കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ ? ഉത്തരവ് പിൻവലിച്ചോ ?

ബെംഗളൂരു : ദിവസവും നിരവധി ഫോൺ കോളുകളും വാട്സ് അപ്പ് സന്ദേശങ്ങളുമാണ് ഞങ്ങൾക്ക് ലഭിക്കുന്നത് ,കർണാടകയിലേക്ക് പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന് വരുമ്പോൾ ആർ.ടി.പി.സി.ആർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതുണ്ടോ ? എന്ന ചോദ്യമാണ് പ്രധാനമായും എല്ലാവരും ചോദിക്കുന്നത്.ഈ സംശയവുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണ് ഈ ലേഖനത്തിലൂടെ നൽകാൻ ശ്രമിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കം മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ കൂടിയതിനാൽ ആണ് അവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഫെബ്രുവരി 16 ന് കർണാടക സർക്കാർ ഉത്തരവിറക്കിയത്.

http://88t.8a2.myftpupload.com/archives/63054

എന്നാൽ ആദ്യഘട്ടത്തിൽ ഉത്തരകേരളവും കർണാടകയും അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഇത് കർശനമായി പാലിച്ച് പോന്നിരുന്നു.

http://88t.8a2.myftpupload.com/archives/63378

യാത്രക്കാരെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിൻ്റെ പേരിൽ തിരിച്ചയക്കുക കൂടി ചെയ്ത സംഭവങ്ങൾ ഉണ്ട്, പലപ്പോഴും യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.

ഉത്തര കേരളത്തിലെ 20 ൽ അധികം അതിർത്തി പാതകൾ അടച്ച കർണാടക 4 പാതകൾ മാത്രം തുറന്ന് കൊടുക്കുകയായിരുന്നു.

http://88t.8a2.myftpupload.com/archives/63668

കാസർകോടു നിന്നുള്ള പി.സി.സി.സെക്രട്ടറി ബി.സുബ്ബയ്യ കർണാടക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വഴിയടച്ച കർണാടകയുടെ നടപടിയെ കോടതി വിമർശിച്ചിരുന്നു.

http://88t.8a2.myftpupload.com/archives/63588

സേലം -ഹൊസൂർ വഴി നഗരത്തിലേക്ക് പ്രവേശിക്കുന്നവരേയും ആദ്യഘട്ടത്തിൽ അത്തിബെലെയിൽ വച്ച് വാഹനങ്ങൾ മാറ്റി നിർത്തി പരിശോധിച്ചിരുന്നു.എന്നാൽ ഇത് കൂടുതൽ ദിവസം നീണ്ടില്ല.

ഇപ്പോഴും നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ?

ഫെബ്രുവരി 16 ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല അതു പ്രകാരം നിർബന്ധമാണ്, എന്നാൽ യാത്രികരെ തടയുന്നതും പരിശോധിക്കുന്നതും മറ്റും കുറച്ചിട്ടുണ്ട്.

http://88t.8a2.myftpupload.com/archives/63410

കോവിഡ് നിരക്ക് കൂടുതൽ ഉള്ള സ്ഥലത്ത് നിന്ന് യാത്ര ചെയ്യുന്നവർ എന്ന നിലക്ക് നിങ്ങളുടെ സാമ്പത്തിക അവസ്ഥ അനുവദിക്കുകയാണ് എങ്കിൽ ടെസ്റ്റ് ചെയ്യുന്നത് തന്നെയാണ് നല്ലത്.

ഉപമുഖ്യമന്ത്രി അശ്വഥ് നാരായണയും ആരോഗ്യ മന്ത്രി ഡോ: കെ.സുധാകറും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം എന്ന് അറിയിച്ചിരുന്നു എങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഉള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല.

നഗരത്തിലേക്ക് ട്രെയിനിൽ വരുന്നവർക്കും എവിടേയും പരിശോധന ഉള്ളതായി വിവരമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us