ബെംഗളൂരു: രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശിവമോഗയിലാണ് സംഭവം.
കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ വൈറലാകുന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്.
#WATCH | A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal
Shivamogga, #Karnataka pic.twitter.com/czTc7Zv7pu
— ANI (@ANI) January 12, 2021
വെള്ളത്തില്‍ നിന്ന് രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുകയാണ് പാമ്പ് പിടിത്തക്കാരന്‍. വാലില്‍ പിടിച്ച് നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമണത്തിന് തുനിഞ്ഞത്.
തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിയന്ത്രണം തെറ്റി പാമ്പു പിടിത്തക്കാരന്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റിയാണ് പാമ്പ് പിടിത്തക്കാരന്‍ രക്ഷപ്പെടുന്നത്. ഉടന്‍ തന്നെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ വാലില്‍ പിടിച്ചു പാമ്പിനെ വരുതിയിലാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.