ബെംഗളൂരു : ശിവാജി നഗർ ഇൻഫൻട്രി റോഡ് സീനിയർ സബ് രജിസ്ട്രാർ അംബിക പട്ടേൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തിവന്ന നാലുപേർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2012 മുതൽ ഇവർ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാകുറ്റത്തിന്റെ അടിസ്ഥാനത്തിലും വ്യാജരേഖ ചമയ്ക്കൽ നിയമപ്രകാരവും ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആർടിഒ നഗറിൽ നിന്നുള്ള ആനന്ദ് കുമാർ, ശ്രീനിവാസ് പാട്ടിൽ, നാഗേശ്വരറാവു, മുനിരാജു എന്നിവരാണ് വ്യാജ മുദ്രപത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
Read MoreYear: 2020
കോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം
ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇന്ന് മുതൽ സേവാസിന്ധു പോർട്ടലിലൂടെയും ബി.എം.ടി.സി. വെബ്സൈറ്റ് വഴിയും പാസുകൾക്ക് അപേക്ഷനൽകാം. എസ്. സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 200 രൂപയും മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾ 1160 മുതൽ 1600 രൂപവരെയാണ് പാസുകൾക്ക് അടയ്ക്കേണ്ടത്. ബിരുദ ക്ലാസുകളിൽ പഠിക്കുന്നവർക്കും എൻജിനിയറിങ്ങ്, മെഡിക്കൽ കോഴ്സുകൾ ചെയ്യുന്നവർക്കും സായാഹ്ന കോളേജുകളിൽ വിവിധ കോഴ്സുകൾ ചെയ്യുന്നവർക്കും പാസുകൾക്ക് അപേക്ഷ സമർപ്പിക്കാം. മുൻ വർഷങ്ങളിൽ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് പാസുകൾ ലഭിച്ചിരുന്നില്ല. ഇത് ഈ വർഷം പരിഹരിച്ചിട്ടുണ്ടെന്ന്…
Read Moreസ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ
ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. There is no govt's control over private education institutions. Schools are forcing parents to pay complete school fee and threatening to stop online classes if it is not paid. But the govt is silent on the issue.@CMofKarnataka@nimmasuresh 3/5#SOS_Education — Siddaramaiah (@siddaramaiah) December 20, 2020 ബി.ജെ.പി. സർക്കാർ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം…
Read Moreസ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില് കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: സ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില് കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയും12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 25കാരന് അറസ്റ്റിലായത്. അമ്മയുടെ കരച്ചില് കേട്ട് രക്ഷിക്കാന്‍ ചെന്ന കുട്ടിയെയാണ് 25കാരന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രാജു എന്ന കുട്ടിയാണ് മരിച്ചത്. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഹനുമന്തമ്മയുടെ കരച്ചില് കേട്ട് ഓടിയെത്തിയ മകനെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗജലിംഗപ്പയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.…
Read Moreനന്ദിഹിൽസിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം
ബെംഗളൂരു: വാരാന്ത്യങ്ങളിൽ നന്ദിഹിൽസിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം. വാരാന്ത്യങ്ങളിൽ ചുരംപാതയിൽ വാഹനത്തിരക്ക് ഏറിയതോടെയാണ് ഇത് ആലോചിക്കുന്നത്. കോവിഡ് കാലത്തും എണ്ണം വർധിച്ചതോടെ ശബ്ദ, വായു മലിനീകരണം സംബന്ധിച്ച് പരാതി ലഭിച്ചുവെന്നും ഇതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ചിക്കബെല്ലാപുര ഡെപ്യൂട്ടി കമ്മിഷണർ ആർ. ലത പറഞ്ഞു. ആദ്യമെത്തുന്ന 500 കാറുകളും 1500 ഇരുചക്രവാഹനങ്ങളും മുകളിൽ നിർത്താൻ അനുവദിക്കും. തുടർന്നുള്ള വാഹനങ്ങൾ താഴെ പാർക്ക് ചെയ്തശേഷം ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന ഇലക്ട്രിക് വാഹനങ്ങളിൽ പോകണമെന്നാണ് നിർദ്ദേശം.
Read Moreസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ
ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ച് രക്ഷിതാക്കൾ. രക്ഷിതാക്കളുടെ സംഘടനയായ വോയ്സ് ഓഫ് പാരന്റ്സ് കർണാടക ഞായറാഴ്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ പ്രതിഷേധ ധർണ നടത്തി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് കാലത്തും വാർഷിക ഫീസ് കുത്തനെ വർധിപ്പിക്കുകയാണെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാതിരുന്നിട്ടും എക്സ്ട്രാ കരിക്കുലർ ഫീസ് എന്ന പേരിൽ വൻതുകയാണ് രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്നത്. ഫീസടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് വിദ്യാർഥികളെ പുറത്താക്കുമെന്നാണ് ഭീഷണി. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷിതാക്കളെയും മാനേജ്മെന്റുകൾ ബുദ്ധിമുട്ടിക്കുകയാണെന്ന് സംഘടന ആരോപിച്ചു. പല…
Read Moreനഗരത്തിൽ മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് വിദേശ കമ്പനിയുടെ 100 കോടി നിക്ഷേപം!!
ബെംഗളൂരു: നഗരത്തിൽ മലയാളിയുടെ സ്റ്റാർട്ട് ആപ്പ് സംരംഭത്തിന് വിദേശ കമ്പനിയുടെ 100 കോടി നിക്ഷേപം!! ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കുദ്രോളി വേൽഡിന്റെ സ്റ്റാർട്ട് ആപ്പ് സംരംഭമായ ബേബി സൂത്രയിലേക്കാണ് തുർക്കിഷ് കമ്പനിയായ മെറ്റലെക്സിന്റെ 100 കോടി രൂപ നിക്ഷേപം ലഭിച്ചത്. കാസർകോട് ചെർക്കള സ്വദേശിയായ ഹഫീസ് കുദ്രോളി ആൻഡ് ഗ്രൂപ്പിന്റെ കീഴിൽ ഇക്കഴിഞ്ഞ വനിതാദിനത്തിനാണ് ബേബി സൂത്രയുടെ ആദ്യ ഷോറും ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കായുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി ,ഇൻഫന്റ് മസ്സാജ്, കിഡ്സ് സലൂൺ ആൻഡ് സ്പാ, പ്രസവാനന്തരം അമ്മമാർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഓൺലൈൻ…
Read Moreവിമാനത്താവളത്തിലേക്ക് ഹെലി ടാക്സി സർവീസുമായി ‘ബ്ലേഡ് ബെംഗളൂരു’
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…
Read Moreഇന്ന് കര്‍ണാടകയില്‍ 5 മരണം;1194 പുതിയ രോഗികള്‍;1062 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 2 മരണം;659 പുതിയ രോഗികള്‍;490 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1194 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1062 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.08%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1062 ആകെ ഡിസ്ചാര്‍ജ് : 882944 ഇന്നത്തെ കേസുകള്‍ : 1194 ആകെ ആക്റ്റീവ് കേസുകള്‍ : 14497 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 12009 ആകെ പോസിറ്റീവ് കേസുകള്‍ : 909469 തീവ്ര പരിചരണ…
Read More10 കോടി ബിറ്റ് കോയിന് ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷപ്പെടുത്തി.
ബെംഗളൂരു: ബെല്തങ്ങാടിയില് നിന്ന് ബിറ്റ് കോയിന് ആവശ്യപ്പെട്ട് തട്ടിയെടുത്ത കുട്ടിയെ പോലീസ് മോചിപ്പിച്ചു.കൊലാറില്‍ നിന്നാണ് കുട്ടിയെ രക്ഷിച്ചത്. 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മാണ വസ്തുക്കളുടെ വിതരണക്കാരനായ ബിജോയിയുടെ മകന് അനുഭവിനെ (8) യാണ് അപ്പൂപ്പന്റെ കൂടെ കളിക്കുന്നതിനിടയില്‍ നാലംഗ സംഘം കാറിലെത്തി തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് മോചന ദ്രവ്യമായി 10 കോടിയുടെ ബിറ്റ് കോയിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മംഗലുരു പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു. കോളാര്‍ കൂര്‍മ ഹോസഹള്ളിയിലെ വീട്ടില്‍ തടവിലാക്കിയ കുട്ടിയെ പോലീസ് മോചിപ്പിച്ചു,മഹേഷ്,മഞ്ജുനാഥ്,ഗംഗാധര്‍,കൊമല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.…
Read More