ഗൗരി ലങ്കേഷിൻ്റെ കൊലപാതകം;സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി.

ബെംഗളൂരു :ഗൗരി ലങ്കേഷ് കൊലപാതകത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ ഒഴിവാക്കിയതിന് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി.

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച അപ്പീലിൽ ആണ് കർണാടക സർക്കാരിനോട് സുപ്രീംകോടതി പ്രതികരണം തേടിയത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനുപുറമെ ഒന്നിലധികം സംഘടിത കുറ്റകൃത്യങ്ങൾ നടത്തിയ അമോൽ കേലിന്റെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റിന്റെ ഭാഗമാണ് പ്രതി 6-ാം നമ്പർ മോഹൻ നായക് എന്ന് എസ്‌.ഐ.ടി യുടെ അന്വേഷണത്തിൽ വ്യക്തമായി.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

2013 ൽ ഡോ. നരേന്ദ്ര ദബോൽക്കർ, 2015 ൽ ഗോവിന്ദ പൻസാരെ കൊലപാതകങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു. 2015 ൽ കൽ‌ബുർ‌ഗിയും 2018 ൽ പ്രൊഫ. ഭഗവാനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനയും നടത്തി. അതനുസരിച്ച്, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ സംഘത്തി്തിനെതിരെ 2 കുറ്റപത്രങ്ങളെങ്കിലും ഫയൽ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts