‘മക്കള്‍ നീതി മയ്യം’; ജനലക്ഷത്തെ സാക്ഷിയാക്കി കമല്‍ ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു .

മധുരൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ഭാഗമായി നടന്‍ കമല്‍ ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എഎപി തമിഴ്‌നാട് ഇന്‍ചാര്‍ജ്ജ് സോമനാഥ് ഭാരതി എന്നിവരുടെ സാന്നിധ്യത്തില്‍ നൂറുകണക്കിന് അനുയായികളെ സാക്ഷിനിര്‍ത്തിയാണ് കമല്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇതിനോടൊപ്പം പാര്‍ട്ടി പതാകയും കമല്‍ പുറത്തിറക്കിയിട്ടുണ്ട്. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പാര്ര്‍തിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കമല്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും വേണ്ടിയാണ് പാര്‍ട്ടിയ്ക്ക് രൂപം കൊടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന്…

Read More