ബെംഗളൂരു : സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം ജൂലൈ 15 ന് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിൽ 6 മുതൽ ഉള്ള വിദ്യാർത്ഥികൾക്ക് റഗുലർ ക്ലാസ് നടക്കുന്നുണ്ട്. ഒന്നു മുതലുള്ള വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് തുടങ്ങുന്നതിനായി സർക്കാറിൻ്റെ മേൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ വൻ സമ്മർദ്ദം ഉയർത്തുന്നതായി മന്ത്രി അറിയിച്ചു.
Read MoreMonth: March 2021
വീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം ?
ബെംഗളൂരു: ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ബസ് ജീവനക്കാാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു പാലിക്കുന്നില്ല എന്നാരോപിച്ച് അനിശ്ചിചിതകാല ബസ് സമരത്തിന് തയ്യാറെടുക്കുകയാണ് ആർ.ടി.സി.യുണിയനുകൾ. മൂന്നുമാസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഏപ്രിൽ ഏഴുമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ കെ.എസ്. ആർ.ടി.സി. എംപ്ലോയീസ് ലീഗ് മുഖ്യന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തുനൽകി. ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ഈ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജീവനക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു.. ശമ്പളം വർധിപ്പിക്കുക, ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ചജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം…
Read Moreഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 341 219 240 ആകെ ഡിസ്ചാര്‍ജ് 941309 1068378 401750 ഇന്നത്തെ കേസുകള്‍ 1488 1899 925 ആകെ ആക്റ്റീവ് കേസുകള്‍ 11359 25158 8122 ഇന്ന് കോവിഡ് മരണം 8 15 7 ആകെ കോവിഡ് മരണം 12415 4450 4537 ആകെ പോസിറ്റീവ് കേസുകള്‍ 965102 1097994 414410 ടെസ്റ്റ് പോസിറ്റിവിറ്റി 1.59% 3.49% ഇന്നത്തെ പരിശോധനകൾ 93370 54314 ആകെ പരിശോധനകള്‍ 20101442 12505085…
Read Moreതെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
ബെംഗളൂരു : ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു കർണാടകയിലുള്ള പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി UDF പുലികേശി നഗർ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. താനറി റോഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ശ്രീ Rabiyath അധ്യഷത വഹിച്ച യോഗം ബാംഗ്ലൂർ ഡിസിസി സെക്രട്ടറിയും, യുഡിഫ് കർണാടക കൺവീണറുമായ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു, യുഡിഫ്ക മ്മിറ്റിഅംഗങ്ങളായശ്രീ മുസ്തഫ, സുബൈർ, സുലൈമാൻ, എന്നിവർ സംസാരിച്ചു. Ph:8884840022
Read Moreതെരഞ്ഞെടുപ്പ് ചൂടിനിടക്ക് ശബരിമല ദർശനം നടത്തി ഉപമുഖ്യമന്ത്രി.
ബെംഗളൂരു : കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയിൽ ഉള്ള രണ്ടു പേരും കർണാടകയിൽ നിന്നുള്ളവർ ആണ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും കർണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണയും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ ലഭ്യമായ സമയത്ത് ശബരിമല ദർശനം നടത്തിയിരിക്കുകയാണ് അശ്വഥ് നാരായണ. കഴിഞ്ഞ ചൊവ്വാഴ്ച പന്തളം കൊട്ടാരം സന്ദർശിക്കുകയും രാജകുടുംബാംഗങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുകയും തിരുവാഭരണ ദർശനം നടത്തുകയും ചെയ്തു. തുടർന്ന് മാലയിട്ട് കറുപ്പുടുത്ത് ഇരുമുടി കെട്ടി നഗ്നപാദനായി മല കയറുകയായിരുന്നു. അയ്യപ്പ ദർശനം നടത്തി പ്രത്യേക പടിപൂജ വഴിപാടായി കഴിച്ച് തന്ത്രി കണ്ഠര് രാജീവരുടേയും…
Read Moreപൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിവീഴും.
ബെംഗളൂരു: ഹെൽത്ത് ഓഫീസർ ഡോക്ടർ കോമള യുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മൈസൂരു റോഡ്, വിജയനഗർ, ഹോസക്കര ഹള്ളി, ബ്യാടാ രായണപുര എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്ന് നിന്ന് പിഴയീടാക്കി. വിദ്യാലയങ്ങളിൽ നിന്ന് 100 മീറ്റർ പരിധിക്കകത്ത് വരുന്ന കടകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയ ഉദ്യോഗസ്ഥർ പൊട്ടിച്ച പായ്ക്കറ്റുകളിൽ നിന്ന് ഒറ്റയായ സിഗരറ്റുകൾ വിതരണം ചെയ്യുന്നത് വിലക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ പുകവലിച്ചാൽ പിടിക്കപ്പെടുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കുന്നത്. സമീപകാലത്തായി ഏറ്റവും കൂടുതൽ പിഴയീടാക്കിയിട്ടുള്ളത് മൈക്കോ ലേയൗട്ട്, അശോക് നഗർ, ബ്യാടാ രായണപുര…
Read Moreനാളെ ലോക്ക് ഡൗൺ ഉണ്ടോ? പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർത്ഥ്യം ഇതാണ്.
ബെംഗളൂരു: ഏതാനും ദിവസമായി നിരവധി ഫോൺ വിളിയിലൂടെയും വാട്സ് ആപ്പിലൂടെയും ഞങ്ങളുടെ മുന്നിലെത്തുന്ന ചോദ്യമാണ് “നാളെ മുതൽ ലോക്ക് ഡൗൺ ഉണ്ടോ “എന്നത്. പലർക്കും സോഷ്യൽ മീഡിയയിലൂടെ ലഭിച്ച വീഡിയോ ആണ് ഈ സംശയത്തിന് കാരണം എന്ന് പിന്നീട് മനസ്സിലായി. എന്നാൽ ഈ വീഡിയോ കഴിഞ്ഞ വർഷം ഇതേ സമയത്ത് കോവിഡ് ബാധ അധികമായതിനാൽ മുഖ്യമന്ത്രി യെദിയൂരപ്പ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ ആയിരുന്നു. ഈ വർഷത്തേത് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷത്തെ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് ഈ വർഷത്തേത് എന്ന നിലക്ക് കഴിഞ്ഞ…
Read Moreമെട്രോ സർവ്വീസ് തടസപ്പെടും; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: മജസ്റ്റിക് കംപെഗൗഡ ഇൻറർ ചേഞ്ച് സ്റ്റേഷനിൽ നിന്ന് മൈസൂരു റോഡ് വരെയുള്ള ട്രെയിൻ സർവീസ് 21 മുതൽ 28 വരെ പൂർണമായും റദ്ദാക്കും. പർപ്പിൾ ലൈനിൽ ബാക്കിയുള്ള ബയപ്പനഹള്ളി – മജസ്റ്റിക് റൂട്ടിലും ഗ്രീൻ ലൈനിൽ നാഗസാന്ദ്ര-സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റൂട്ടിലും മെട്രോ തടസപ്പെടില്ല. മൈസൂരു റോഡ്- കെങ്കേരി പുതിയ പാതയിലെ പരീക്ഷണ ഓട്ടത്തിന് ഉള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ മാറ്റം.
Read Moreരമേഷ്ജാർക്കിഹോളിക്കൊപ്പം അശ്ലീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കൾ.
ബെംഗളൂരു: ജോലി വാഗ്ദാനം നല്കി കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക പീഡനത്തിനിരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പിതാവിന്റെ ആരോപണം. ബെംഗളൂരുവിലെ ഹോസ്റ്റലില്‍നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് പിതാവ് ബെലഗാവി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് ഇദ്ദേഹം പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു. മകളെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മാതാപിതാക്കള്‍ വിഡിയോ ചിത്രീകരിച്ച് മുഖ്യമന്ത്രിക്ക് അയച്ചു. മന്ത്രിയോടപ്പമുള്ള വിഡിയോ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ചിത്രങ്ങള്‍…
Read Moreഉച്ച ഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
ബെംഗളൂരു : സംസ്ഥാനത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിച്ചു കൊണ്ടാണ് കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ശബ്ദ മലിനീകരണം തടയുന്നതിനായാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടയാനുള്ള തീരുമാനമെടുത്തതെന്ന് ബോർഡ് സർക്കുലറിൽ അറിയിച്ചു. മസ്ജിദുകൾക്കും ദർഗകൾക്കും ചുറ്റുമുള്ള ജനറേറ്ററുകൾ ,ഉച്ചഭാഷിണികൾ, മറ്റ് ശബ്ദ മലിനീകരണ സംവിധാനങ്ങൾ എന്നിവയുടെ ശബ്ദത്തിന്റെ തോത് വർദ്ധിക്കുന്നത് മനുഷ്യന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ശബ്ദത്തിന്റെ അന്തരീക്ഷ നിലവാരം, ശബ്ദ മലിനീകരണം എന്നിവ സംബന്ധിച്ച നിയമങ്ങൾ മുൻ…
Read More