നാളെ മെട്രോ തടസപ്പെടും…

ബെംഗളൂരു : നമ്മ മെട്രോ ബയപ്പനഹള്ളി – മൈസൂരു റോഡ് പർപ്പിൾ ലൈനിൽ ട്രിനിറ്റി സർക്കിളിനും അൾസൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ എംജി റോഡ് – ബയപ്പനഹള്ളി റൂട്ടിൽ നമ്മ മെട്രോ സർവ്വീസ് ഉണ്ടാകില്ല.

Read More

നഗരത്തിൽ നാലാമത്തെ കോവിഡ് ക്ലസ്റ്റർ !

ബെംഗളൂരു: അത്തൂരിലെ സ്വകാര്യ കോളേജിലെ ഏതാനും വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം നാലായി ഉയർന്നു. നേരത്തേ കാവൽബൈരസാന്ദ്രയിലെ നഴ്‌സിങ് കോളേജും ബൊമ്മനഹള്ളിയിലെയും ബെലന്ദൂരിലെയും ഓരോ പാർപ്പിട സമുച്ചയങ്ങളുമാണ് കോവിഡ് ക്ലസ്റ്ററായത്. കഴിഞ്ഞദിവസമാണ് അത്തൂരിലെ സമ്പൽറാം കോളേജ് ഓഫ് മാനേജ്‌മെന്റിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോളേജിന് സമീപപ്രദേശങ്ങളിലെ പേയിങ്‌ ഗസ്റ്റ് സ്ഥാപനത്തിൽ താമസിക്കുന്നവരാണ് രോഗം സ്ഥിരീകരിച്ച വിദ്യാർഥികൾ. ഇവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി പരിശോധന നടത്തുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കോളേജിനോട് ചേർന്ന് ഇതേ…

Read More

യു.ഡി.എഫ്.ധർണ ഇന്ന്.

ബെംഗളൂരു: കേന്ദ്ര കേരള സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെക്കെതിരെയും അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർധനക്കെതിരെയും ,കർഷക സമരത്തിൽ ഐക്യദാർഡ്യ പ്രഖ്യപിച്ചും യു.ഡി.എഫ് കർണ്ണാടക സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ ഇന്ന് നടക്കും. സോമേശ്വരനഗറിലെ എസ്.ടി.സി.എച്ചിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത് .മൗര്യ സർക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്താൻ തീരുമാനിച്ച ധർണ്ണ ചില സാങ്കേതിക കാരണങ്ങളാൽ STCH ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. . കെ പി സി സി യുടെയും ഡി.സി.സി യുടേയും മറ്റു പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കും.…

Read More

മലയാളം മിഷൻ-സുഗതഞ്‌ജലി കാവ്യാലാപന മത്സരം ഇന്ന്.

ബെംഗളൂരു : പ്രശസ്ത  കവയിത്രിയും  മലയാളം  മിഷൻ  ഉപദേശക  സമിതി  അംഗവുമായിരുന്ന  സുഗതകുമാരി ടീച്ചർക്ക്‌  ആദരം  അർപ്പിച്ചുകൊണ്ട്  നടത്തുന്ന “സുഗതാഞ്ജലി” കാവ്യാലാപനമത്സരത്തിന്റെ കർണാടക  ചാപ്റ്റർ തല മത്സരം  ഫെബ്രുവരി 27 ന് വൈകീട്ട് 6 മണിക്ക്  നടക്കും. മലയാളം  മിഷൻ  ആഗോളതലത്തിൽ പഠിതാക്കൾക്കായി  ജൂനിയർ,  സീനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ മുന്നോടിയായി കർണാടക  ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടിയ മത്സരാർത്ഥികളായിരിക്കും  പങ്കെടുക്കുക. പ്രശസ്ത  കവി ആലങ്കോട്  ലീലാകൃഷ്ണൻ  മത്സരം ഉത്‌ഘാടനം ചെയ്യും. മലയാളം  മിഷൻ ഡയറക്ടർ  പ്രൊഫ. സുജ സൂസൻ…

Read More
Click Here to Follow Us