കർണാടക ആരുടേയും വഴി തടഞ്ഞിട്ടില്ല, കേരള മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി കർണാടക ആരോഗ്യ മന്ത്രി.

ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കർണാടയിൽ പ്രവേശിപ്പിക്കില്ല എന്ന സർക്കാർ തീരുമാനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതിന് മറുപടിയുമായി കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ട്വിറ്ററിൽ എത്തിയിരിക്കുകയാണ്. “സംസ്ഥാനാന്തര യാത്രകൾ ഞങ്ങൾ വിലക്കിയിട്ടില്ല, ചില മുൻ കരുതലുകൾ എന്ന നിലക്ക് ചില തീരുമാനങ്ങൾ എടുത്തിരിക്കുകയാണ് ,കർണാടകയിലേക്ക് കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ പരിശോധിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിയിരിക്കണം.” കേന്ദ്രത്തിന് കേരളം അയച്ച…

Read More

അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാടും

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാടും. വിമാനത്തിലെത്തുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുമെന്ന്‌ തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 74 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിൽ നിന്നുള്ളവരാണ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ ജില്ലകളിൽ ക്ലസ്റ്റർ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിലൂടെ വരുന്നവരെ തെർമൽ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്. അതേസമയം കേന്ദ്ര സര്‍കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം അണ്‍ലോക് പ്രഖ്യാപിച്ചിട്ടും കര്‍ണാടക…

Read More

അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം

ബെംഗളൂരു: അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം. ചിക്കബല്ലാപുരയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറുപേർ മരിച്ചത്. ​ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടം. മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. Karnataka Home Minister Basavaraj Bommai visited the quarry blast site at Hirenagavalli in Chikkaballapur today Six people were killed, one injured in the incident last night pic.twitter.com/PknCd3nJ7t — ANI (@ANI) February…

Read More

പോലീസിനു പറ്റിയ പിഴവ് : ആറുമാസമായി പതിനേഴുകാരൻ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്. ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും…

Read More

കോവിഡ് നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്;നിയന്ത്രണങ്ങൾ ഇന്നു മുതൽ കൂടുതൽ കർശ്ശനമാക്കാൻ കർണാടക.

ബെംഗളൂരു: കോവിഡ് വ്യാപനം കുറക്കുന്നതിനായി കേരളത്തിൽ നിന്നും വരുന്നവർക്കുള്ള നിയന്ത്രണം ഇന്നുമുതൽ കൂടുതൽ കർശനമാക്കാൻ കർണാടക. അതിർത്തികളിൽ കർശ്ശന പരിശോധന എർപ്പെടുത്തും.ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരാത്തവരെ അതിർത്തി കടത്തിവിടേണ്ടതില്ല എന്നാണ് നിർദ്ദേശം. ഇന്നലെ പല ചെക്ക് പോസ്റ്റുകളിലും യാത്രക്കാരെ തടഞ്ഞ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തിയിരുന്നു. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ പിന്നീട് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ പോലീസുകാരേയും ആരോഗ്യ വകുപ്പ് ജീവനക്കാരേയും കർണാടക സർക്കാർ നിയമിച്ച കഴിഞ്ഞു.

Read More

അതിര്‍ത്തികളിലെ നിയന്ത്രണം;കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി.

Pinarayi+press+meet

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്നം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നവരെ മാത്രമെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് അതിര്‍ത്തികളില്‍ കണ്ടത്. ഇക്കാര്യം…

Read More

സംസ്ഥാനത്താകെയുള്ള കോവിഡ്; നഗര അനുപാതത്തിൽ വർധന.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്തിലെ കൊവിഡ്-19 രോഗികളുടെ നഗര അനുപാതത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ട സമൂഹ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന അധികൃതരെ കുഴക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തിലെ വർദ്ധനയും നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ടസമൂഹ വ്യാപനവും തുടർന്നാൽ വീണ്ടുമൊരു അടച്ചിടൽ തന്നെ വേണ്ടി വന്നേക്കാം എന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. നിലവിൽ കർണാടകയിലെ ആകെ രോഗികളുടെ എണ്ണത്തിലെ ഭൂരി ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്. നഗരത്തിലെ ദിനംപ്രതിയുള്ള ആകെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്…

Read More
Click Here to Follow Us