ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പി യു ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും എന്നും അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷം 8.7 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷകയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ബോർഡുകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഉള്ള അകെ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളതായി പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസ്താവിച്ചു. പി യു ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 16 ന്…
Read MoreDay: 11 August 2021
കർണാടകയിൽ ഇന്ന് 1826 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1826 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1618 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1618 ആകെ ഡിസ്ചാര്‍ജ് : 2863117 ഇന്നത്തെ കേസുകള്‍ : 1826 ആകെ ആക്റ്റീവ് കേസുകള്‍ : 22851 ഇന്ന് കോവിഡ് മരണം : 33 ആകെ കോവിഡ് മരണം : 36881 ആകെ പോസിറ്റീവ് കേസുകള്‍ : 2922875 ഇന്നത്തെ പരിശോധനകൾ…
Read Moreനഗരത്തിൽ 80 കോടി രൂപയുടെ തിമിംഗല വിസർജ്യം പിടികൂടി ; 5 പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ വൻ തിമിംഗില വിസർജ്യം (ആംബർഗ്രിസ്) ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ ഏകദേശം 80 കോടി രൂപ വിലമതിക്കുന്ന തിമിംഗല വിസർജ്യം ആണ് പിടികൂടിയത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ഗോഡൗണിൽ നടത്തിയ റെയ്ഡിൽ ആണ് ഒളിപ്പിച്ചിരുന്ന 80 കിലോഗ്രാം തിമിംഗില വിസർജ്യമാണ് പിടിച്ചെടുത്തത്. അഞ്ചുപേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ മുജീബ് പാഷ (48), മുന്ന എന്ന മുഹമ്മദ് (45), ഗുദ്ദു എന്ന ഗുലാബ്ചന്ദ് (40), സന്തോഷ് (31), റായ്ച്ചൂർ സ്വദേശി ജഗനാഥ…
Read Moreകേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,411 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreനഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍
ബെംഗളൂരു: നാഗരത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര് മരിച്ചു. മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്കുന്ന സൂചന. പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9നും 19 നും ഇടയിലുള്ള 136 കുട്ടികള്‍ക്കുമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ…
Read Moreബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് അടുത്ത മാസം നിരത്തിലിറങ്ങും
ബെംഗളൂരു: കോവിഡ് 19 പകർച്ചവ്യാധി മൂലമുണ്ടായ നിരവധി മാസങ്ങളുടെ കാലതാമസത്തിന് ശേഷം സെപ്റ്റംബറിൽ ബി എം ടി സി യുടെ ആദ്യ ഇലക്ട്രിക് ബസ് നഗരത്തിലെ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. എൻടിപിസി–ജെഎംബിയുടെ സംയുക്ത സംരംഭത്തിൽ ഒൻപത് മീറ്റർ നീളമുള്ള മിഡി ബസുകൾ ലീസ് മാതൃകയിൽ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയിരുന്നു. എല്ലാ ക്ലിയറൻസുകളും ലഭിച്ചു കഴിഞ്ഞാൽ, നോൺ എസി ഇ–ബസ് അടുത്ത മാസം നഗരത്തിലെ റോഡുകളിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ജെവി അധികൃതരുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. ബി എം ടി സി…
Read Moreഫൈറ്റ് മാസ്റ്ററുടെ മരണം; അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തു
ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഫൈറ്റ് മാസ്റ്റർ വിവേകിന്റെ ദാരുണമായ മരണത്തിന് ഒരുദിവസം കഴിഞ്ഞ്, ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേരെ ബിദാദി പോലീസ് ചൊവ്വാഴ്ച അറസ്റ്റ്ചെയ്തു. അശ്രദ്ധമൂലം മരണം സംഭവിച്ചതിൽ ഇവർക്കെതിരെ എഫ് ഐ ആർ ഉം രജിസ്റ്റർ ചെയ്തു. അറസ്റ്റിലായവരെ രാമനഗര ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം ഓഗസ്റ്റ് 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. നിർമ്മാതാവ് ഗുരു ദേശ്പാണ്ഡെയെ പിടികൂടാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ്പറഞ്ഞു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. “സ്റ്റണ്ട് മാസ്റ്റർ…
Read Moreകനത്ത മഴ; കുടകിൽ മൂന്നു പാലങ്ങൾക്ക് വിള്ളൽ
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്തെ മഴയെത്തുടർന്ന് കുടക് ജില്ലയിലെ മൂന്നോളം പാലങ്ങൾക്ക് വിള്ളൽ. മടിക്കേരി താലൂക്കിലെ മുക്കൊഡ്ലു, അവണ്ടി, അമയാല എന്നീ ഗ്രാമങ്ങളിലെ പാലങ്ങൾക്കാണ് വിള്ളൽ കണ്ടെത്തിയത്. മടിക്കേരി എം.എൽ.എ. അപ്പാച്ചു രഞ്ജൻ വിള്ളലുണ്ടായ പാലങ്ങൾ സന്ദർശിച്ചു. സെപ്റ്റംബറിൽ പാലങ്ങളുടെ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിൽ നിന്ന് ഇതിനായി തുക അനുവദിക്കും. ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മഴയിൽ ഒരു വീട് തകരുകയും ചെയ്തിരുന്നു.
Read More84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി കർണാടക
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ 84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് സ്കൂളുകൾ തുറക്കാനുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്ക് കോവിഡ് ബാധ പരമാവധി ഒഴിവാക്കുകയാണ് ഈ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അധ്യാപകർക്കായി പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകളും വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിൽ 19 ശതമാനം അധ്യാപകർക്കും രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്കാൻ കഴിഞ്ഞതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇനിയും…
Read Moreഅതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി
ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…
Read More