വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ പി.യു.സി.വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.

ബെംഗളൂരു : വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ പി.യു.സി.വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു.

ഗംഗാനഗറിലെ സ്വകാര്യ കോളേജ് വിദ്യാർഥി മുഹമ്മദ് ഫയിസ് (17) ആണ് മരിച്ചത്.

അതേ കോളേജില്‍ പഠിക്കുന്ന വിദ്യാർഥികളാണ് പ്രതികൾ.

തിങ്കളാഴ്ച മറ്റൊരു കോളേജിലെ ഫയിസിന്റെ സുഹൃത്തുമായി പ്രതികളിലൊരാളായ പി.യു. വിദ്യാർഥിയും സുഹൃത്തും വഴക്കിട്ടിരുന്നു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

ചൊവ്വാഴ്ച വൈകീട്ടും ഇരുവരും ഫയിസിന്റെ സുഹൃത്തുമായി വഴക്കിട്ടതായി പോലീസ് പറയുന്നു.

തുടര്‍ന്ന് സഹായത്തിനായി സുഹൃത്ത് ഫയിസിനെ വിളിച്ചുവരുത്തി.

സുഹൃത്ത് വിളിച്ചതനുസരിച്ച് മംഗൾസ് നഴ്‌സിങ് ഹോമിനുസമീപം ഫയിസും മറ്റൊരു സുഹൃത്തും എത്തിയപ്പോൾ പ്രതികൾ ഇവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഫയിസിന്റെ കഴുത്തിണ് കുത്തേറ്റത്.

യശ്വന്തപുര പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഫയിസിനെ കൊന്നവർ ഒളിവിലാണെന്നും ഇവരെ പിടികൂടിയാലേ കൃത്യമായ വയസ്സ് അറിയാൻ സാധിക്കുകയുള്ളൂന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts