ഡൈനാമോസിൻ്റെ സമനില കുരുക്കിൽ എഫ്സി ഗോവ

സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയമില്ല. ഡൽഹി ഡൈനാമോസാണ് ഗോവയെ സമനിലയിൽ പിടിച്ചു കെട്ടിയത്. ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.  ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ഐ എസ് എല്ലിൽ ഒരു ക്ലീൻ ഷീറ്റ് സൃഷ്ട്ടിക്കാൻ ഗോവക്ക് ഇന്നും സാധിച്ചില്ല.

ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. തുടർന്ന് രണ്ടാം പകുതിയിലാണ് ഗോവ മത്സരത്തിൽ ലീഡ് നേടിയത്. ഹ്യൂഗോ ബോമസാണ്‌ ഡൽഹി വല കുലുക്കിയത്.  ബോമസിന്റെ ഷോട്ട് ഡൽഹി താരം ഗബ്രിയേലിന്റെ ശരീരത്തിൽ തട്ടി ഡൽഹി ഗോൾ കീപ്പറെ കബളിപ്പിച്ച് ഗോൾ വല കുലുക്കുകയായിരുന്നു.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

തുടർന്നാണ്  മത്സരത്തിൽ ജയം സ്വന്തമാക്കാമെന്ന ഗോവൻ മോഹത്തെ തല്ലിത്തകർത്തു കൊണ്ട് ഡൽഹി കാലു ഉച്ചേയിലൂടെ സമനില ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് ചാങ്‌തെയുടെ മനോഹരമായ പന്ത് പോസ്റ്റിലേക്ക് തിരിച്ചു വിടേണ്ട ആവശ്യം മാത്രമേ കാലു ഉച്ചേക്ക് ഉണ്ടായിരുന്നുള്ളു. ഗോൾ വഴങ്ങിയതോടെ സിഫ്‌നിയോസിനെ ഇറക്കി ഗോവ ആക്രമണം ശക്തമാക്കിയെങ്കിലും ഗോൾ നേടാൻ ഗോവക്കായില്ല.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

മത്സരം സമനില ആയതോടെ ഗോവയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗോവ ആറാം സ്ഥാനത്ത് തുടരുകയാണ്. അടുത്ത മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്താനാവും. ഇന്നത്തെ സമനിലയോടെ കഴിഞ്ഞ നാല് മത്സരങ്ങളിലും സ്വന്തം ഗ്രൗണ്ടിൽ ജയം നേടാൻ ഗോവക്കായിട്ടില്ല.

നാളെത്തെ മത്സരത്തിൽ മുംബൈ എഫ്സി നോർത്തീസ്റ്റ് യുണൈറ്റഡിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts