ആകെ കോവിഡ് മരണം 15000 കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 39047 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.11833 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.70 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 11833 ആകെ ഡിസ്ചാര്‍ജ് : 1095883 ഇന്നത്തെ കേസുകള്‍ : 39047 ആകെ ആക്റ്റീവ് കേസുകള്‍ : 328884 ഇന്ന് കോവിഡ് മരണം : 229 ആകെ കോവിഡ് മരണം : 15036 ആകെ പോസിറ്റീവ് കേസുകള്‍ : 1439822 ഇന്നത്തെ പരിശോധനകൾ…

Read More

‍ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34%;കേരളത്തില് ഇന്ന് 35,013 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

കേരളത്തിലേക്ക് ഉള്ളത് അടക്കം നിരവധി തീവണ്ടികൾ റദ്ദാക്കി.

ബെംഗളൂരു : കോവിഡ് കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചില തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ആഴ്ചയിൽ 3 ദിവസം സർവീസ് നടത്തുന്ന കൊച്ചുവേളി – ബാനസവാടി (06319-20), 2 ദിവസമുള്ള എറണാകുളം – ബാനസവാടി (06129-30) എന്നിവയാണ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുന്നത്. ബെംഗളൂരു- കോയമ്പത്തൂർ, മൈസൂരു ചെന്നൈ എന്നീ ട്രെയിനുകളും മാരിക്കുപ്പം, ഹൊസൂർ ,ബയ്യപ്പനഹള്ളി – ഹൊസൂർ മെമു ട്രെയിനുകളും റദ്ദാക്കി.

Read More

നഗരത്തിൽ 16 ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേസുകൾ

ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു നഗര ജില്ലയിലും കലബുർഗിയിലും ജനിതക മാറ്റം സംഭവിച്ച ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് ബി.1.617 റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഇത്തരത്തിൽ ഉള്ള അകെ 20 കേസുകളിൽ 16 എണ്ണവും ബെംഗളൂരുവിലാണ്. ഒറ്റവീടുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്ന നാല് ക്ലസ്റ്ററുകളിലാണ് ഇത് കണ്ടെത്തിയത്. ദസറഹള്ളി മേഖലയിൽ രണ്ട് കേസുകളും പടിഞ്ഞാറൻ മേഖലയിൽ അഞ്ച് കേസുകളും തെക്കൻ മേഖലയിൽ നാല് കേസുകളും ബോമ്മനഹള്ളി മേഖലയിൽ അഞ്ച് കേസുകളുമുണ്ട്. “കുറച്ചുപേർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ആശുപത്രികളിലുമാണ്. ഇവരിൽ ഒരാൾ നേപ്പാളിൽ നിന്നുള്ളയാളാണ്, ഇയാൾ മഹാരാഷ്ട്ര സന്ദർശിച്ചിരുന്നു. ഞങ്ങൾക്ക് ഡാറ്റ ലഭിച്ചത് ഉച്ചതിരിഞ്ഞ്…

Read More

എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു

ബെംഗളൂരു: ഏപ്രിൽ 27 ന് രാത്രി 9 മണി മുതൽ 14 ദിവസത്തേക്ക് പ്രാബല്യത്തിൽ വരുന്ന കോവിഡ് കർഫ്യൂ കണക്കിലെടുത്ത് എല്ലാ എഞ്ചിനീയറിംഗ്, ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഡോ. സി.എൻ അശ്വവത് നാരായണൻ ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ കർഫ്യൂ പൂർത്തിയാക്കിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ്, ഡിപ്ലോമ കോഴ്‌സ് പരീക്ഷകൾ  വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയും (വി.ടി.യു) മാറ്റി വെച്ചു. ഏപ്രിൽ 27 മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതികൾ ഉടൻ പ്രഖ്യാപിക്കുന്നതായിരിക്കും.…

Read More

നഗരത്തിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർ റിസർവേഷൻ സെന്ററുകൾ ലോക്ക്ഡൗണിൽ അടച്ചിടും

ബെംഗളൂരു: ഇന്ന് മുതൽ അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത്  സർക്കാർ ഏർപ്പെടുത്തിയനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ റെയിൽ ഇതര വിഭാഗം കമ്പ്യൂട്ടർവത്കൃത പാസഞ്ചർറിസർവേഷൻ സെന്ററുകൾ അടച്ചിടുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ബനശങ്കരി, ജയനഗർ, കോറമംഗല. കെ ആർ മാർക്കറ്റ്, ഹൈക്കോടതി, വിധാന സൗധ, ഇലക്ട്രോണിക് സിറ്റി, യെലഹങ്ക എന്നിവിടങ്ങളിലെ പിആർഎസ് കേന്ദ്രങ്ങൾ 28.04.2021 മുതൽ 11.05.2021 വരെ (14 ദിവസം) അടച്ചിരിക്കുന്നു, ” എന്ന് വിജ്ഞാപനത്തിൽ അറിയിച്ചു. കർണാടകയിൽ 14 ദിവസം നീണ്ടു നിൽക്കുന്ന ലോക്ക്ഡൌൺ ഇന്ന് വൈകുന്നെരം മുതൽആരംഭിക്കുന്നതാണ്.

Read More

സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു;ആകെ പരിശോധന 2.5 കോടിക്ക് മുകളിൽ;നഗര ജില്ലയിൽ ആകെ മരണം 6000 ന് മുകളിൽ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31830 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10793 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 18.71 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10793 ആകെ ഡിസ്ചാര്‍ജ് : 1084050 ഇന്നത്തെ കേസുകള്‍ : 31830 ആകെ ആക്റ്റീവ് കേസുകള്‍ : 301899 ഇന്ന് കോവിഡ് മരണം : 180 ആകെ കോവിഡ് മരണം : 14807 ആകെ പോസിറ്റീവ് കേസുകള്‍ : 1400775 ഇന്നത്തെ പരിശോധനകൾ…

Read More

വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു;ഭാര്യയെ കാണാനില്ല.

ബെംഗളൂരു: കിഴക്കൻ ബംഗാളിൽ നിന്നുള്ള 36 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയറെ നഗരത്തിൽ നിന്നും കാണാതായി. വിവാഹേതര  ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ഇവരെ കാണാതായത്. കാഡുഗൊഡിക്ക് അടുത്ത് സീഗള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഐ ടി ജീവനക്കാരനായ രവി പ്രകാശ് മിശ്ക്കാണ് (41) കുത്തേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സ്മിത മിശ്രയെ ആണ് ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രവി പ്രകാശ് മിശ്രയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും താൻ ഒരു സോഫ്റ്റ് വെയർ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24%;കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

കെ.ആർ.മാർക്കറ്റിലെ മൽസ്യ-മാംസ വിപണനശാലക്ക് ഇനി”പുതിയ മുഖം”

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള പ്രശസ്തമായ മീറ്റ് മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബെംഗളൂരു സ്മാർട്ട് സിറ്റി പ്രോജക്ടിന് കീഴിൽ ആരംഭിച്ചു. പുനർ‌വികസന പദ്ധതിയുടെ ഭാഗമായി മത്സ്യ-മാംസ വിൽ‌പനക്കാർ‌ക്ക് താമസിയാതെ നവീകരിച്ച കടകളിൽ ഇരുന്നു വില്പന നടത്താൻ കഴിയും. നിർമ്മാണ പ്രവർത്തനങ്ങളുടെ  സമയത്ത് മത്സ്യ- മാംസ കച്ചവടക്കാർക്ക് യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ, കെ ആർ മാർക്കറ്റിന് സമീപം കാൽനട വഴിയോട് ചേർന്ന് താൽക്കാലിക കടകൾ  ഉണ്ടാക്കും. നാല് നിലകളിലായുള്ള മാർക്കറ്റ് കെട്ടിടത്തിന്റെ വലിപ്പം 1758 സ്‌ക്വയർ ഫീറ്റ് ആണ്. മൂന്ന് നിലകളിലായി കോഴി, ആട് ഇറച്ചി കടകളും മീൻ വില്പന കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

Read More
Click Here to Follow Us