കോവിഡ് രോഗികളുടെ എണ്ണം 1500 കടന്ന് മുന്നോട്ട്; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 869 1965 530 ആകെ ഡിസ്ചാര്‍ജ് 942178 1070343 402280 ഇന്നത്തെ കേസുകള്‍ 1587 1984 1037 ആകെ ആക്റ്റീവ് കേസുകള്‍ 12067 25158 8623 ഇന്ന് കോവിഡ് മരണം 10 17 6 ആകെ കോവിഡ് മരണം 12425 4467 4543 ആകെ പോസിറ്റീവ് കേസുകള്‍ 966689 1099978 415447 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.72% 3.73% ഇന്നത്തെ പരിശോധനകൾ 91884 53184 ആകെ പരിശോധനകള്‍ 20193326 12558269

Read More

രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു: രക്തദാന ജീവകാരുണ്യ രംഗത്ത് പുത്തനുണർവായി മാറിയ RIBK (Red Is Blood Kerala ബെംഗളൂരു യൂണിറ്റ്) ചാരിറ്റബിൾ സൊസൈറ്റിയും Genex Bringing Solutions For Water ഉം സംയുക്തമായി വിക്ടോറിയ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന മെഗാ ക്യാമ്പ്‌ ഈ വരുന്ന മാർച്ച്‌ 23 തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റ് ജാലഹള്ളിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നാലു വർഷക്കാലയളവിൽ രക്തദാനവും, ചാരിറ്റി പ്രവർത്തനങ്ങളുമായി നഗരത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘടന.…

Read More

തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

ഹൊസൂർ: തമിഴ്നാട് മലയാളി കോൺഗ്രസ്സ്  കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ  ഞായറാഴ്ച (21.03.2021) ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ ദർഗ്ഗാ ബസ് സ്റ്റോപ്പിനടുത്തുള്ള ജൂനിയർ  കുപ്പണ  ഹോട്ടലിലെ  ഇഷ ഹാളിൽ വച്ച് പ്രസിഡന്റ് പി കെ അബുവിന്റെ അധ്യക്ഷതയിൽ  നടക്കുന്നതാണ് . പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട  കൃഷ്ണഗിരി MP, Dr ചെല്ലകുമാര്‍,കോൺഗ്രസ് മുന്നണിയുടെ ഹൊസൂരിലെ സ്ഥാനാർത്ഥിയായ ഡി.എം.കെ. യുടെ .വൈ .പ്രകാശ്,  .S.A.സത്യാ MLA, ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ജനറൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ, തമിഴ്നാട് മലയാളി കോൺഗ്രസ് പ്രസിഡണ്ട് K.…

Read More

അതിർത്തിയിൽ വ്യാജ കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ് കാണിച്ച നിരവധിപേർ പിടിയിൽ

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് അതിർത്തിയിൽ എത്തിയ നിരവധി പേരെ അധികൃതർ കയ്യോടെ പിടികൂടി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി വിവിധ ചെക്പോസ്റ്റിൽ പോലീസിന്റെ എണ്ണവും വർധിപ്പിച്ചു. ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കംപ്യൂട്ടർ പ്രിന്റുമായാണ് ചില യാത്രക്കാർ എത്തുന്നത്. അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കരുതും. കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽരേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദമായ…

Read More

കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് റോഡുകൾ അടക്കുന്നത് നിയമ വിരുദ്ധമല്ലേ ? ഹൈക്കോടതി.

ബെംഗളൂരു: അതിർത്തി പാതകളിൽ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെതിരെ കേരള പി.സി.സി.സെക്രട്ടറി ബി.സുബ്ബയ്യ നൽകിയ ഹർജിയിൽ വാദം കേൾക്കുകയാണ് ഹൈക്കോടതി. കേരളത്തിൽ കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഗതാഗതം കുറവുള്ള പാതകൾ അടച്ചിടാനും ബാക്കി പാതകളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുവാനും പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട് അത് മാർച്ച് 22 മുതൽ നടപ്പാക്കുമെന്നും ഉത്തര കന്നഡ ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. അവശ്യമായ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് യാത്രക്കാർ കുറവ് ഉള്ള പാത അടച്ചിടുന്നത് എന്നും അദ്ദേഹം അറിയിച്ചു. പുതിയ ഉത്തരവ് പഴയതിനേക്കാൾ മോശമല്ലേ എന്ന്…

Read More

അടുത്ത അധ്യായന വർഷം ജൂലൈ 15 മുതൽ.

ബെംഗളൂരു : സംസ്ഥാനത്ത് അടുത്ത അധ്യായന വർഷം ജൂലൈ 15 ന് തുടങ്ങാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും. നിലവിൽ 6 മുതൽ ഉള്ള വിദ്യാർത്ഥികൾക്ക് റഗുലർ ക്ലാസ്‌ നടക്കുന്നുണ്ട്. ഒന്നു മുതലുള്ള വിദ്യാർത്ഥികൾക്ക് റെഗുലർ ക്ലാസ് തുടങ്ങുന്നതിനായി സർക്കാറിൻ്റെ മേൽ സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ വൻ സമ്മർദ്ദം ഉയർത്തുന്നതായി മന്ത്രി അറിയിച്ചു.

Read More

വീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം ?

ബെംഗളൂരു: ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ബസ് ജീവനക്കാാരുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു പാലിക്കുന്നില്ല എന്നാരോപിച്ച് അനിശ്ചിചിതകാല ബസ് സമരത്തിന് തയ്യാറെടുക്കുകയാണ് ആർ.ടി.സി.യുണിയനുകൾ. മൂന്നുമാസത്തിനുള്ളിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കാര്യമായ നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഏപ്രിൽ ഏഴുമുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനയായ കെ.എസ്. ആർ.ടി.സി. എംപ്ലോയീസ് ലീഗ് മുഖ്യന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കത്തുനൽകി. ഡിസംബറിൽ നടന്ന പണിമുടക്കിനെത്തുടർന്ന് ഈ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജീവനക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു.. ശമ്പളം വർധിപ്പിക്കുക, ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ചജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം…

Read More
Click Here to Follow Us