ബെംഗളൂരു: നഗരത്തിൽ രണ്ടുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നഗരത്തിൽ മാത്രമല്ല വടക്കൻ ജില്ലകളിലും തീരദേശജില്ലകളിലും ഈ മാസം 23 വരെ ശക്തമായ മഴ ലഭിക്കുമെന്നു ബെംഗളൂരു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ ആണ് അറിയിച്ചത്.
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
23-ന് ശേഷം മഴയുടെ ശക്തികുറയുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.