മൈസൂരു : നഗരത്തിലെ ദസറ എക്സിബിഷൻ മൈതാനത്ത് വർഷം മുഴുവൻ പ്രദർശനം സംഘടിപ്പിക്കാനുള്ള പദ്ധതി വൈകാതെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസൂരു കൊട്ടാരത്തിനു മുൻഭാഗത്തെ ദൊഡ്ഡെക്കെരെ മൈതാനത്താണ് ദസറ എക്സിബിഷൻ നടന്നുവരുന്നത്. ദസറവേളയിൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രദർശനം കാണാൻ ആയിരക്കണക്കിനുപേരാണ് വന്നിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കച്ചവടക്കാർ എക്സിബിഷനിലെത്തിയിരുന്നു.
കോവിഡിനെത്തുടർന്ന് ദസറയാഘോഷം വെട്ടിച്ചുരുക്കിയതിനാൽ കഴിഞ്ഞ രണ്ടുവർഷമായി എക്സിബിഷൻ നടന്നിരുന്നില്ല.മൈസൂരു കേന്ദ്രീകരിച്ച് വിനോദസഞ്ചാര സർക്യൂട്ട് വികസിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യം അനുകൂലമായാൽ അടുത്തവർഷം ദസറയാഘോഷം ഗംഭീരമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.