കുറഞ്ഞ നിരക്കിൽ പാർസൽ സർവീസുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : കോവിഡ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ് കർണാടക ആർ.ടി.സി.

അതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ കാർഗോ / പാർസൽ സർവീസ് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി ഉൽഘാടനം ചെയ്തു.

കേരളം ഉൾപ്പെടെയുള്ള ഏത് സ്ഥലങ്ങളിൽ നിന്നും ആർ.ടി.സി. നമ്പറിൽ ബന്ധപ്പെട്ട് പാർസൽ ബുക്ക് ചെയ്യാം.

സാധനങ്ങൾ കൃത്യമായി എത്തുന്നില്ലെങ്കിൽ 18002085533 ,8885554442 എന്നീ നമ്പറുകളിലും KSrtclogistics @Kടrtc.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ലഗേജുകൾ ഇൻഷൂർ ചെയ്യാനും അവസരം ഉണ്ട്.

കർണാടക ആർ ടി സി യിൽ നിന്നും 2 ഉപകമ്പനികളിൽ നിന്നും എട്ടര ലക്ഷം രൂപയോളം പ്രതിദിനം പാർസൽ ഇനത്തിൽ വരുമാനമുണ്ട്.

പുതിയ സംവിധാനത്തിലൂടെ പ്രതിവർഷം 80- 90 കോടി രൂപ അധിക വരുമാനമാണ് ആർ.ടി.സി.പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us