ഹനുമാൻ ക്ഷേത്ര നവീകരണത്തിന് ഒരു കോടിയോളം രൂപയുടെ സ്ഥലം സൗജന്യമായി നൽകി മുസ്ലീം വ്യവസായി.

ബെംഗളൂരു : മനുഷ്യത്വവും മത സൗഹാർദ്ദവും വളരെയധികം വില കല്പിക്കപ്പെടേണ്ട ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിന് തന്റെ പ്രവർത്തിയിലൂടെ അങ്ങനെ ഒരു സന്ദേശം നല്കികൊണ്ട് ഇതാ ഒരു സന്മനസ്. കാഡുഗോഡിക്കടുത്തുള്ള ബേലത്തൂർ നിവാസിയായ എച്ച്.എം.ബാഷ (65) ആണ് ആ സന്മനസിനുടമ. ഹോസ്കോട്ടെ താലൂക്കിലെ വലഗേരെപുരയിലുള്ള അദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന തന്റെ കുടുംബ വസ്തുവിന്റെ സമീപത്ത് ഒരു ചെറിയ ഹനുമാന്റെ അമ്പലം സ്ഥിതി ചെയ്യുന്നുണ്ട്. സ്ഥല പരിമിതി മൂലം വിഷമമനുഭവിക്കുന്ന വിശ്വാസികളുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് ഒരു മുസ്ലീം സഹോദരനായ അദ്ദേഹം അമ്പല വികസനത്തിനാവശ്യമായ സ്ഥലം നല്കാൻ തീരുമാനിച്ചത്.…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%;ഇന്ന് 998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1601 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 998 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1601 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1601 ആകെ ഡിസ്ചാര്‍ജ് : 857351 ഇന്നത്തെ കേസുകള്‍ : 998 ആകെ ആക്റ്റീവ് കേസുകള്‍ : 24767 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 11876 ആകെ പോസിറ്റീവ് കേസുകള്‍ : 894004 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

യു.ഡി.എഫ്.കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബെംഗളൂരു: നിർണായകമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ ആയി യുഡിഎഫ് കർണാടക ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക നടത്തിയ ഇലക്ഷൻ കൺവെൻഷൻ വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രവാസി മലയാളികളുടെ ആവശ്യങ്ങളോട് എന്നും  അനുകൂല സമീപനം ആണ് ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ചിരുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, ലോക്ഡോൺ കാലഘട്ടങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികളെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കുവാൻ യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ സ്വീകരിച്ച…

Read More

കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബെംഗളൂരു: കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശിവമോഗയിലാണ് സംഭവം നടന്നത്. ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിൽ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ശനിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്. അതിനിടെ ആശുപത്രിയിലെ കരാർ ജീവനക്കാരനായ…

Read More

ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യമുണ്ടാകുമോ?

ബെംഗളൂരു : കോൺഗ്രസുമായി ചേർന്ന് മന്ത്രി സഭ രൂപീകരിക്കാനെടുത്ത തീരുമാനം തെറ്റായിപോയെന്ന ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ശ്രീ. എച്ച്.ഡി.കുമാരസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് യോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ  ജഗദീഷ് ഷെട്ടാർ രംഗത്ത്. ജെ.ഡി.എസ് മുന്നോട്ട് വന്നാൽ ബെലഗാവി തെരഞ്ഞെടുപ്പിൽ സംഖ്യത്തിന് തയ്യാറെന്നും അത് പ്രയോജകരമായിരിക്കുമെന്നും ഷെട്ടാർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ കേന്ദ്ര സഹമന്ത്രിയായിരുന്ന ശ്രീ സുരേഷ് അംഗടി കോവിഡ് മൂലം നിര്യാതനായതിനെ തുടർന്നാണ് ബെലഗാവി ലോകസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാന പാർട്ടികളുടെ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.

Read More

വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശി പൗരൻ നഗരത്തിൽ പിടിയിൽ.

ബെംഗളൂരു: ബംഗ്ലാദേശി സ്വദേശിയായ അബൂ താഹിർ എന്ന 23 കാരനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അധികൃതരുടെ പിടിയിലായത്. സംശയം തോന്നിയ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ കൈവശം വച്ചിരുന്ന ഇന്ത്യൻ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ആസാമിലെ ദൊബൊക്കയിൽ നിന്നും അലൻ മുഹമ്മദ് യാഹിയ എന്ന പേരിലാണ് ഇയാൾ പാസ്പോർട്ട് കരസ്ഥമാക്കിയിരുന്നത്. പാസ്പോർട്ട് കൂടാതെ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആസാമിൽ നിന്ന് നൽകിയതായി കണ്ടെത്തി. 2016 ഇദ്ദേഹം 5000 രൂപ നൽകിയാണ്…

Read More

ആന്ധ്രയിലെ ഏലൂരിൽ അജ്ഞാതരോഗം;ഒരാൾ മരണപ്പെട്ടു മുന്നൂറോളം പേർ ആശുപത്രിയിൽ.

