നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയെന്ന് വിദഗ്ധര്‍

ബെംഗളൂരു: നാഗരത്തിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 242 കുട്ടികള്‍ക്ക്. ഇന്നലെ 1,338 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 31 പേര്‍ മരിച്ചു.

മൂന്നാം തരംഗം കൂടുതലായി ബാധിച്ചത് കുട്ടികളെയാണെന്നാണ് ഇത് നല്‍കുന്ന സൂചന. പത്തൊന്‍പത് വയസിന് താഴെയുള്ള 242 പേര്‍ക്കാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനെിടെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ബംഗളുരു നഗരസഭാ അധികൃതര്‍ അറിയിച്ചു.

നഗരത്തില്‍ കോവിഡിന്റെ മൂന്നാംതരംഗം തുടങ്ങിയതായും
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 9 വയസില്‍ താഴെയുള്ള 106 കുട്ടികളും 9നും 19 നും ഇടയിലുള്ള 136 കുട്ടികള്‍ക്കുമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രോഗം പിടിപ്പെട്ടത്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

വരും ദിവസങ്ങളില്‍ വൈറസ് ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അടുത്തദിവസങ്ങളില്‍ കോവിഡ് ബാധിതരാവുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാം.

ഇത് വന്‍ അപകടത്തിന് വഴിവെക്കാം. ഇതില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കുട്ടികളെ വീടുകളില്‍ തന്നെ സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

വീടിനകത്ത് മാതാപിതാക്കള്‍ കുട്ടികളുമായി ഇടപെടുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തി വരികയാണ്.

  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍

അതിര്‍ത്തി സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 72 മണിക്കൂറിന് ഇടയിലെടുത്ത ആര്‍ടിപിസിആര്‍ പരിശോധനാഫലം ഉള്ളവര്‍ക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts