ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3218 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3218 ആകെ ഡിസ്ചാര്‍ജ് : 861588 ഇന്നത്തെ കേസുകള്‍ : 1279 ആകെ ആക്റ്റീവ് കേസുകള്‍ : 24056 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 11900 ആകെ പോസിറ്റീവ് കേസുകള്‍ : 896563 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreMonth: December 2020
ഗോവധ നിരോധന നിയമം വീണ്ടും പാസാക്കി നിയമസഭ;നിയമം ലംഘിക്കുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവ്.
ബെംഗളൂരു : 2010 ല്‍ യെദിയൂരപ്പ സര്‍ക്കാര്‍ കൊണ്ടുവരികയും പിന്നീട് വന്ന സിദ്ധാരമയ്യ സര്‍ക്കാര്‍ എടുത്ത് കളയുകയും ചെയ്ത ഗോവധ നിരോധന നിയമം ശബ്ദവോട്ടോടെ പാസാക്കി കര്‍ണാടക നിയമസഭ. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സും ജെ.ഡി.എസ്സും ബില്ലിനെ എതിര്‍ത്തു. ഗോക്കള്‍ നമ്മുടെ മാതാവ് ആണ് അവയെ കൊല്ലാന്‍ അനുവദിക്കില്ല എന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൌഹാന് അറിയിച്ചു. ഈ ബില്‍ പ്രകാരം സംസ്ഥാനത്ത് ലൈസെന്‍സ് ഇല്ലാതെ കന്നുകാലികളെ സംസ്ഥാനത്തിന് അകത്തോ പുറത്തേക്കോ കൊണ്ട് പോകുന്നതും ഇറച്ചിക്ക് വേണ്ടി വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. 2010 ലെ നിയമ…
Read Moreനഗരത്തില്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന് എടുക്കുന്നതിനായി വണ്ടി കയറുന്നതിന് മുന്‍പ് ഇത് വായിക്കുക…
ബെംഗളൂരു:നഗരത്തില്‍ നഴ്സിംഗ് കോളേജില്‍ അഡ്മിഷന് എടുക്കുന്നതിനായി വരുന്നവര്‍ ശ്രദ്ധിക്കുക. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടായിരുന്ന 7 കോളേജുകൾക്ക് അത് നഷ്ടമായതായി 02.12.2020 ന് സര്‍വകലാശാല ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബി.എസ്.സി നഴ്സിംഗ്, പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് കോഴ്സിന് ചേരുന്നവർ ശ്രദ്ധിക്കുക. Bethel Medical Institute of Nursing Science Hosmat College of Nursing Gayathridevi College of Nursing Pan Asia College of Nursing Bethel College of Physiotherapy Hosmat College of Physiotherapy Hosmat…
Read Moreഈ വര്‍ഷം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികം മയക്കുമരുന്ന് കേസുകള്‍;25 ഇരട്ടി എല്‍.എസ്.ഡി.സ്ട്രിപ്പുകള്‍ പിടിച്ചെടുത്തു;ആശങ്കയുളവാക്കുന്ന സാഹചര്യമെന്ന് ആഭ്യന്തര മന്ത്രി
ബെംഗളൂരു: ലഹരി മരുന്ന് ഉപയോഗവും ലഹരി കടത്ത് കേസുകളും വാർത്തകളിൽ നിറഞ്ഞ് നില്കുന്ന ഒരു വർഷമാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. വിവിധ കലാ കായിക സാമൂഹിക രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികളും വിദ്യാർത്ഥികൾ അടങ്ങുന്ന നമ്മുടെ യുവജനങ്ങളിലെ ഒരു വിഭാഗവും ഈ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മയക്ക് മരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തത് ഈവർഷമാണെന്നാണ് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭയിൽ പറഞ്ഞത്. സർക്കാർ ലഹരി മരുന്നുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ഈശ്വർ ഖൻഡ്രെയുടെ ഈ വിഷയവുമായി ബന്ധപ്പെട്ട…
Read Moreകോവിഡ് വാക്സിന് വേണ്ടവര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്യാം
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് രൂപം നല്കി. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കോവിഡ് വാക്സിന് വിതരണം സുഗമമായി നിര്‍വഹിക്കുന്നതിന് ആവശ്യമായ സംവിധാനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കോ-വിന് എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു. വാക്സിന് വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഇതിലുണ്ട്. കൂടാതെ വാക്സിന് ഡേറ്റ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റര്‍ മോഡ്യൂള്‍ ഉള്‍പ്പെടെ അഞ്ചു സംവിധാനങ്ങളാണ്…
