വെറ്ററിനറി ഡോക്ടർമാരില്ലാതെ ഗ്രാമവാസികൾ ബുദ്ധിമുട്ടുന്നു

മടിക്കേരി: അഞ്ച് വർഷമായി വെറ്ററിനറി കേന്ദ്രങ്ങളിൽ ഒരു ഡോക്ടർ പോലുമില്ലാതെ കോടഗുവിലെ പല ഗ്രാമങ്ങളിലെയും ക്ഷീരകർഷകർ വലയുകയാണ്. വില്ലേജുകളുടെ സജീവ സഹകരണത്തോടെ തോരനൂറു, ഹെബ്ബാലെ, ശിരംഗല, ആലുവര, സിദ്ധലിംഗപുര, കൂടുമംഗലൂർ, ചിക്കത്തുരു എന്നീ വില്ലേജുകളിൽ ക്ഷീരോൽപാദന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ഈ ഗ്രാമങ്ങളിലുള്ളവർക് നൂറുകണക്കിന് പശുക്കളാണുള്ളത്.

പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും അല്ലെങ്കിൽ പശുക്കളെ പതിവായുള്ള വൈദ്യപരിശോധന നടത്തുന്നതിനും ഒക്കെയായി കർഷകർ അവയെ വാഹനങ്ങൾ വാടകയ്‌ക്കെടുത്താണ് കുശാൽനഗർ അല്ലെങ്കിൽ സോംവാർപേട്ട് താലൂക്ക് ആസ്ഥാനത്തേ ആശുപത്രികളിൽ എത്തിക്കുന്നത്.  ഇത് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത് എന്നാണ് കർഷകർ പറയുന്നത്.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

40 സബ് വില്ലേജുകളുള്ള ശിരംഗള, ഹെബ്ബാലെ, തോറെനുരു, കോടഗു, കൂടമംഗലുരു, സീഗെഹോസുരു, ആലുവര എന്നീ ഏഴ് വില്ലേജുകളിലെ കേന്ദ്രങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണ അപ്പീൽ നൽകിയിട്ടും ഇതുവരെ ഡോക്ടറെ നിയമിച്ചിട്ടില്ല. പതിവ്പോലെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ വീണ്ടും എംഎൽഎയ്ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts