പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പ്രവർത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റിന് തീപിടിച്ച് മുപ്പതോളം പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ആറ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമുണ്ട്. 24 പേരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലും മറ്റുള്ളവരെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലാന്റിന് തീപിടിച്ച ഉടൻ മണ്ണാര്‍ക്കാട് നിന്ന് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തി. തുടര്‍ന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. എന്നാൽ ഉടൻ തന്നെ വീണ്ടും ഫാക്ടറിയിലെ ടാങ്ക് പൊട്ടിത്തെറിച്ചു സ്ഫോടനമുണ്ടാകുകയായിരുന്നു. കോഴിമാലിന്യം കൊണ്ടുവന്ന് സംസ്കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പാലക്കാട്ടെ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. തോട്ടുകാടുമല എന്ന സ്ഥലത്ത്…
Read MoreDay: 29 July 2021
നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്നീഷ്യന്മാർക്ക് അവസരം
ബെംഗളൂരു: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും ECHO ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 35 വയസ്സിൽ താഴെ. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 2. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും)…
Read Moreനഗരത്തിലെ സബ്വേകളിൽ സിസിടിവി ക്യാമറകളും പാനിക് ബട്ടണുകളും സ്ഥാപിക്കും; ബിബിഎംപി
ബെംഗളൂരു: ബിബിഎംപി ബെംഗളൂരുവിലുടനീളമുള്ള കാൽനട അണ്ടർപാസുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കുകയും അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യും, കൂടാതെ കാൽനടക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പദ്ധതിക്കായി 50 ലക്ഷം രൂപ ചെലവഴിക്കാൻ പദ്ധതിയിട്ടു, കൂടാതെ നിലവിലുള്ള സബ്വേകളിൽ രണ്ട് മാസത്തിനുള്ളിൽ മേൽപ്പറഞ്ഞ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനിക്ക് ബട്ടൺ ഉപയോഗിക്കുമ്പോൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കും ബിബിഎംപി കമാൻഡ് സെന്ററിലേക്കും അലേർട്ടുകൾ അയയ്ക്കുമെന്നും ബിബിഎംപി എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദീഷ് വിശദീകരിച്ചു. ദിവസം മുഴുവൻ…
Read Moreആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകന്റെ കുടുംബം യെദ്യൂരപ്പ സന്ദർശിക്കും
ബെംഗളൂരു: രാജി വച്ചതിനെത്തുടർന്ന് ബി.എസ് യെദ്യൂരപ്പയുടെ കടുത്ത പിന്തുണക്കാരൻ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യെദ്യൂരപ്പ ചാമരാജ് നഗർ ജില്ല സന്ദർശിച്ച് ജൂലൈ 30 വെള്ളിയാഴ്ച മരണപ്പെട്ടയാളുടെ കുടുംബത്തെ നേരിൽ കണ്ടു അനുശോചനം രേഖപ്പെടുത്തുമെന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ബൊമ്മലാപുര ഗ്രാമത്തിൽ താമസിക്കുന്ന ബിജെപി പ്രവർത്തകനായ രാജപ്പയാണ് യെദിയൂരപ്പയുടെ രാജി വിവരം അറിഞ്ഞ ശേഷം ആത്മഹത്യാ ചെയ്തത്. രവിയുടെ ദുഖിതരായ കുടുംബാംഗങ്ങളെ വ്യക്തിപരമായി കാണാനും ആശ്വസിപ്പിക്കാനും യെഡിയൂരപ്പ വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിൽ നിന്ന് ചാമരാജനഗറിലേക്ക് യാത്ര തിരിക്കും.…
