ബെംഗളുരു; കോവിഡ് മൂന്നാം തരംഗമുണ്ടായാൽ 20% കിടക്കകൾ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗമുണ്ടായാൽ അത് കുട്ടികളെ ഏറെ ബാധിക്കുമെന്ന വാർത്തകൾ വന്നതിനെ തുടർന്നാണിത്. കുട്ടികൾക്കായി ജില്ലാ- താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകളാണ് മാറ്റി വയ്ക്കുന്നത്.
ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും , 502 പീഡിയാട്രിക് വെന്റിലേറ്ററുകളും, സർക്കാർ സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ടമുണ്ടായാൽ നേരിടാൻ സജ്ജമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.