ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 636 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 745 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 745 ആകെ ഡിസ്ചാര്‍ജ് : 2927029 ഇന്നത്തെ കേസുകള്‍ : 636 ആകെ ആക്റ്റീവ് കേസുകള്‍ : 12356 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 37811 ആകെ പോസിറ്റീവ് കേസുകള്‍ : 2977225…
Read MoreDay: 2 October 2021
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 14,437 പേര് രോഗമുക്തി നേടി
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്.…
Read Moreആർടി-പിസിആർ ടെസ്റ്റുകളിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് കാസർകോട് നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പതിവ് യാത്രക്കാർ
ബെംഗളൂരു: കാസർകോട് ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ല വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ആർടി–പിസിആർ പരിശോധനയിൽ നിന്ന് ഇളവ് അനുവധിക്കണം എന്ന് കാസർകോട് നിന്നുള്ള പതിവ് യാത്രക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്രന് ദൈനംദിന യാത്രക്കാരുടെ ഒരു ഫോറമായ സഹയാത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. സംസ്ഥാനത്തേക്കുള്ള തുടർച്ചയായ യാത്രകൾക്കിടയിൽ നിരന്തരമായ പരിശോധന അസൗകര്യമുണ്ടാക്കുന്നുവെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ കോവിഡ് -19 ടെസ്റ്റിന് വിധേയരായിട്ടുണ്ട് എന്ന് യാത്രക്കാർപറഞ്ഞു. സ്കൂളുകളും കോളേജുകളും ക്ലാസുകൾ പുനരാരംഭിക്കുന്നതിനാൽ,…
Read Moreബെംഗളൂരു റെയിൽവേ ഡിവിഷൻ മോക്ക് ഡ്രിൽ നടത്തി.
ബെംഗളൂരു: ദുരന്തനിവാരണത്തിനുള്ള തയ്യാറെടുപ്പുകൾ എടുക്കാനുള്ള പരിശീലനം നൽകുന്നതിന്റെ ഭാഗമായിസൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷനും എൻ ഡി ആർ എഫ് പത്താം ബറ്റാലിയനുംഎസ്.ഡി.ആർ.എഫും ചേർന്ന് വ്യാഴാഴ്ച യശ്വന്ത്പൂർ യാർഡിൽ മോക്ക് ഡ്രിൽ നടത്തി. ഒരു ട്രെയിൻ അപകടം ഉണ്ടായാൽ എങ്ങനെ ഇടപെടും എന്നതിൽ പരിശീലനം നൽകാൻ ഒരു അപകടത്തിന്റെസാഹചര്യം സൃഷ്ടിക്കാൻ രണ്ട് കോച്ചുകൾ പാളം തെറ്റിക്കുകയും പരിശീലനത്തിന്റെ ഭാഗമായി പരിക്കേറ്റയാത്രക്കാരുടെ വിവരങ്ങൾ സൈറൺ ശബ്ദത്തിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്ന്, ഒരുദുരന്തമുണ്ടാകുമ്പോൾ ചെയ്യേണ്ടത് പോലെ എൻ ഡി ആർ എഫ് , എസ് ഡി ആർ…
Read Moreപ്രതിഷേധത്തെത്തുടർന്ന്, കരാർ ആശുപത്രി ജീവനക്കാരുടെ കാലാവധി നീട്ടി സർക്കാർ
ബെംഗളൂരു: പകർച്ചവ്യാധി സമയത്ത് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ആശുപത്രി ജീവനക്കാരുടെ ജോലി ഡിസംബർ 31 വരെ നീട്ടുമെന്ന് കർണാടക സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സ്ഥിരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ 22 –ന് സംസ്ഥാനത്തുടനീളമുള്ള കരാർ ആശുപത്രി ജീവനക്കാർ ബെംഗളൂരുവിൽ പ്രതിഷേധിച്ചതിന് ശേഷമാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അവരുടെ കരാർ 2021 സെപ്റ്റംബർ 30 –ന് അവസാനിക്കാനിരിക്കെയാണ് കരാർ കാലാവധി സർക്കാർ നീട്ടിയത്. പ്രതിഷേധത്തിനിടെ, സെപ്റ്റംബർ 30 –ന് തങ്ങളുടെ തൊഴിൽ അവസാനിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള സർക്കാർ സർക്കുലർ കരാർ ജീവനക്കാർ മാധ്യമങ്ങളെ കാണിച്ചിരുന്നു. ഡോക്ടർമാർ, നഴ്സുമാർ, ലാബ്ടെക്നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ഡാറ്റാ എൻട്രി…
Read Moreറോഡുകളിലെ കുഴി നികത്തൽ; സമയപരിധി ഈ മാസം 25 വരെ നീട്ടി
ബെംഗളുരു; റോഡുകളിലെ കുഴികൾ നികത്താൻ സമയപരിധി നൽകിയത് ഫലപ്രദമാകാതെ വന്നതോടെ വീണ്ടും സമയപരിധി നീട്ടി ബിബിഎംപി. ഈ മാസം 25 വരെയാണ് നീട്ടി നൽകിയത്. എല്ലാ കുഴികളും നികത്താനുള്ള സമയപരിധി ഈ വ്യാഴാഴ്ച്ച അവസാനിച്ചിരുന്നു. 14,000 കിലോമീറ്റർ റോഡിലെ കുഴികൾ അടച്ചു തീർത്തെന്ന് ബിബിഎംപി അധികൃതർ വ്യക്തമാക്കി. കനത്ത മഴ റോഡിന്റെ അറ്റകുറ്റ പണികളെയും , കുഴി നികത്തലിനെയും ബാധിച്ചതിനാൽ ബിബിഎംപി അധികൃതരുമായി ചർച്ച നടത്തിയ റവന്യൂ മന്ത്രി ആർ അശോകയാണ് സമയ പരിധി നീട്ടിയത്.
Read Moreകുടക്- കേരള സംസ്ഥാനാന്തര ബസ് സർവ്വീസ് നിരോധനം 30 വരെ നീട്ടി; യാത്രക്കാർക്ക് തിരിച്ചടി
ബെംഗളുരു; കേരളത്തിൽ നിന്നും കുടകിലേക്കും തിരിച്ചുമുള്ള സംസ്ഥാനാന്തര ബസ് സർവ്വീസ് നിന്നിട്ട് 2 മാസം പിന്നിടുന്നു. 30 വരെ വീണ്ടും കുടക്- കേരള സംസ്ഥാനാന്തര യാത്ര നിരോധനം കലക്ടർ ഉത്തരവിറക്കി നീട്ടിയതോടെ യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ അവസാനം വരെ കേരളത്തിൽ നിന്നും കർണ്ണാടകയിലേക്കും തിരിച്ചുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയിരിക്കുകയാണ്. കൂടാതെ കർണ്ണാടകയിലെ മറ്റ് അതിർത്തികളിലെ പോലെ സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന യാത്രക്കാർക്ക് കുടക് വഴി പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളിലും ,ചരക്കു വാഹന ജീവനക്കാർക്ക്…
Read Moreവിദ്യാർഥികളുടെ യാത്രാ സൗകര്യം; 100 ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ബിഎംടിസി
ബെംഗളുരു; നഗരത്തിൽ സർവ്വീസ് നടത്തുന്നതിനായി തിങ്കളാഴ്ച്ച മുതൽ 100 ബസുകൾ കൂടി ഇറക്കുമെന്ന് അറിയിച്ച് ബിഎംടിസി. 6-12 ക്ലാസുകൾ പൂർണ്ണമായും ഹാജർ നിലയോടെ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ഇതോടെയാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ബിഎംടിസി ബസുകൾ 100 എണ്ണം കൂടി നിരത്തിലിറക്കാനുള്ള തീരുമാനം എടുത്തത്. 4953 ബസുകളാണ് നിലവിൽ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവ്വീസ് നടത്തുന്നത്.
Read Moreസ്കൂളിലെത്തി ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ; ആശങ്കയോടെ മാതാപിതാക്കൾ
ബെംഗളുരു; മുഴുവൻ ഹാജർ നിലയോടെ ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ കുട്ടികളുമായി ക്ലാസുകൾ പുനരാരംഭിക്കാമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുകയാണ്. കൂടാതെ ഇലക്രോണിക് സിറ്റിയിലും, കോലാറിലും മാണ്ഡ്യയിലും 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂൾ – കോളേജ് മാനേജ്മെന്റുകളുടെ ആശങ്ക വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ സ്കൂളിൽ എത്താത്തവർക്ക് ഓൺലൈൻ ക്ലാസുകളും അല്ലാത്തവർക്ക് ഓഫ് ലൈൻ ക്ലാസുകളും എടുക്കേണ്ടതായിട്ടുള്ളതിനാൽ…
Read Moreഅഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്
ബെംഗളുരു; ഒരേ കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 17 നാണ് മാഗഡിറോഡിലെ വസതിയിൽ വിവിധ മുറികളിലായി മുതിർന്നവരെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കിടക്കയിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഈ കേസിൽ മരിച്ച ഭാരതിയുടെ ഭർത്താവും പ്രാദേശിക മാധ്യമപ്രവർത്തകനുമായ ഹുല്ല ശങ്കറിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇയാളെ കുറ്റപ്പെടുത്തി ഭാര്യയും മക്കളും എഴുതിയ 20 പേജുള്ള കുറിപ്പ് കണ്ടെടുത്തു. മറ്റനേകം സ്തീകളുമായി ശങ്കറിന്…
Read More