Read Moreസ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ ഭാരം ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം; ഹോംവർക്കിന്റെ കാര്യത്തിലും ഇളവ്
ന്യൂഡൽഹി: കുട്ടികളുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കണം സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പുതിയ സ്കൂൾ ബാഗ് നയം ശുപാർശ ചെയ്യുന്നു. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്നും പുതിയ നയത്തിൽ നിർദേശമുണ്ട്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരമാവധി തൂക്കം 22 കിലോ ഗ്രാം ആണ്. അതിനാൽ അവരുടെ സ്കൂൾ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമിൽ കൂടാൻ പാടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന പുതിയ സ്കൂൾ ബാഗ് നയത്തിൽ ശുപാർശ ചെയ്തിട്ടുള്ളത്.…
Read Moreഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം
സംഗീത ലോകത്തിലേക്കിതാ ഒരു പുതിയ ഗായികയും രചയിതാവും കൂടി….. ഈ പിറവി തിരുനാളിലെ ക്രിസ്മസ് രാവിൽ ഈശോയെ സ്വീകരിക്കുവാൻ വേണ്ടി ഒരുങ്ങുമ്പോൾ ഇതാ ഒരു സ്വീകരണ ഗാനം ……. റിലീസ് ആയി മണിക്കൂറുകൾക്കകം ആയിരങ്ങൾ പ്രശംസിച്ച “ഒരു കുഞ്ഞു കാറ്റായി മരുഭൂവിൻ തണലായി ഹൃദയത്തിൽഈശൊ വരുമ്പോൾ” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് Emlin J ഉരുളിയാനിക്കൽ എന്ന കൊച്ചു ഗായികയാണ് ……… പുതിയ ഭക്തിഗാനങ്ങൾ അവതരിപ്പിക്കുന്ന SaPa Creations എന്ന YouTube ചാനൽ ആണ് ഈ ഗാനം നിങ്ങളിലേക്കെത്തിക്കുന്നത് SaPa Creations ന്റെ…
Read Moreകഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: മലയാളി യുവാവ് കഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ് മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര താന്നിമൂട്ടിൽ വീട്ടിൽ റിഥിൻ രാജൻ(30) ആണ് മരിച്ചത്. കഗ്ഗദാസപുരയിലെ ശീതീകരണ പ്ലാന്റിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കഗ്ഗദാസപുരയിലെ 21-ാം ക്രോസിൽ റിഥിൻ താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കുകൊണ്ടുപോയി. ഭാര്യ: അനിത ജോൺ. മക്കൾ: ഹെലൻ, ഹെൽന. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വടശ്ശേരിക്കര കാർമൽ മാർത്തോമാപള്ളി സെമിത്തേരിയിൽ നടക്കും.
Read Moreമകന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ ഹോട്ടലിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് പിതാവിന് ദാരുണാന്ത്യം.
ബെംഗളൂരു: യെലക്കോടിഗേ ഹള്ളി നിവാസിയായ മഞ്ജുനാഥ് ആണ് തന്റെ മകൻ ദർശന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ അപകടത്തിൽപ്പെട്ടത്. ദൊഡ്ഡ ബെല്ലാപൂരിലെ സമൃദ്ധി ഗ്രാൻഡ് ഹോട്ടലിലാണ് അപകടമുണ്ടായത്. മൂന്നു നിലകളുള്ള ഹോട്ടലിൽ അടുത്തകാലത്തായി ലിഫ്റ്റിനു വേണ്ടുന്ന പണികൾ നടന്നുവരികയായിരുന്നു. വിവാഹനിശ്ചയ ചടങ്ങുകൾ ഒരുമണിയോടെ കഴിഞ്ഞതിനെ തുടർന്ന് ഭക്ഷണത്തിനായി അതിഥികളെ ക്ഷണിച്ചുകൊണ്ട് സ്റ്റെയർകേസിന് സമീപം നിൽക്കുകയായിരുന്ന മഞ്ജുനാഥ് ലിഫ്റ്റ് നിർമ്മാണത്തിനായി പൊട്ടിച്ച ഭിത്തിക്കിടയിലൂടെ നിർമ്മാണത്തിലിരുന്ന ലിഫ്റ്റ് കുഴിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ മഞ്ചു നാഥനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ…
Read Moreകളിപ്പാട്ടത്തിലൊളിപ്പിച്ച് 28 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താൻ ശ്രമം: ഒരാൾ പിടിയിൽ
ബെംഗളൂരു: ആസാം സ്വദേശിയും ഹളസൂരു നിവാസിയും ആയ സക്കീർ ഹുസൈൻ ചൗധരി 34, ലഹരിമരുന്ന് കടത്താൻ ശ്രമിക്കവേ ഹളസൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു എന്നും ബംഗ്ലാദേശ് അതിർത്തിക്കടുത്തുനിന്ന് സംഘടിപ്പിച്ച മയക്കുമരുന്നു പൗഡറും എംഡിഎംഎ ഗുളികകളും കുട്ടികൾ കളിക്കുന്ന രോമ പാവക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എസ് മുരുകൻ അറിയിച്ചു. കഴിഞ്ഞദിവസം കുടുംബസമേതം ആസാമിലേക്ക് പോയ ചൗധരി അവിടെനിന്നു സംഘടിപ്പിച്ച മയക്കുമരുന്നുകൾ ചെറിയ പാക്കറ്റുകളിലാക്കി രോമ നിർമ്മിതമായ കരടിപാവ ക്കുള്ളിൽ…
Read More