മലയാളിയുടെ കാർ പിന്തുടർന്ന് മുളകുപൊടി എറിഞ്ഞ് കവർച്ച; കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമെന്ന് നിഗമനം

ബെംഗളൂരു: മലയാളി ബിസിനസുകാരന്റെ കാർ പിന്തുടർന്ന് ആക്രമണം നടത്തി മുളകുപൊടി എറിഞ്ഞ് കവർച്ച നടത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള കവർച്ചാസംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് നിഗമനം.

അക്രമികൾ മലയാളത്തിലാണ് സംസാരിച്ചിരുന്നത്. അതിനാലാണ് ഇവർ കേരളത്തിൽനിന്നുള്ളവരാണെന്ന് പോലീസ്‌ സംശയിക്കുന്നത്. ബേഗൂർ പോലീസാണ് കേസന്വേഷിക്കുന്നത്. മൈസൂരു ജില്ലാ പോലീസ് മേധാവി ആർ. ചേതൻ സംഭവസ്ഥലം സന്ദർശിച്ചു.

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

മൈസൂരിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ബേലച്ചവാഡിക്കും ഹൊരയാല ഗേറ്റിനുമിടയിൽ തിങ്കളാഴ്ചയാണ് കവർച്ച നടന്നത്. കൊട്ടെകെരയിൽ ചിപ്പ്‌സ് ഫാക്ടറി നടത്തുന്ന അർഷാദ് അലിയാണ് കവർച്ചയ്ക്ക് ഇരയായത്.

ഫാക്ടറി അടച്ചശേഷം സുഹൃത്ത് ചിന്നസ്വാമിക്കൊപ്പം കാറിൽ പോകവേ മൂന്നു കാറുകളിലെത്തിയ എട്ടംഗസംഘം കാർ തടയുകയായിരുന്നു.

തുടർന്ന് ഇരുമ്പ് കമ്പികളുപയോഗിച്ച് കാറിൽ അടിച്ച അക്രമികൾ അർഷാദിനും സുഹൃത്തിനും നേർക്ക് മുളകുപൊടി എറിയുകയും കാറിന്റെ ഡാഷ്‌ബോർഡിൽ ഉണ്ടായിരുന്ന 15,000 രൂപ കവരുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും
[masterslider id="10"]

Related posts

Click Here to Follow Us