സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി

ബെംഗളൂരു: സംസ്ഥാനത്ത്
ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21-നാണ് ബക്രീദ് ആഘോഷം.

മാനദണ്ഡങ്ങൾ ഇങ്ങനെ:

– പള്ളികളിൽ പരമാവധി അമ്പത് ആളുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ.

– വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്.

  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

– പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ വീടുകളിൽ നമസ്കാരം നടത്തണം.

– പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുന്നതിനും കൈകൾ കഴുകുന്നതിനുമുള്ള സൗകര്യമൊരുക്കണം.

– നമസ്കാരത്തിനുള്ള പായ സ്വന്തമായി കൊണ്ടുവരണം.

– പരസ്പരം കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും പാടില്ല.

– പാർക്ക്, റോഡ്, കാൽനടപ്പാത, ആശുപത്രികൾ, നഴ്‌സിങ് ഹോം എന്നിവിടങ്ങളിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനും വിലക്കുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts