മലയാളം മിഷൻ-സുഗതഞ്‌ജലി കാവ്യാലാപന മത്സരം ഇന്ന്.

ബെംഗളൂരു : പ്രശസ്ത  കവയിത്രിയും  മലയാളം  മിഷൻ  ഉപദേശക  സമിതി  അംഗവുമായിരുന്ന  സുഗതകുമാരി ടീച്ചർക്ക്‌  ആദരം  അർപ്പിച്ചുകൊണ്ട്  നടത്തുന്ന “സുഗതാഞ്ജലി” കാവ്യാലാപനമത്സരത്തിന്റെ കർണാടക  ചാപ്റ്റർ തല മത്സരം  ഫെബ്രുവരി 27 ന് വൈകീട്ട് 6 മണിക്ക്  നടക്കും.
മലയാളം  മിഷൻ  ആഗോളതലത്തിൽ പഠിതാക്കൾക്കായി  ജൂനിയർ,  സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ മുന്നോടിയായി കർണാടക  ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടിയ മത്സരാർത്ഥികളായിരിക്കും  പങ്കെടുക്കുക.
പ്രശസ്ത  കവി ആലങ്കോട്  ലീലാകൃഷ്ണൻ  മത്സരം ഉത്‌ഘാടനം ചെയ്യും. മലയാളം  മിഷൻ ഡയറക്ടർ  പ്രൊഫ. സുജ സൂസൻ ജോർജ്, ഗായിക പുഷ്പവല്ലി എന്നിവർ അതിഥികളായിരിക്കും.
ഓൺലൈൺ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന മത്സരത്തിന്റെ  തത്സമയ പ്രക്ഷേപണം യു ട്യൂബിൽ ലഭ്യമാക്കും.
ലിങ്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us