കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 847 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  847 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 946 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.57%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 946 ആകെ ഡിസ്ചാര്‍ജ് : 2918890 ഇന്നത്തെ കേസുകള്‍ : 847 ആകെ ആക്റ്റീവ് കേസുകള്‍ : 13621 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 37668 ആകെ പോസിറ്റീവ് കേസുകള്‍ : 2970208…

Read More

വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

CYBER ONLINE CRIME

ബെംഗളൂരു: വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തതായി കണ്ടെത്തി. തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് ഇന്നലെ രാവിലെ ഏതോ വിദേശ രാജ്യത്തുനിന്നുള്ള അജ്ഞാതരായ ഹാക്കർസ് ഹാക്ക് ചെയ്‌തുവെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഹാക്കർസന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതും മോശവുമായ വിവിധ സന്ദേശങ്ങൾ തന്റെ അക്കൗട്ടിൽ പോസ്റ്റ് ചെയ്തതായും, ജനങ്ങൾ ആ സന്ദേശങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രിയുടെ ഓഫീസ് ട്വിറ്ററിന് പരാതി…

Read More

കേരളത്തിൽ ഇന്ന് 19675 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 19,702 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19675 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍ 967, ഇടുക്കി 927, വയനാട് 738, കാസര്‍ഗോഡ് 312 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

Read More

ഈ വർഷം എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് കട്ട്ഓഫ് ഇല്ല

ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന സിഇടി വിദ്യാർത്ഥികൾക്ക് കട്ട്ഓഫ് മാർക്കുകൾ ഉണ്ടാകില്ല. ഈ വർഷം 1.83 ലക്ഷം വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് സീറ്റുകൾക്ക് യോഗ്യരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 530 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 28 മുതൽ 30 വരെ ദിവസങ്ങളിലാണ് സിഇടി നടന്നത്. 2,01,834 പേർ പരീക്ഷ എഴുതാൻ അപേക്ഷിച്ചതിൽ 1,93,447 ഉദ്യോഗാർത്ഥികൾ ഹാജരായി. സംസ്ഥാനത്തെ 1.09 ലക്ഷം എൻജിനീയറിങ് സീറ്റുകളിൽ 54,000 സീറ്റുകൾ സിഇടി വഴി സർക്കാർ നികത്തുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 20,000 സീറ്റുകൾ ഒഴിഞ്ഞു കിടന്നതായും മന്ത്രി…

Read More

നിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ​ദാരുണാന്ത്യം

മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് ന​ഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

Read More

ബെം​ഗളുരുവിലെ വിവാദമായ റിസോർട്ടിലെ ലഹരി പാർട്ടി; മലയാളികളുൾപ്പെടെ 37 പേർക്ക് ജാമ്യം

ബെം​ഗളുരു; രാത്രി വൈകി അനേക്കലിലെ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിൽ മലയാളികൾ ഉൾപ്പെടെ 37 പേർക്ക് ജാമ്യം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. രക്ത പരിശോധന ഫലത്തിൽ ലഹരി പദാർഥങ്ങൾ ഉപയോ​ഗിച്ചു എന്ന് തെളിഞ്ഞാൽ ശക്തമായ നിയമ നടപടി എടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 21-22 വയസ് പ്രായമുള്ളവരും വിദ്യാർഥികളായ മലയാളികളും ഉൾപ്പെടുന്നതാണ് കേസ്. ഇഅതിൽ 3 യുവതികളും ഉൾപ്പെട്ടിരുന്നു. ആപ് മുഖേനയാണ് പാർട്ടിക്കായി രജിസ്റ്റർ നടത്തിയത്.

Read More

ബെം​ഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ

ബെം​ഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെം​ഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓ​ഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്. യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം…

Read More

നഗരത്തിൽ ഏതാനും ദിവസങ്ങൾ കൂടി കനത്ത മഴക്ക് സാധ്യത;13 ജില്ലകളിൽ യെല്ലോ അലർട്ട്.

ബെംഗളൂരു : ഈ മാസം 26 വരെ നഗരത്തിൽ കനത്ത മഴക്ക് സാധ്യത. 25-26 തീയതികളിൽ ഇടിയോട് കൂടിയ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ മഴയിൽ വിദ്യാരണ്യപുരയിൽ 64 സെൻ്റീമീറ്ററും ദൊഡ്ഡബൊമ്മ സാന്ദ്രയിൽ 60.5 സെൻ്റീ മീറ്ററും മഴ ലഭിച്ചു. യെശ്വന്ത് പുര, ഹെബ്ബാൾ, ബിലേക്കഹള്ളി, ബി.ടി.എം ലേ ഔട്ട്, കോറമംഗല എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു. നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഔദ്യോഗിക വസതിക്ക് സമീപം മരം കടപുഴകി. മന്ത്രി…

Read More

നിധിതേടി വീടിനുള്ളിൽ 20 അടി താഴ്ച്ചയിൽ കുഴി; കുഴിയിൽ നിന്ന് പുറത്തെത്തിയ പാമ്പ് കടിച്ച് ​ദാരുണാന്ത്യം

മൈസൂരു; നാട്ടുകാരെ ഞെട്ടിച്ച് വീടിനുള്ളിൽ കണ്ടെത്തിയത് 20 അടി താഴ്ച്ചയുള്ള കുഴി. നിധി കണ്ടെത്താൻ വേണ്ടിയാണ് ഇത്തരത്തിൽ കുഴിയെടുത്തത്. ഏകദേശം 20 അടി താഴ്ച്ചയോളമാണ് കുഴിക്കുള്ളത്. ചാമ്രാജ് ന​ഗറിലാണ് സംഭവം. ഇതേ കുഴി കുഴിക്കുമ്പോൾ പുറത്തുവന്ന പാമ്പിന്റെ കടിയേറ്റ് വീട്ടുടമ രാമണ്ണ മരിച്ചിരുന്നു. നിധി കൈവശമാക്കുവാനായി പ്രത്യേക പൂജകൾ രാമണ്ണയുടെ ഭാര്യ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴിക്കായെടുത്ത മണ്ണുകൾ പോലും നീക്കം ചെയ്യാതെ മുറിക്കുള്ളിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു.

Read More

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു

ബെം​ഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാ​ഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാ​ഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ​ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അ​ഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ​ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.

Read More
Click Here to Follow Us