ബെംഗളൂരു : കേരളം, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 കോളേജുകൾ ഉൾപ്പെടെ 3 കെട്ടിടങ്ങൾ യെലഹങ്കയിൽ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. കോളേജുകളും അപ്പാർട്ട്മെൻ്റിലുമായി 28 പേർ ആണ് യെലഹങ്കയിൽ കോവിഡ് പോസിറ്റീവ് ആയത്. കണ്ടെയിൻമെൻ്റ് സോണുകൾ ഉൾപ്പെട്ട 9 റോഡുകൾ അടച്ചിട്ടുണ്ട്. കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികളേയും സ്റ്റാഫിനേയും പരിശോധിക്കുകയായിരുന്നു. വിദ്യാർത്ഥികൾ താമസിക്കുന്ന പി.ജി.കളിൽ ഉളളവരോട് ഐസൊലേഷനിൽ കഴിയാനും നിർദ്ദേശിച്ചു. മുംബൈയിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യെലഹങ്കയിലെ അപ്പാർട്ട്മെൻ്റ്…
Read MoreMonth: February 2021
അത്തിബെലെ അതിർത്തിയിലും പരിശോധന !
ബെംഗളൂരു : മലബാർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങളെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പിക്കുന്നതിനായി മൈസൂരു, കുടക്, ദക്ഷിണ കന്നഡ അതിർത്തികളിൽ പരിശോധിക്കുന്നതിൻ്റെ തുടർച്ചയായി കേരളത്തിൽ നിന്ന് തമിഴ്നാട് – അത്തിബെലെ വഴി വരുന വാഹനങ്ങളുടെയും പരിശോധന ആരംഭിച്ച് കർണാടക. കേരള വാഹനങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ മുതൽ പരിശോധന തുടങ്ങി. ഇതു വരെ കേരളത്തിൽ നിന്ന് സേലം ഹൊസൂർ വഴി എത്തുന്ന വാഹനങ്ങൾക്ക് പരിശോധന ഉണ്ടായിരുന്നില്ല. കെ.എൽ.വാഹനങ്ങളെയാണ് പോലീസ് നിർത്തിച്ചതിന് ശേഷം പരിശോധിക്കുന്നത്.
Read Moreനാളെ മെട്രോ തടസപ്പെടും…
ബെംഗളൂരു : നമ്മ മെട്രോ ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ട്രിനിറ്റി സർക്കിളിനും അൾസൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ എംജി റോഡ് – ബയപ്പനഹള്ളി റൂട്ടിൽ നമ്മ മെട്രോ സർവ്വീസ് ഉണ്ടാകില്ല.
Read Moreനഗരത്തിൽ നാലാമത്തെ കോവിഡ് ക്ലസ്റ്റർ !
ബെംഗളൂരു: അത്തൂരിലെ സ്വകാര്യ കോളേജിലെ ഏതാനും വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം നാലായി ഉയർന്നു. നേരത്തേ കാവൽബൈരസാന്ദ്രയിലെ നഴ്‌സിങ് കോളേജും ബൊമ്മനഹള്ളിയിലെയും ബെലന്ദൂരിലെയും ഓരോ പാർപ്പിട സമുച്ചയങ്ങളുമാണ് കോവിഡ് ക്ലസ്റ്ററായത്. കഴിഞ്ഞദിവസമാണ് അത്തൂരിലെ സമ്പൽറാം കോളേജ് ഓഫ് മാനേജ്‌മെന്റിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോളേജിന് സമീപപ്രദേശങ്ങളിലെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിൽ താമസിക്കുന്നവരാണ് രോഗം സ്ഥിരീകരിച്ച വിദ്യാർഥികൾ. ഇവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി പരിശോധന നടത്തുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കോളേജിനോട് ചേർന്ന് ഇതേ…
Read Moreയു.ഡി.എഫ്.ധർണ ഇന്ന്.
ബെംഗളൂരു: കേന്ദ്ര കേരള സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെക്കെതിരെയും അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനക്കെതിരെയും ,കർഷക സമരത്തിൽ ഐക്യദാർഡ്യ പ്രഖ്യപിച്ചും യു.ഡി.എഫ് കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ ഇന്ന് നടക്കും. സോമേശ്വരനഗറിലെ എസ്.ടി.സി.എച്ചിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത് .മൗര്യ സർക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്താൻ തീരുമാനിച്ച ധർണ്ണ ചില സാങ്കേതിക കാരണങ്ങളാൽ STCH ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. . കെ പി സി സി യുടെയും ഡി.സി.സി യുടേയും മറ്റു പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കും.…
Read Moreമലയാളം മിഷൻ-സുഗതഞ്‌ജലി കാവ്യാലാപന മത്സരം ഇന്ന്.
ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഉപദേശക സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് നടത്തുന്ന “സുഗതാഞ്ജലി” കാവ്യാലാപനമത്സരത്തിന്റെ കർണാടക ചാപ്റ്റർ തല മത്സരം ഫെബ്രുവരി 27 ന് വൈകീട്ട് 6 മണിക്ക് നടക്കും. മലയാളം മിഷൻ ആഗോളതലത്തിൽ പഠിതാക്കൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ മുന്നോടിയായി കർണാടക ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളായിരിക്കും പങ്കെടുക്കുക. പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ മത്സരം ഉത്‌ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ…
Read Moreനന്ദി ഹിൽസിലേക്ക് റോപ്പ് വേ ? യഥാർത്ഥ്യമാകുന്നു.
ബെംഗളൂരു : നഗരത്തിന് പുറത്തുള്ള ഏറ്റവും കൂടുതൽ സഞ്ചാരികൾ യാത്ര ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നന്ദി ബെട്ടെ എന്ന നന്ദി ഹിൽസ്. നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോകുന്നവരാണ് ഏറെയും, വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന പദ്ധതിയായ റോപ്പ് വെ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് ചിക്ക ബല്ലാപ്പുർ ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ വെളിപ്പെടുത്തിയിരിക്കുകയാണ്. 10 കോടി രൂപ ഇതിനായി സർക്കാർ മാറ്റിവച്ചു കഴിഞ്ഞു.ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കും, 3-4 മാസത്തിനുളളിൽ തന്നെ പ്രാഥമിക ജോലികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreരണ്ടാം ഘട്ട വാക്സിൻ 2 കോടി പേർക്ക് !
ബെംഗളുരു: സംസ്ഥാനത്തെ രണ്ടാം ഘട്ട കോവിഡ് കുത്തിവെപ്പ് 2 കോടി പേർക്ക് ലഭിക്കും. 60 വയസിന് മുകളിൽ ഉള്ളവർക്കും 45 കഴിഞ്ഞ ജീവിതശൈലീ രോഗമു ള്ളവർക്കുമായി മാർച്ച് 1നാണ് രാജ്യവ്യാപകമായി രണ്ടാം വട്ട കുത്തിവയ്പ്പ് ആരംഭിക്കുന്നത്. കർണാടകയിലെ ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ ഡോ.അരുന്ധതി ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, ഇതു സംബന്ധിച്ച തയാറെടുപ്പുകൾ അവലോകനം ചെയ്തു. ഗുണഭോക്താക്കളെ കണ്ടെത്താനായി ആരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി സർവേ സംഘടിപ്പിച്ചു വരി 4000 ആരോഗ്യപ്രവർത്തകരാണ് നഗരത്തിൽ മാത്രം ഇതിനായി രംഗത്തുള്ളത്.
Read Moreസ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ചതിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്.
ബെംഗളൂരു: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ഈ അധ്യായന വർഷത്തിലെ ഫീസ് 30% വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ സ്വകാര്യ മാനേജ്മെൻറ് അസോസിയേഷനുകൾ സമർപ്പിച്ച ഹർജിയിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്. ഫീസ് 15% ശതമാനം മാത്രമേ കുറക്കാൻ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെൻറുകൾ നിരവധി തവണ സർക്കാറിനെ സമീപിച്ചിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ട്യൂഷൻ ഫീ ഇനത്തിൽ 70% ഫീ മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ മറ്റിന ഫീസുകർ ഒന്നും വാങ്ങാനും പാടില്ല, ഇതു പ്രകാരം തങ്ങൾക്ക് 50% ഓളം ഫീസ് നഷ്ടമാകുമെന്നാണ്…
Read Moreകുറഞ്ഞ നിരക്കിൽ പാർസൽ സർവീസുമായി കെ.എസ്.ആർ.ടി.സി.
ബെംഗളൂരു : കോവിഡ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ് കർണാടക ആർ.ടി.സി. അതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ കാർഗോ / പാർസൽ സർവീസ് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി ഉൽഘാടനം ചെയ്തു. കേരളം ഉൾപ്പെടെയുള്ള ഏത് സ്ഥലങ്ങളിൽ നിന്നും ആർ.ടി.സി. നമ്പറിൽ ബന്ധപ്പെട്ട് പാർസൽ ബുക്ക് ചെയ്യാം. സാധനങ്ങൾ കൃത്യമായി എത്തുന്നില്ലെങ്കിൽ 18002085533 ,8885554442 എന്നീ നമ്പറുകളിലും KSrtclogistics @Kടrtc.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ലഗേജുകൾ ഇൻഷൂർ ചെയ്യാനും അവസരം ഉണ്ട്. കർണാടക ആർ ടി സി യിൽ…
Read More