ബെംഗളൂരു : സ്കൂളുകൾക്കും പി.യു.കോളേജുകൾക്കും ഈ വർഷം മധ്യവേനലവധി ഉണ്ടാകില്ല എന്ന് പ്രാഥമിക വിദ്യാഭ്യസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷ ജൂണിൽ നടത്തുമെന്നും ഇതിൻ്റെ സിലബസ് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ സ്വകാര്യ സ്കൂൾ ഫീസ് സംബന്ധിച്ച തീരുമാനം അടുത്ത 2 ദിവസത്തിൽ ഉണ്ടാകും, സാങ്കേതിക ഉപദേശക സമിതിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Read MoreMonth: January 2021
സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി പോലീസിനോട് നേരിട്ട് പറയാം…
ബെംഗളൂരു : പോലീസ് സ്‌റ്റേഷനുകളിൽ എത്തി തങ്ങളുടെ പരാതികൾ പുരുഷ പോലീസുകാരോട് പറയേണ്ടി വരുന്ന അവസ്ഥ ഇനിയില്ല. നഗരത്തിലെ 26 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്കുകളിൽ സ്ത്രീകൾക്കായി കൗൺസിലിങ് സൗകര്യം ആരംഭിച്ചു. പരാതിയുമായി എത്തുന്ന വനിതകൾക്ക് കാര്യങ്ങൾ തുറന്ന് പറയാനും പരാതികൾ നൽകാനുമുള്ള സൗകര്യങ്ങൾ ഓരോ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 50 പേർക്കാണ് നിംഹാൻസിൽ പരിശീലനം നൽകിയിട്ടുള്ളത്, ഓരോ സ്റ്റേഷനിലും 2 പേർ വീതം ഉണ്ടാകും. രാവിലെ 8 മുതൽ രാത്രി 8 മണി വരെയുള്ള ഷിഫ്റ്റിൽ ഇവർ വനിതാ പോലീസുകാർക്കൊപ്പം പ്രവർത്തിക്കും.…
Read Moreഹൊസൂർ മുത്തൂറ്റ് കവർച്ചക്ക് പിന്നിൽ ആറംഗ സംഘം.
ബെംഗളൂരു: മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഹൊസൂര്‍ ശാഖയില്‍ നടന്ന കവര്‍ച്ചയുടെ പിന്നിൽ ആറംഗ സംഘം,സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറുപേരാണ് പണം കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ഏഴ് കോടിയുടെ സ്വര്‍ണം കവരുകയായിരുന്നു. 96000 രൂപയും മോഷ്ടിച്ചു. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. രാവിലെ സ്ഥാപനം തുറന്ന ഉടനെയായിരുന്നു കവര്‍ച്ച. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി.
Read Moreപീഡന ശ്രമം: പൊലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തിട്ട് പൊട്ടിച്ച് പെണ്‍കുട്ടി
ബെംഗളൂരു: ബസില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പൊലീസ് കമ്മീഷണറുടെ മുന്നില്‍ വെച്ച് പ്രതിയുടെ കരണത്തടിച്ച് പെണ്‍കുട്ടി. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പ്രതിയുടെ മുഖത്തടിച്ചത്. ബസില്‍ യാത്രചെയ്യവെ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബസിലെ യാത്രക്കാരോടും ജീവനക്കാരോടും കുട്ടി പരാതിപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു കുട്ടിയുടെ പ്രതികരണം. തുടര്‍ന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാര്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. മംഗളൂരു…
Read Moreപുതിയ കാര്‍ഷിക നിയമത്തിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ദിനത്തിൽ കർഷക റാലിക്ക് ആഹ്വാനം.
ബെംഗളൂരു: പുതിയ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടത്തിവരുന്ന കർഷക സമരത്തിന് പിന്തുണയായി റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലെ കർഷക സംഘടനകൾ നഗരത്തിൽ കർഷക റാലിക്ക് ആഹ്വാനം നൽകി. കർണാടക രാജ്യ റൈത്ത സംഘത്തിന്റെ യും ഹാസിരു സേനയുടെയും നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ ജനുവരി 26ന് നടത്താനിരിക്കുന്ന ട്രാക്ടർ റാലിക്ക് പിന്തുണ നൽകാൻ നിലമംഗലനിന്നും ബംഗളൂരുവിലേക്ക് ട്രാക്ടർ റാലി സംഘടിപ്പിക്കും എന്നും സംഘടനയുടെ നേതാവ് കോടി ഹള്ളി ചന്ദ്രശേഖർ അറിയിച്ചു. 25000 കർഷകരും 10000 ട്രാക്ടറുകളും റാലിയിൽ പങ്കെടുക്കുമെന്നും…
Read Moreപതിനേഴുകാരിയുടെ സാമൂഹ്യ മാധ്യമ സുഹൃത്തുക്കൾ ബലാൽസംഗത്തിന് പിടിയിൽ.
ബെംഗളൂരു: കഴിഞ്ഞ ദിവസം സൗത്ത് ബെംഗളൂരുവിൽ അസമയത്ത് റോഡിലൂടെ അലഞ്ഞു നടന്ന പ്രായം ചെന്ന ആളിനോട് രാത്രി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പോലീസ് വിവരങ്ങൾ തെരക്കിയപ്പോൾ പതിനേഴുകാരിയും രണ്ടാംവർഷ പി യു സി വിദ്യാർത്ഥിനിയുമായ കൊച്ചുമകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയതാണെന്ന് മനസ്സിലായത്. തുടർന്ന് പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പോയതാണെന്ന് മനസ്സിലായി. സാമൂഹ്യമാധ്യമ സുഹൃത്തും അയാളുടെ മൂന്നു കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നും മറ്റ് മൂന്ന് സുഹൃത്തുക്കൾ അതിന് ഒത്താശ നൽകിയെന്നുമാണ് പോലീസ് അന്വേഷണത്തിൽ…
Read Moreവി.കെ.ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു. അവരെ വിക്ടോറിയ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി. പനിയും ശ്വാസതടസവും കാരണം ഇവരെ രണ്ട് ദിവസം മുൻപ് ബൗറിംഗ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ ഉച്ചക്ക് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. Sasikala, an aide of former Tamil Nadu CM J Jayalalithaa, has tested positive for COVID-19: Victoria Hospital, Bengaluru. #Karnataka pic.twitter.com/aFFESWHRlr — ANI (@ANI) January 21, 2021 അനധികൃത സ്വത്ത്…
Read Moreവ്യാജരേഖ നിർമ്മിച്ച് വസ്തു വില്പന നടത്തിയ ദമ്പതികളും കൂട്ടാളികളും അറസ്റ്റിൽ.
ബെംഗളൂരു: ജെപി നഗർ ഫസ്റ്റ് സ്റ്റേജ് നിവാസിയും ഭാര്യയും മൂന്ന് കൂട്ടാളികളും ചേർന്ന് ഗൊട്ടിഗരെയുള്ള മറ്റൊരാളുടെ ഒഴിഞ്ഞുകിടന്ന വസ്തു വ്യാജരേഖകൾ നിർമ്മിച്ച് തമിഴ്നാട് സ്വദേശിക്ക് വിൽക്കുകയായിരുന്നു. കാലങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഉടമ വിദേശത്ത് ആണെന്ന് മനസ്സിലാക്കിയ ഇവർ മറ്റൊരാളെ ഉടമയായി ചിത്രീകരിച്ച രജിസ്ട്രേഷൻ നടത്തി. ആവശ്യമായ രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കുകയും ചെയ്തു. 36 കാരനായ ശേഖറും 29 കാരിയായ ഭാര്യ കീർത്തനയും ചേർന്നാണ് ഒരു കോടി 10 ലക്ഷം രൂപയ്ക്ക് സ്ഥലം വിൽപ്പന നടത്തിയത്. കെങ്കേരി യിൽ നിന്നുള്ള പവൻകുമാർ…
Read Moreശിവമൊഗ്ഗയിൽ വൻ സ്ഫോടനം;8 മരണം; മൃതദേഹങ്ങൾ ചിന്നിച്ചിതറി; 4 ജില്ലകളിൽ പ്രകമ്പനം.
ബെംഗളൂരു: ശിവമൊഗ്ഗയിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന പൊട്ടിത്തെറിയിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. പൊട്ടിത്തെറിയുടെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്. ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശിവമോഗയിൽ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ബെംഗളൂരുവിൽ നിന്നെത്തുന്ന ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. At…
Read Moreപുതിയ മന്ത്രിമാർക്ക് വകുപ്പുകളായി…
ബെംഗളൂരു : ഒരാഴ്ച മുൻപ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ച് നൽകി മുഖ്യമന്ത്രി. പുതിയ മന്ത്രിമാരുടെ വകുപ്പ് ബ്രാക്കറ്റിൽ. ഉമേഷ് കട്ടി (ഫുഡ്, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യം), എസ് അംഗാര (മൽസ്യബന്ധനം, തുറമുഖം, ഉപരിതല ഗതാഗതം) മുരുകേഷ് നിറാനി (ഖനി, ജിയോളജി) അരവിന്ദ് നിംബവാലി (വനം) ആർ.ശങ്കർ (മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ) എം.ടി.ബി.നാഗരാജ് (എക്സൈസ്) സി.പി.യോഗേശ്വർ (ചെറുകിട ജലസേചനം) മാത്രമല്ല നിയമ ,പാർലമെൻ്ററി കാര്യമന്ത്രിയാക്കുന്ന മധു സ്വാമിയുടെ ഈ വകുപ്പുകൾ ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മെക്ക് അധിക ചുമതലയായി നൽകി. മധു സ്വാമിക്ക്…
Read More