നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പറമ്പിൽ 14 വയസ്സുകാരൻ മുങ്ങിമരിച്ചു

ബെംഗളൂരു : നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ പറമ്പിൽ 14 വയസുകാരൻ മുങ്ങിമരിച്ചു. ബിഡിഎ കോംപ്ലക്സിനു സമീപം എച്ച്ബിആർ ലേഔട്ടിന്റെ രണ്ടാം സ്റ്റേജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.കെജി ഹള്ളിയിൽ താമസക്കാരനായിരുന്ന ചന്ദ്രശേഖർ (14) ആണ് മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:30 ഓടെ കുട്ടി നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു.

അടുത്തിടെ ബെംഗളൂരുവിൽ പെയ്ത കനത്ത മഴ കാരണം വെള്ളക്കെട്ടിൽ വെള്ളം നിറഞ്ഞിരുന്നു.നീന്താൻ അറിയാത്ത ചന്ദ്രു വെള്ളത്തിലേക്കു ഇറങ്ങുകയായിരുന്നു. ചന്ദ്രു വെള്ളത്തിൽ മുങ്ങുന്നതിനിടയിൽ , സഹായം അഭ്യർത്ഥിച്ച് കൈകൾ വീശുകയും.സുഹൃത്തായ വിമൽ (13) ചന്ദ്രുവിനെ രക്ഷിക്കാൻ വെള്ളത്തിലേക്കു ചാടുകയും ചെയ്തു അതെ സമയം മറ്റ് സുഹൃത്തുക്കൾ വഴിയാത്രക്കാരുടെ സഹായം തേടുകയും ചെയ്തു. വന്നവരിൽ ആദം പാഷ എന്ന ഭക്ഷണ വിതരണ തൊഴിലാളിയും ആൺകുട്ടികളെ സഹായിക്കാൻ ശ്രമിച്ചവരും ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു. അതിൽ ഒരാൾ രക്ഷിക്കാൻ വെള്ളത്തിൽ ഇറങ്ങി വിമലിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും അവർക്ക് ചന്ദ്രുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല,.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രുവിന്റെ മൃതദേഹം കണ്ടെടുത്തതായി കെജി ഹള്ളി പോലീസ് പറഞ്ഞു. കെട്ടിട ഉടമ ഫിറോസിനെതിരെ അശ്രദ്ധമൂലം പോലീസ് ഉദ്യോഗസ്ഥർ കേസ് എടുത്തിട്ടുണ്ട്. ആളുകൾ അകത്തേക്ക് പോകുന്നത് തടയാൻ ബ്ലോക്കുകൾ ഇട്ടതായി കെട്ടിട ഉടമ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
[masterslider id="10"]

Related posts