‘മക്കള്‍ നീതി മയ്യം’; ജനലക്ഷത്തെ സാക്ഷിയാക്കി കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു .

മധുരൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ഭാഗമായി നടന്‍ കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എഎപി തമിഴ്‌നാട് ഇന്‍ചാര്‍ജ്ജ് സോമനാഥ് ഭാരതി എന്നിവരുടെ സാന്നിധ്യത്തില്‍ നൂറുകണക്കിന് അനുയായികളെ സാക്ഷിനിര്‍ത്തിയാണ് കമല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം പാര്‍ട്ടി പതാകയും കമല്‍ പുറത്തിറക്കിയിട്ടുണ്ട്.

താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പാര്ര്‍തിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും വേണ്ടിയാണ് പാര്‍ട്ടിയ്ക്ക് രൂപം കൊടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പാർട്ടി പ്രഖ്യാപന വേളയിൽ കമൽ പറഞ്ഞു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

പാർട്ടി പ്രഖ്യാപന വേദിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിഡിയോ ആശംസയും പ്രദർശിപ്പിച്ചു. കമൽഹാസൻ തനിക്കും കേരള ജനതയ്ക്കും പ്രിയങ്കരനാണെന്ന് സന്ദേശത്തിൽ പിണറായി പറഞ്ഞു. അതേസമയം, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ നേതാക്കളെ അദ്ദേഹം പൂര്‍ണമായി അവഗണിച്ചു. തന്റെ രാഷ്ട്രീയവിമര്‍ശനങ്ങളെയും രാഷ്ട്രീയപ്രവേശത്തെയും ശക്തമായി എതിര്‍ത്തതിനാലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കമല്‍ സന്ദര്‍ശിക്കാതിരുന്നത്. ബി.ജെ.പി. നേതാക്കളെയും കമല്‍ കണ്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts