ബംഗളൂരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്കാണ് വൈറസിന്റെ യുകെ വകഭേദം സ്ഥിരീകരിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ യുകെയില്‍ നിന്ന് തിരിച്ചെത്തിയ 64 പേര്‍ക്കും അവരുമായി പ്രാഥമിക സമ്ബര്‍ക്കമുള്ള 26 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
Read MoreDay: 11 March 2021
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.
ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. KA KL BLR ഇന്ന് ഡിസ്ചാര്‍ജ് 406 3753 191 ആകെ ഡിസ്ചാര്‍ജ് 937353 1047226 399315 ഇന്നത്തെ കേസുകള്‍ 783 2133 492 ആകെ ആക്റ്റീവ് കേസുകള്‍ 7831 33785 5825 ഇന്ന് കോവിഡ് മരണം 2 13 2 ആകെ കോവിഡ് മരണം 12381 4355 4514 ആകെ പോസിറ്റീവ് കേസുകള്‍ 957584 1083530 409655 ടെസ്റ്റ് പോസിറ്റിവിറ്റി 1.07% 3.05% ഇന്നത്തെ പരിശോധനകൾ 73101 69838 ആകെ പരിശോധനകള്‍ 19571207 12130151…
Read Moreവിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ പി.യു.സി.വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.
ബെംഗളൂരു : വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ പി.യു.സി.വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ഗംഗാനഗറിലെ സ്വകാര്യ കോളേജ് വിദ്യാർഥി മുഹമ്മദ് ഫയിസ് (17) ആണ് മരിച്ചത്. അതേ കോളേജില്‍ പഠിക്കുന്ന വിദ്യാർഥികളാണ് പ്രതികൾ. തിങ്കളാഴ്ച മറ്റൊരു കോളേജിലെ ഫയിസിന്റെ സുഹൃത്തുമായി പ്രതികളിലൊരാളായ പി.യു. വിദ്യാർഥിയും സുഹൃത്തും വഴക്കിട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ടും ഇരുവരും ഫയിസിന്റെ സുഹൃത്തുമായി വഴക്കിട്ടതായി പോലീസ് പറയുന്നു. തുടര്‍ന്ന് സഹായത്തിനായി സുഹൃത്ത് ഫയിസിനെ വിളിച്ചുവരുത്തി. സുഹൃത്ത് വിളിച്ചതനുസരിച്ച് മംഗൾസ് നഴ്‌സിങ് ഹോമിനുസമീപം ഫയിസും മറ്റൊരു സുഹൃത്തും എത്തിയപ്പോൾ പ്രതികൾ ഇവരെയും ആക്രമിക്കുകയായിരുന്നു എന്നാണ്…
Read Moreഏഴു സോണുകളില്‍ ഒരേ സമയം വനിതാദിനം ആഘോഷിച്ച് ബാംഗ്ലൂര്‍ കേരള സമാജം.വനിതാവിഭാഗം.
ഈസ്റ്റ് സോണ്‍ വനിതാവിഭാഗത്തിന്‍റെ കമ്മനഹള്ളിയില്‍ നടന്ന ആഘോഷം സോണ്‍ വനിതാവിഭാഗം ചെയര്‍പേര്‍സന്‍ ഗിരിജ ഉത്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി റജികുമാര്‍ , സോണ്‍ വൈസ് ചെയര്‍മാന്‍ വിനു ജി , വനിതാവിഭാഗം കണ്‍വീനര്‍ പ്രസാദിനി മണി, ഷീജ , ദിവ്യ രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൃത്ത അദ്ധ്യാപിക അമൃതയുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. കണ്ടോന്‍മെന്റ്റ് സോണ്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കനക നഗറില്‍ നടന്ന ആഘോഷം സോണ്‍ ചെയര്‍പേര്‍സന്‍ രാധാ രാജഗോപാല്‍ ഉത്ഘാടനം ചെയ്തു. വനിതാവിഭാഗം സോണ്‍ ചെയര്‍പേര്‍സന്‍ ലൈല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . വനിതാവിഭാഗം പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ മുരളി, രമ്യ ഹരി, ശോഭന ചോലയില്‍, ജ്യോതി…
Read Moreരാജ്യത്തെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം;സൗദിയിൽ നിന്ന് എത്തിയ തീർത്ഥാടകൻ മരിച്ചത് കലബുറഗിയിൽ.
ബെംഗളൂരു: രാജ്യത്ത് കോവിഡ് ബാധിച്ച് ആദ്യ മരണമുണ്ടായിട്ട് ഒരാണ്ടു പിന്നിടുന്നു. സൗദിയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി(76)യാണ് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാൾ. റിപ്പോർട്ട് ചെയ്ത മരണം കോവിഡ് കാരണമാണോ എന്ന് സംശയിക്കുന്നതായി മാർച്ച് 11ന് പി.ടി.ഐ.റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത താഴെ http://88t.8a2.myftpupload.com/archives/45666 2020 മാർച്ച് 10-നാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ, മാർച്ച് 12-ന് പരിശോധനാഫലം ലഭിച്ചപ്പോഴാണ് കോവിഡ് ബാധിതനായിരുന്നെന്ന് സ്ഥിരീകരിച്ചത്. http://88t.8a2.myftpupload.com/archives/45760 ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സൗദിയിൽനിന്ന് ഫെബ്രുവരി 29-നായിരുന്നു ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും ചുമയും…
Read Moreതൊഴിലാളികൾ അടിച്ച് തകർത്ത ഐഫോൺ നിർമ്മാണ പ്ലാൻ്റ് പ്രവർത്തനം പുനരാരംഭിച്ചു.
ബെംഗളൂരു: തൊഴിൽ തർക്കത്തെ തുടർന്ന് ആയിരത്തോളം തൊഴിലാളികൾ അടച്ച് തകർത്ത ഐഫോൺ നിർമാണ പ്ലാൻ്റ് ആയ വിസ്ട്രോൺ കോലാറിലെ നർസപുര വ്യവസായ മേഖലയിൽ പ്രവർത്തനം പുനരാരംഭിച്ചു. ശമ്പളത്തിൽ 4000 രൂപ കുറക്കുകയും അധിക സമയം ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു എന്നാരോപിച്ചാണ് തായ്വാൻ കമ്പനിയായ വിസ്ട്രോൻ കഴിഞ്ഞ ഡിസംബർ 12ന് തൊഴിലാളികൾ അടിച്ച് തകർത്തത്. ಇಂದು ಕೋಲಾರದ ವಿಸ್ಟ್ರಾನ್ ಕಂಪನಿಗೆ ಭೇಟಿ ನೀಡಿ, ಆಡಳಿತ ಮಂಡಳಿ ಹಾಗೂ ಕಾರ್ಮಿಕರೊಂದಿಗೆ ಸಭೆ ನಡೆಸಿ, ಅನಗತ್ಯ ಸಮಸ್ಯೆಗಳಿಗೆ ಆಸ್ಪದ ಕೊಡದೆ, ಪರಸ್ಪರ ಹೊಂದಾಣಿಕೆಯಿಂದ ಕೆಲಸ ನಿರ್ವಹಿಸುವಂತೆ ಸಲಹೆ…
Read Moreഡ്യൂട്ടിക്കിടയിൽ മദ്യപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ;കെ.എസ്.ആർ.ടി.സി.റിസർവേഷൻ കൗണ്ടർ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.
ബെംഗളൂരു:ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് കെഎസ്ആർടിസി ബെംഗളുരു റിസർവേഷൻ കൗണ്ടർ ഇൻസ്പെക്ടർ ഇൻചാർജിന് സസ്പെൻഷൻ. താമരശേരി യൂണിറ്റിലെ ഇൻസ്പെക്ടറും ബെംഗളൂരു കൗണ്ടറിന്റെ ചുമതലക്കാരനുമായിരുന്ന വി.എം. ഷാജി ജോലി സമയത്ത് മദ്യപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ്കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്. ഇൻസ്പെക്ടർ പി.പ്രതീപ് കുമാറാണ് കഴിഞ്ഞ മാസം 26ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. കെഎആർടിസി ജീവനക്കാർ മദ്യപിച്ചു ജോലി ചെയ്യുകയോ ഓഫിസ് പരിസരത്തു വരികയോ ചെയ്യരുതെന്ന ചെയർമാന്റെ ഉത്തരവ്നിലനിൽക്കെയാണ് 24 മണിക്കുർ കൗണ്ടർ…
Read Moreസൊമാറ്റൊ ഡെലിവറി ബോയ് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി യുവതി; ചോരയൊലിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ.
ബെംഗളൂരു : ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. മൂക്കിന് പരിക്കേറ്റ് ചോരയൊലിപ്പിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, തന്നെ ചെരുപ്പുകൊണ്ട് അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വാതിലില്‍ തട്ടി യുവതിയുടെ മുഖത്ത് പരിക്കേറ്റതെന്ന് ഡെലിവറി ബോയി മൊഴി നല്‍കി. കണ്ടന്‍റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെയാണ് സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. വൈകീട്ട് 3.30 ഓടെയാണ് സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30…
Read More