ഈ കഴിഞ്ഞ ശനിയാഴ്ച ഏലൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി വിചിത്രവും സമാന വുമായ രോഗലക്ഷണങ്ങളോടെ 45 ഓളം പേർ ഏലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയതാണ് അധികൃതരെ കുഴക്കിയത്. വിറയലും പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും ആണ് പ്രധാന രോഗലക്ഷണം. പല രോഗികളും ചുഴലിയുടെ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. എന്താണ് രോഗ കാരണമെന്നോ എങ്ങനെയാണ് ഇത്രയധികം പേർക്ക് ഒരേ തരത്തിലുള്ള രോഗബാധ ഉണ്ടായത് എന്നോ വ്യക്തമായിട്ടില്ല. ചികിത്സ തേടിയെത്തിയവരിൽ 46 കുട്ടികളും എഴുപതോളം സ്ത്രീകളുമുണ്ട്. ഉറവിടവും വ്യാപനരീതിയും വ്യക്തമല്ലെങ്കിലും നാഡീ ഞരമ്പുകളെ ബാധിക്കുന്നത് ആയിട്ടാണ് പ്രാഥമിക കണ്ടെത്തൽ.…

Read More

സ്വന്തം മൊബൈൽ നമ്പറില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേയുടെ നിര്‍ദേശം

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ സ്വന്തം മൊബൈൽ ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പറില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി തുടരുന്നുണ്ട്. ഇത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി. ഏജന്റിന്റെയോ മറ്റുള്ളവരുടെയോ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ യഥാര്‍ത്ഥ കോണ്‍ടാക്ട് നമ്പര്‍ ലഭിക്കാതെ വരുന്നുണ്ട്. അതായത് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ പിആര്‍എസ് ( പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം)സംവിധാനത്തില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്നു. ഇതുമൂലം ട്രെയിന്‍ യാത്രയുടെ വിവരങ്ങള്‍ എസ്എംഎസ് ആയി യഥാസമയം യാത്രക്കാര്‍ക്ക് ലഭിക്കാതെ…

Read More

കോർപറേറ്ററുടെ മകനും കൂട്ടാളികളും കൃത്യനിർവ്വഹണത്തിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്തതിന് അറസ്റ്റിൽ.

ബെംഗളൂരു: കോൺഗ്രസിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ നസീർ അഹമ്മദിൻ്റെ മകൻ ഫയാസാണ് മറ്റ് രണ്ട് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായത്. ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. അമൃത ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാൾ മേൽ പ്പാലത്തിനടുത്ത് വച്ച് രാത്രി 12 .30 ന് നിരീക്ഷണ ജോലിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനെ കൈയ്യേറ്റം ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫയാസും കൂട്ടാളികളും മദ്യലഹരിയിലായിരുന്നെന്നാണ് അറിയുന്നത്. ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി കൈയ്യേറ്റം ചെയ്തതിനുമാണ് മൂവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ( നോർത്തീസ്റ്റ് ) സി.കെ. ബാബ അറിയിച്ചു.

Read More

വിധാൻ സൗധക്ക് ചുറ്റും നിരോധനാജ്ഞ !

ബെംഗളൂരു : നിയമസഭാ,നിയമനിർമ്മാണ കൗൺസിൽ സമ്മേളനങ്ങൾ ഇന്നു മുതൽ വിധാൻ സൗധയിൽ ആരംഭിക്കും. കർഷക നിയമത്തെ എതിർത്ത് നിരവധി കർഷക സംഘടനകൾ രംഗത്ത് വരുന്ന സാഹചര്യത്തിൽ വിധാൻ സൗധക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 6 മുതൽ 15 ന് രാത്രി വരെയാണ് കർഫ്യൂ നിലനിൽക്കുക. അതേ സമയം ഈ മാസം 9ന് വിധാൻ സൗധ ഉപരോധിക്കുമെന്ന് കർണാടക രാജ്യ റെയ്ത്ത സംഘ അറിയിച്ചു.

Read More
Click Here to Follow Us