Read Moreകർണാടകയിൽ ഇന്ന് 2052 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 2052 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1332 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.37%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1332 ആകെ ഡിസ്ചാര്‍ജ് : 2841479 ഇന്നത്തെ കേസുകള്‍ : 2052 ആകെ ആക്റ്റീവ് കേസുകള്‍ : 23253 ഇന്ന് കോവിഡ് മരണം : 35 ആകെ കോവിഡ് മരണം : 36491 ആകെ പോസിറ്റീവ് കേസുകള്‍ : 2901247 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,649 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreസ്ത്രീധന പീഡനം; ട്രാഫിക് ഉദ്യോഗസ്ഥ ആത്മഹത്യാ ചെയ്ത നിലയിൽ
ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന ഇരുപത്തിയേഴുകാരിയായ നേത്രാവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേത്രാവതിയും മഞ്ജുനാഥും 2021 ജൂൺ 27 ന് വിവാഹിതരായിരുന്നു. എന്നാൽ കൃത്യം ഒരു മാസം തികയുന്ന ജൂലൈ 27 ന് നേത്രാവതിയെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കച്ചോഹള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് സ്ത്രീധനത്തെച്ചൊല്ലി നേത്രാവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ആത്മഹത്യക്കു കാരണമെന്നും മാരിച്ച നേത്രാവതിയുടെ അച്ഛൻ പറഞ്ഞു. സ്ത്രീധന പീഡനത്തെക്കുറിച്ച് നേത്രാവതി പിതാവിനെ നേരത്തെ അറിയിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെതിരെ…
Read Moreനഗരത്തിൽ 85 ശതമാനത്തോളം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്സിൻ കൊടുത്തു
ബെംഗളൂരു: ദേശീയ തലസ്ഥാനമായ ന്യൂഡൽഹിക്ക് ശേഷം ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവെപ്പ് നൽകിയ രണ്ടാമത്തെ ജില്ലയായി ബെംഗളൂരു മാറി. ജൂലൈ 28 ന് വൈകുന്നേരം 6 മണി വരെ ബാംഗ്ലൂർ അർബൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾപ്പെടെ 82.67 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. യോഗ്യതയുള്ള ജനസംഖ്യയുടെ 85% പേർക്കും കോവാക്സിൻ, കോവിസീൽഡ് അല്ലെങ്കിൽ സ്പുട്നിക് എന്നിങ്ങനെയുള്ള വാക്സിനുകളുടെ ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്, സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം. താരതമ്യപ്പെടുത്തുമ്പോൾ, ന്യൂഡൽഹിയിൽ 98.37 ലക്ഷം ഡോസുകൾ, മുംബൈയിൽ 71.97…
Read Moreകെ.എസ്.ആർ.ടി.സി.ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക് !
ബെംഗളൂരു: വീണ്ടും പണിമുടക്കിനൊരുങ്ങി ഒരു വിഭാഗം കർണാടക ആർ.ടി.സി. ജീവനക്കാർ. കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കർണാടക ആർ.ടി.സി.- ബി.എം.ടി.സി. ജീവനക്കാർ ആണ് പണിമുടക്കിനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിൽ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് രേവപ്പ പറഞ്ഞു.
Read Moreനഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പല ഫ്ലെക്സുകളും നിയമവിരുദ്ധം
ബെംഗളൂരു: സർക്കാരിന്റെയും ഹൈക്കോടതിയുടെയും കർശന നിർദേശങ്ങൾ അവഗണിച്ചാണ് നഗരത്തിൽ പലയിടങ്ങളിലും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ചില സാമൂഹിക പ്രവർത്തകർ ഇത് ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർക്കും മേഖലാ കമ്മീഷണർമാർക്കും കൃത്യമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവുമില്ല ഹെബ്ബാൽ, രാജരാജേശ്വരി നഗർ, മല്ലേശ്വരം, മൈസുരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരെ പ്രശംസിക്കുകയും അവരെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന തരം ഫ്ലെക്സുകളും ബാനറുകളും ആണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഡിവൈഡറുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പരാതിപ്പെട്ടു. ചില സ്ഥലങ്ങളിൽ, ശക്തമായ കാറ്റ് കാരണം…
Read More