യെല്ലോ മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം സൗജന്യ ഫീഡർ ബസ് സർവീസ് ആരംഭിച്ചു; റൂട്ടും സമയവും അറിയാൻ വായിക്കാം

ബെംഗളൂരു: ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള റൂട്ടിൽ യെല്ലോ മെട്രോ (മെട്രോ യെല്ലോ ലൈൻ) ഇതിനകം പ്രവർത്തനം ആരംഭിച്ചു .

മെട്രോ യാത്രക്കാരുടെ സൗകര്യാർത്ഥം ബിഎംടിസി അടുത്തിടെ ബസുകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രോണിക്സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി ( എൽസിഐടിഎ) സൗജന്യ ഫീഡർ ബസ് സർവീസ് ആരംഭിച്ചു. ഈ റൂട്ടിൽ ഓഫീസുകളിൽ പോകുന്നവർക്ക് ഇത് സഹായകരമാകും.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ഇലക്ട്രോണിക്സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി സൗജന്യ ബസ് സർവീസ് നൽകിക്കൊണ്ട് യാത്രക്കാർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി ഇത് സംബന്ധിച്ച വിവരങ്ങൾ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷൻ (EC1), ഇൻഫോസിസ്, കൊണപ്പന അഗ്രഹാര മെട്രോ സ്റ്റേഷൻ (EC2) എന്നിവയെ ഇലക്ട്രോണിക് സിറ്റിയിലുടനീളമുള്ള പ്രധാന ഓഫീസ് കാമ്പസുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ സൗജന്യ ഫീഡർ ബസ് സർവീസ് .

  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് സൗകര്യപ്രദമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ രാത്രി 8 വരെ സേവനം ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണം നിശ്ചലമാകുന്നു ?
[masterslider id="10"]

Related posts