ബെംഗളൂരു: ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ ബെംഗളൂരുവിലുടനീളം സ്ഥാപിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളിൽ നിന്നും മനുഷ്യസ്നേഹികളിൽ നിന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സഹായം അഭ്യർത്ഥിച്ചു.
ബി ബി എം പി നിയന്ത്രിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, എൻ ഐ വി വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനാണ് ബി ബി എം പി സഹായം തേടിയത്.
ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഇതിനായി നോഡൽ ഓഫീസറായി ബി ബി എം പിയുടെ ജോയിന്റ് കമ്മീഷണർ സർഫറാസ് ഖാനെ നിയമിച്ചു. താത്പര്യമുള്ളവർ 9448111066 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.