിടെ വായിക്കാം.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 462 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 479 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.39%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 479 ആകെ ഡിസ്ചാര്‍ജ് : 2937405 ഇന്നത്തെ കേസുകള്‍ : 462 ആകെ ആക്റ്റീവ് കേസുകള്‍ : 9074 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37976 ആകെ പോസിറ്റീവ് കേസുകള്‍ : 2984484…
Read Moreകേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്.…
Read Moreലോകായുക്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ബലാൽസംഗ ശ്രമത്തിന് കേസ് കൊടുത്ത് നിയമ വിദ്യാർത്ഥി.
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ലോകായുക്ത കോടതിയിലെ സ്പെഷ്യൽ പബ്ലിക്പ്രോസിക്യൂട്ടർക്കെതിരെ മംഗളൂരുവിലെ ഒരു നിയമ വിദ്യാർത്ഥി പരാതി നൽകി. പാണ്ഡേശ്വറിലെ വനിതാ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, വിദ്യാർത്ഥി കെഎസ്എൻരാജേഷിനെതിരെ പരാതി നൽകുകയും ഓഗസ്റ്റിൽ കരങ്കൽപാടിയിൽ അദ്ദേഹത്തിന്റെ കീഴിൽ ഇന്റേണായിചേർന്നതായി പറയുകയും ചെയ്തു. ഇതിനിടയിൽ, ലൈംഗിക ബന്ധത്തിന് രാജേഷ് നിർബന്ധിച്ചതായിപരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ, അയാൾ പെൺകുട്ടിയെ തന്റെ ചേംബറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയുംബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ലോകായുക്തയുടെ കീഴിലുള്ള അഴിമതി കേസുകളിൽസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു കെഎസ്എൻ രാജേഷ്. അതേസമയം, ഇരയും…
Read Moreസ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് 4 മരണം
ബെംഗളൂരു : സ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് നാല് മരണം. വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വറിനടുത്തുള്ള ഹൊനഗനഹള്ളിയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരും വാഹനം നന്നാക്കാൻ ശ്രമിച്ച ലോറി ഡ്രൈവറും മരിച്ചു.
Read Moreപ്ലാസ്റ്റിക് നൽകു അരി നേടൂ;വ്യത്യസ്തമാർന്ന പദ്ധതിയുമായി കൊപ്പാൾ ജില്ലാഭരണകൂടം
ബെംഗളൂരു : പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമാർന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊപ്പാൾ ജില്ലാഭരണകൂടം.പുനരുപയോഗിക്കാൻ കഴിയാത്ത ഒരു കിലോ പ്ലാസ്റ്റിക് നൽകിയാൽ ഒരു കിലോ അരിയോ വെല്ലമോ തിരികെ ലഭിക്കും അതും തികച്ചും സൗജന്യമായി. സ്വച്ഛ് ഭാരത് മിഷന്റെ ‘ക്ലീൻ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം നഗരമേഖകളെക്കൂടാതെ ഗ്രാമീണ മേഖലകളിലും ഏറെ ശ്രദ്ധനേടുകയും നൂറുകണക്കിനാളുകളാണ് ഉപയോഗപ്പെടുത്തുകയും ചെയ്തു എന്ന് ഡെപ്യൂട്ടി കമ്മിഷണർ സൂരൽകാർ വികാസ് കിഷോർ പറഞ്ഞു. കൊപ്പാളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സിമന്റ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ…
Read Moreഐപിഎൽ വാതുവെപ്പ് ; ബംഗളുരുവിൽ പിടിയിലായവരിൽ മൂന്ന് മലയാളികളും,നടന്നത് ലക്ഷങ്ങളുടെ ബിസിനസ്
ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.…
Read More