പൂജ അവധിക്ക് കേരളത്തിലേക്ക് 22 സ്പെഷലുകളുമായി കർണാടക ആർടിസി.

 ബെംഗളൂരു ∙ പൂജ, ഗാന്ധിജയന്തി അവധിക്കു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു കർണാടക ആർടിസിക്ക് 22 സ്പെഷൽ സർവീസുകൾ. കോട്ടയം (2), എറണാകുളം (4), തൃശൂർ (4), പാലക്കാട് (4), മൂന്നാർ (1), കോഴിക്കോട് (2), മാഹി (1), കണ്ണൂർ (3), കാസർകോട് (1) എന്നിവിടങ്ങളിലേക്ക് 27 മുതൽ 29 വരെയാണ് അധിക സർവീസ്. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു.

ദസറ ആഘോഷം പ്രമാണിച്ച് 28നു മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും കർണാടക ആർടിസി രണ്ടു സ്പെഷൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തിനു ബെംഗളൂരുവിൽ നിന്ന് അൻപതോളം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്. പൂജ അവധിക്കും ഇത്ര തന്നെ സ്പെഷൽ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂർ, കോഴിക്കോട് റൂട്ടിലാണ് കൂടുതൽ ബസുകളുണ്ടാവുക.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

പൂജ അവധിക്കുള്ള സ്പെഷലുകൾ കേരള ആർടിസി നേരത്തെ പ്രഖ്യാപിച്ചതു കർണാടകയ്ക്കു വെല്ലുവിളി ആയിട്ടുണ്ട്. 27 മുതൽ 30 വരെയായി കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്ന് അൻപതോളം സ്പെഷൽ ബസുകളാണുള്ളത്. എന്നാൽ സേലം, പാലക്കാട് വഴി സ്പെഷൽ സർവീസുകൾ ഇല്ലെന്നതാണ് പ്രധാന പോരായ്മ. കർണാടക ആർടിസിക്കും സ്വകാര്യ ഏജൻസികൾക്കും ഈ റൂട്ടിൽ ഒട്ടേറെ സ്പെഷൽ സർവീസുകളുണ്ട്.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്
[masterslider id="10"]

Related posts