കർണാടകയിൽ ഇന്ന് 983 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1620 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.61%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1620 ആകെ ഡിസ്ചാര്‍ജ് : 2898874 ഇന്നത്തെ കേസുകള്‍ : 983 ആകെ ആക്റ്റീവ് കേസുകള്‍ : 17746 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37401 ആകെ പോസിറ്റീവ് കേസുകള്‍ : 2954047 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 25,910 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…

Read More

നഗരത്തലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്കെതിരെ പരാതിയുമായി നഗരവാസികൾ

ബെംഗളൂരു: നഗരത്തിലെ അഞ്ജനപുരയിൽ താമസിക്കുന്ന പ്രദേശവാസികൾ ഈ മാസം രണ്ടാം തിയതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രാദേശിക എംഎൽഎ വിശ്വനാഥ് എസ്.ആർ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എന്നിവർക്ക് അഞ്ജനപുര ഡബിൾ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ വഴി നിവേദനം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കനകപുരയിലെ പൗരസംഘടനയായ ചേഞ്ച്മേക്കേഴ്സ് ആരംഭിച്ച കാമ്പയിനിൽ ഏകദേശം പത്ത് വർഷത്തോളമായി ഡബിൾ റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ, ജലവകുപ്പും, വൈദ്യതി വകുപ്പും അറ്റകുറ്റപ്പണികൾക്കായി റോഡുകൾ കുഴിച്ച് അത് നിയന്ത്രണമില്ലാതെ വിടുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്.

Read More

കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മിനി സിറ്റി സെന്റർ ആരംഭിക്കുന്നു

ബെംഗളൂരു: കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി  വൻതോതിലുള്ള നവീകരണം ആരംഭിക്കുന്നു. ഭക്ഷണം, പാനീയം, വിനോദം, ചില്ലറ വിൽപ്പന സൗകര്യങ്ങൾ എന്നിവയുള്ള ഒരു മിനി സിറ്റി സെന്റർ ഉൾപ്പെടുന്ന റെയിൽ ആർക്കേഡിനായി ടെൻഡർ വിളിച്ചു. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന ചുമതല ഏൽപ്പിച്ചിട്ടുള്ള ഇന്ത്യൻ റെയിൽവേസ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഒൻപതു മാസത്തേക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ആർക്കേഡ് സ്ഥാപിക്കുന്നതും  പ്രവർത്തിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ടെൻഡർ എന്ന് ഔദ്യോഗിക  പ്രസ്താവനയിൽ പറയുന്നു. “യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകുകയും അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയുമാണ് ഈ…

Read More

പിരിച്ചുവിട്ട നിംഹാൻസ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവർത്തകർ രംഗത്തെത്തി

ബെംഗളൂരു: നിംഹാൻസ് ആശുപത്രിയിലെ 19 തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും തുറന്ന കത്ത് നൽകി. രാത്രിയിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയതിനാലാണ് ദളിത് സമുദായത്തിലെ 15 സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് നീക്കിയതെന്ന് പ്രവർത്തകർ പറഞ്ഞു. “രാത്രിയിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്താണ് രാത്രി 9 മണിക്ക് ശേഷം ജോലിക്ക് പോകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. പൊതുഗതാഗതമോ നിംഹാൻസിന്റെ സഹായമോ ഇല്ലാതെ, അവർ ജോലിക്ക് എത്തേണ്ടതാണ്.…

Read More

ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കും

Covid Karnataka

ബെംഗളൂരു: ഹോറമാവിലെ ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള 800 നടുത്ത് വരുന്ന താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മഹാദേവപുര സോണിൽ പെട്ട ഈ  പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 34 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷം ഇവിടെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കെജിഎഫിലെ ഒരു നഴ്സിംഗ് കോളേജിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ക്ലസ്റ്റർ രൂപീകരിച്ചത്. രോഗം ബാധിച്ച വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്. സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. മറ്റ്…

Read More

നഗരത്തിലെ തൊഴിലാളി ക്യാമ്പുകളിൽ സൗജന്യ വാക്‌സിനേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും അതിന്റെ പരിസര പ്രദേശങ്ങളിലുമായി ഏകദേശം 135 ഓളം തൊഴിലാളി ക്യാമ്പുകളിൽ സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പാരംഭിച്ചു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഇനിയും ഉപയോഗിക്കാത്ത വാക്സിൻ മേടിച്ചാണ് ഈ തൊഴിലാളി ക്യാമ്പുകളിൽ കുത്തിവെപ്പ് നടത്തുന്നത്. മുഴുവൻ തൊഴിലാളികൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലുടനീളമുള്ള പല സർക്കാർ ആശുപത്രികളിലും വാക്സിൻ ക്ഷാമം ഇല്ലാതായതോടെ സ്വകാര്യ ആശുപത്രികളിൽ ഉപയോഗിക്കാതെ വന്ന വാക്‌സിനുകൾ സർക്കാർ ശേഖരിച്ചു തുടങ്ങി.  

Read More

ആഡംബരത്തിൻ്റെ അവസാനം!ഐഫോണുമായി പിറന്നാൾ കേക്കുമുറിച്ച് എം.എൽ.എയുടെ മകൻ..

ബെംഗളൂരു: വടിവാൾ ഉപയോഗിച്ച് പിറന്നാൾ കേക്കു മുറിക്കുന്ന ഗുണ്ടകളുടെ വാർത്ത ഇടക്കിടക്ക് പുറത്തു വരാറുണ്ട്, എന്നാൽ ആഡംബരം അധികമായതിനാൽ തൻ്റെ പേരിൻ്റെ അക്ഷരങ്ങൾ എഴുതിയ വ്യത്യസ്തമായ കേക്കുകൾ ഐ.ഫോൺ ഉപയോഗിച്ച് മുറിക്കുന്ന ബി.ജെ.പി. എം.എൽ.എ.യുടെ മകന്റെ ചിത്രമാണ് വൈറലാകുന്നത്. നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എം.എൽ.എ.യുടെ മകന്റെ ആർഭാട ജീവിതത്തിനെതിരെ വിമർശനങ്ങളും വരുന്നുണ്ട്. കൊപ്പാളിലെ കനകഗിരി എം.എൽ.എ. ബസവരാജ് ദാഡെസുഗൂറിന്റെ മകൻ സുരേഷിന്റെ ജന്മദിനാഘോഷത്തിനിടയിലാണ് സംഭവം. അതേ സമയം മകൻ ചെയ്തതിനെ  എം.എൽ.എ.ന്യായീകരിച്ചു. മകൻ അധ്വാനിച്ചുണ്ടാക്കിയ…

Read More

ബെംഗളൂരു: രാജ്യത്ത് ഭാഷാപരമായി ഏറ്റവും വൈവിധ്യമാർന്ന ജില്ല.

ബെംഗളൂരു: രാജ്യത്ത് ഭാഷാപരമായി ഏറ്റവും വൈവിധ്യമാർന്ന ജില്ലയാണ് ബെംഗളൂരു എന്ന് വെളിപ്പെടുത്തൽ. നഗരത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയും സാംസ്കാരിക സഹിഷ്ണുതയും മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്ന ആളുകളെ നഗരത്തിലേക്ക് ആകർഷിക്കുന്നതായും ഡാറ്റ വെളിപ്പെടുത്തുന്നു. 2011 ലെ സെൻസസിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം, നഗരത്തിൽ 107 ഷെഡ്യൂൾ ചെയ്തതും ഷെഡ്യൂൾ ചെയ്യാത്തതുമായ ഭാഷകൾ ഉണ്ട്. എന്നാൽ അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങളാൽ വലയുന്ന സംസ്ഥാന തലസ്ഥാനത്തിന് ഒരു ബദൽ സൃഷ്ടിക്കുന്നതിൽ കർണാടക സർക്കാരിന്റെ കഴിവില്ലായ്മയും ഒരു വിദഗ്ദ്ധൻ ചൂണ്ടിക്കാണിച്ചു. രണ്ടാം സ്ഥാനത്ത് പൂനെ ആണ്. 90 മുതൽ 100 വരെ ഭാഷകൾ ഇവിടെ സംസാരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ്…

Read More
Click Here to Follow Us