ബെംഗളൂരു: ഓഗസ്റ്റ് 28, 29 തീയതികളി നടക്കുന്ന കർണാടക പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഇടി) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടി.
ജൂലൈ 10 നകം അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അപേക്ഷകർക്ക് ജൂലൈ 19 വരെ ഫീസ് അടക്കാനും അവസരമുണ്ട്.
എൻസിസി, സ്പോർട്സ് കോട്ട, ഡിഫൻസ്- തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ സി ഇ ടി യുടെ ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കണം.
അപേക്ഷാതീയതി നീട്ടണമെന്ന ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ചാണ് ജൂലൈ 16 വരെ റേറ്റ് സമർപ്പിക്കാമെന്ന് തീരുമാനത്തിലെത്തിയത് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ് അശ്വത നാരായണ അറിയിച്ചു.
വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെ യും അപേക്ഷകൾ സമർപ്പിക്കാം.
പട്ടികവർഗ്ഗം വിഭാഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള വിദ്യാർഥിനികൾക്കും ഫീസ് 250 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
എൻജിനീയറിങ് ഫാർമ ഫാർമസി കോഴ്സുകളിൽ കർണാടക സ്വദേശികൾക്ക് 500 രൂപയും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 750 രൂപയും വിദേശ അപേക്ഷകൾക്ക് 5000 രൂപയുമാണ് അപേക്ഷാ ഫീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.