വീണ്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർ സമരത്തിലേക്ക് ?

ബെംഗളൂരു: ഉറപ്പ് നൽകിയ ആനുകൂല്യങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ വീണ്ടും അനിശ്ചിതകാല സമരം നടത്തുമെന്ന മുന്നറിയിപ്പുമായി കെ.എസ്.ആർ.ടി.സി അനുുബന്ധ കമ്പനികളിലെ ജീവനക്കാരുടെ സംഘടനകൾ.

മുൻപ് സമരം നടത്തിയതിന് ശേഷം സർക്കാരിന്റെ ഉറപ്പ് ലഭിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായില്ലെന്ന് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ലീഗ് നേതാവ് കൊടിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

സർക്കാർ ഈ രീതിയിൽ തൊഴിലാളികളെ അവഗണിക്കുകയാണെങ്കിൽ വീണ്ടും പണിമുടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഡിസംബർ 12 ന് തുടങ്ങിയ സമരം 4 ദിവസം നീണ്ടു നിന്നിരുന്നു.

ജീവനക്കാരുടെ 10 ഇന ആവശ്യങ്ങളിൽ ഒൻപതും സർക്കാർ അംഗീകരിക്കുകയായിരുന്നു.

ഈ ആവശ്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ 3 മാസത്തെ സാവകാശം ആണ് ചോദിച്ചിരുന്നത്.

കെ.എസ്.ആർ.ടി.സി, ബി.എം.ടി .സി, എൻ.ഇ.കെ.ആർ.ടി.സി, എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി എന്നീ കമ്പനികളിലെ സംസ്ഥാനത്ത് 1.2 ലക്ഷം ജീവനക്കാർ ആണ് ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts