പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന് വാളും കയ്യിലേന്തി ഭീഷണി; കുപ്രസിദ്ധ ഗുണ്ടയെ സാഹസികമായി കീഴടക്കി

ബെംഗളൂരു: ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്ന് കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇയാൾ പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യില്‍ പിടിച്ച്‌ സന്ദേശം പ്രചരിപ്പിച്ചിരുന്നു.

ഒളിത്താവളത്തില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടിയത് കേരള പൊലീസിലെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഓപ്പറേഷന്‍ കോളാറിന്റെ ഭാഗമായി നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം സംസ്ഥാനത്ത് എത്തിയത്. മഫ്തിയില്‍ എത്തിയാണ് പോലീസ് സംഘം പ്രതിയെ കീഴ്‌പ്പെടുത്തിയത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

മുടിയും താടിയും വടിച്ച്‌ രൂപ മാറ്റം വരുത്തി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് വിരിച്ച വലയില്‍ വീണു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഹരീഷ് ഒളിവില്‍ പോയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും സംസ്ഥാനത്തും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയ്യാള്‍. പിന്നാലെ ഒളിവിലും കഞ്ചാവ് വില്‍പ്പന തുടര്‍ന്നു. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ഒളിവിൽ പോയ ഇയാൾ, തന്നെ തേടി പൊലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം വാട്സ്ആപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts