മുന്തിരി വൈവിധ്യവുമായി ലാൽബാഗിൽ 23 മുതൽ 25 വരെ “ഗ്രേപ്പ് മേള”

 ബെംഗളൂരു : മുന്തിരി വൈവിധ്യവുമായി ലാൽബാഗിൽ 23 മുതൽ 25 വരെ “ഗ്രേപ്പ് മേള”. ഹോപ്കോംസിന്റെ ആഭിമുഖ്യത്തിൽ നടക്കുകൻന്ന നടക്കുന്ന മേളയിൽ മുന്തിരിക്ക് 10% വിലക്കിഴിവുണ്ട്. തദ്ദേശീയമായി കൃഷി ചെയ്യുന്ന 18 ഇനവും കർഷകർ പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ചെടുത്ത നാല് പുതിയ ഇനവും മുന്തിരികൾ മേളയിലുണ്ടാകുമെന്നു ഹോപ്കോംസ് പ്രസിഡന്റ് ചന്ദ്രെഗൗഡ പറഞ്ഞു.
ലാൽബാഗിലെ മേള 25ന് അവസാനിക്കുമെങ്കിലും വിവിധയിനം മുന്തിരികൾ അതിനുശേഷം ഹോപ്കോംസ് ഔട്ട്‌ലെറ്റുകളിലൂടെ വിൽപന തുടരും. സാധാരണ ഒരു സീസണിൽ 600 ടൺ മുന്തിരിയാണ് കർണാടക ഉൽപാദിപ്പിക്കുക. എന്നാൽ ഇത്തവണ കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ആയിരം ടൺ മുന്തിരി വിളയുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts