ലുലു ഗ്ലോബൽ മാളിലെ കനത്ത തിരക്ക്; രാജാജിനഗറിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു

ബെംഗളൂരു:രാജാജിനഗറിലെ വാടൽ നാഗരാജ് റോഡിലെ പെട്ടെന്നുള്ള ഗതാഗതക്കുരുക്കിൽ വളഞ്ഞു ബെംഗളൂരുവിലെ യാത്രക്കാർ. ട്രാഫിക് പോലീസ് മാത്രമല്ല, മുൻ വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പോലും ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രാഫിക് നിയന്ത്രിക്കാൻ തിരക്കേറിയ ഭാഗത്ത് നിൽക്കാൻ നിർബന്ധിതനായി. ഈയിടെ തുറന്ന ലുലു ഗ്ലോബൽ മാളിലെ കനത്ത തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണം എന്നാണ് വിലയിരുത്തൽ.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡോ രാജ്കുമാർ റോഡ് വരെ ട്രാഫിക് കാണാനാകും. രാജാജിനഗർ എം ബ്ലോക്കിലെ പാർക്കിംഗിന് പണം നൽകാതിരിക്കാൻ ആളുകൾ മാളിന്റെ പിൻഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ രാജാജിനഗർ നിവാസികളും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ഇതിനകം ഉയര്ന്നിട്ടുണ്ട്.

പുതിയതായതിനാൽ ആണ് ഇത്ര തിരക് അനുഭവപ്പെടുന്നത്ത് എന്നും. “രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്ന് മാൾ മാനേജ്‌മന്റ് അറിയിച്ചു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts