ബെംഗളൂരു : ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനിലെ യാത്രികർക്കായി 35 തരം ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലബോറട്ടറി (ഡി.എഫ്.ആർ.എൽ.).
ഭക്ഷണവിഭവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ബിഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ.ക്ക് കൈമാറിക്കഴിഞ്ഞു.
ചിക്കൻ ബിരിയാണി, ദാൽ മക്നി, ഷാഹി പനീർ, ചിക്കൻ കോർമ, ഫ്യൂട്ട് ജ്യൂസുകൾ,എഗ് റോൾ, വെജ് റോൾ, ഇഡ്ലി, മൂങ്ഗ് ദാൽ ഹൽവ, വെജിറ്റബിൾ പുലാവ്, തുടങ്ങിയവയാണ് തയ്യാറാക്കിയിരിക്കുന്ന ഭക്ഷണങ്ങൾ.
ഗഗൻയാൻ വഴി മൂന്നുപേരെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പദ്ധതി.
റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശസഞ്ചാര കേന്ദ്രത്തിൽ പരിശീലനത്തിലുള്ള നാല് യാത്രികർ മാർച്ചിൽ തിരിച്ചെത്തും.
ഗഗൻയാൻ ദൗത്യത്തിനായി ഇവരിൽ മൂന്നുപേരെയാണ് അന്തിമമായി തിരഞ്ഞെടുക്കുക.
ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന യാത്രികരുടെ രുചിക്ക് അനുസരിച്ചാണ് ഭക്ഷണത്തിന്റെ അന്തിമപട്ടിക തയ്യാറാക്കുക.
അണുബാധയേൽക്കാത്ത പ്രത്യേക കവറുകളിലാണ് ഭക്ഷണം പായ്ക്ക് ചെയ്യുക. ബഹിരാകാശ പേടകത്തിൽ ഇവ ചൂടാക്കി കഴിക്കാൻ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.