ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 772 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1261 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.04%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1261 ആകെ ഡിസ്ചാര്‍ജ് : 884205 ഇന്നത്തെ കേസുകള്‍ : 1194 ആകെ ആക്റ്റീവ് കേസുകള്‍ : 14001 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 12016 ആകെ പോസിറ്റീവ് കേസുകള്‍ : 910241 തീവ്ര പരിചരണ…
Read MoreDay: 21 December 2020
ഓൺലൈൻ ക്ലാസ്സുകൾ നിർത്താനൊരുങ്ങുന്നു;അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെൻറുകൾ.
ബെംഗളൂരു : രക്ഷിതാക്കൾ രണ്ടാം ഗഡു സ്കൂൾ ഫീസ് അടക്കാൻ തയ്യാറാകുന്നില്ല. സ്കൂൾ ഫീസ് പ്രരശ്നത്തിൽ ഇടപെടാൻ സർക്കാറും തയ്യാറാകുന്നില്ല, ഇത്തരം വിഷയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് സ്വകാര്യ സ്കൂളുകളുടെ സംഘടന. സംസ്ഥാനത്തെ 12800 സ്കൂൾ മാനേജ്മെൻറുകൾക്ക് അംഗത്വമുള്ള റെക്കഗ് നൈസ്ഡ് അൺ എയ്ഡഡ് സ്കൂൾ അസോസിയേഷൻ ഈ മാസം 6 മുതൽ അനിശ്ചിത കാലം സമരം നടത്തുമെന്നും പറയുന്നു. അധ്യാപകർക്ക് ശമ്പളം നൽകാൻ പോലും പണം തികയുന്നില്ല, 15 പ്രശ്നങ്ങളുടെ പട്ടിക സർക്കാറിനെ അറിയിച്ചതാണ് എന്നാൽ യാതൊരു…
Read Moreകോവിഡ് വാക്സിൻ വിതരണത്തിന് കിടിലൻ സംവിധാനങ്ങളൊരുക്കി സംസ്ഥാനം.
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കലബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും…
Read Moreറിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ‘കൺഫെർമഡ് ടിക്കറ്റ്’; വെയ്റ്റിംഗ് ലിസ്റ്റ് ഇനി പഴങ്കഥ!
ന്യൂഡൽഹി: റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ‘കൺഫെർമഡ് ടിക്കറ്റ്’; വെയ്റ്റിംഗ് ലിസ്റ്റ് ഇനി പഴങ്കഥ!!റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരില്‍ മെഗാ പ്ലാനിന് രൂപം നല്‍കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെയും വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പദ്ധതി നടപ്പാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുക എന്നതാണ് പരിഷ്‌കരണത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം. അതായത് വെയ്റ്റിങ് ലിസ്റ്റ് എന്നത് ഒഴിവാകും…
Read Moreവിചിത്രമായ തെരഞ്ഞെടുപ്പ് “ആചാരം”;13 ഗ്രാമപഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി.
ബെംഗളൂരു: ബെള്ളാരിയിലെ സിന്ധികേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലേക്ക് എതിരാളികൾ ഇല്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രഖ്യാപനമാണ് കർണാടക സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി അസാധുവായി പ്രഖ്യാപിച്ചത്. ഗ്രാമപഞ്ചായത്തിലെ ആരാധനാമൂർത്തിക്ക് 51 ലക്ഷം രൂപ വച്ച് കൊടുക്കുന്ന വ്യക്തികളെ തെരഞ്ഞെടുക്കപ്പെട്ട തായി പ്രഖ്യാപിക്കുകയായിരുന്നു. പണം കൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു കഴിഞ്ഞാൽ എതിരാളികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കാതെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി കഴിയുമ്പോൾ വിജയികളെ പ്രഖ്യാപിക്കുകയും ആണ് ചെയ്തിരുന്നത്. തെരഞ്ഞെടുക്കപ്പെട്ട തായി പുറത്തുവന്ന വിജ്ഞാപനങ്ങൾ അസാധുവാക്കിയ സാഹചര്യത്തിൽ ഈ വാർഡുകളിലേക്ക് ചട്ടപ്രകാരം ഉള്ള തെരഞ്ഞെടുപ്പ് വീണ്ടും നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി…
Read Moreനഗരത്തിൽ വീണ്ടും വ്യാജ മുദ്രപ്പത്ര വിൽപ്പന: നാലു പേർക്കെതിരെ കേസെടുത്തു
ബെംഗളൂരു : ശിവാജി നഗർ ഇൻഫൻട്രി റോഡ് സീനിയർ സബ് രജിസ്ട്രാർ അംബിക പട്ടേൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യാജ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തിവന്ന നാലുപേർക്കെതിരെ കബ്ബൺ പാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 2012 മുതൽ ഇവർ മുദ്രപത്ര നിർമ്മാണവും വിതരണവും നടത്തി വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വഞ്ചനാകുറ്റത്തിന്റെ അടിസ്ഥാനത്തിലും വ്യാജരേഖ ചമയ്ക്കൽ നിയമപ്രകാരവും ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആർടിഒ നഗറിൽ നിന്നുള്ള ആനന്ദ് കുമാർ, ശ്രീനിവാസ് പാട്ടിൽ, നാഗേശ്വരറാവു, മുനിരാജു എന്നിവരാണ് വ്യാജ മുദ്രപത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത്.…
Read Moreകോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം
ബെംഗളൂരു: കോളേജ് വിദ്യാർഥികൾക്ക് ബസ് പാസ്സ് ഇനി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇന്ന് മുതൽ സേവാസിന്ധു പോർട്ടലിലൂടെയും ബി.എം.ടി.സി. വെബ്‌സൈറ്റ് വഴിയും പാസുകൾക്ക് അപേക്ഷനൽകാം. എസ്. സി. എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ 200 രൂപയും മറ്റു വിഭാഗങ്ങളിലെ വിദ്യാർഥികൾ 1160 മുതൽ 1600 രൂപവരെയാണ് പാസുകൾക്ക് അടയ്ക്കേണ്ടത്. ബിരുദ ക്ലാസുകളിൽ പഠിക്കുന്നവർക്കും എൻജിനിയറിങ്ങ്, മെഡിക്കൽ കോഴ്‌സുകൾ ചെയ്യുന്നവർക്കും സായാഹ്ന കോളേജുകളിൽ വിവിധ കോഴ്‌സുകൾ ചെയ്യുന്നവർക്കും പാസുകൾക്ക് അപേക്ഷ സമർപ്പിക്കാം. മുൻ വർഷങ്ങളിൽ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ഒട്ടേറെ വിദ്യാർഥികൾക്ക് പാസുകൾ ലഭിച്ചിരുന്നില്ല. ഇത് ഈ വർഷം പരിഹരിച്ചിട്ടുണ്ടെന്ന്…
Read Moreസ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ
ബെംഗളൂരു: സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫീസ് വർധിപ്പിക്കുന്നതിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. There is no govt's control over private education institutions. Schools are forcing parents to pay complete school fee and threatening to stop online classes if it is not paid. But the govt is silent on the issue.@CMofKarnataka@nimmasuresh 3/5#SOS_Education — Siddaramaiah (@siddaramaiah) December 20, 2020 ബി.ജെ.പി. സർക്കാർ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം…
Read Moreസ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: സ്വര്‍ണമാല കവരുകയും മോഷണത്തിനിടെ അമ്മയുടെ കരച്ചില്‍ കേട്ട് ചെന്ന കുട്ടിയെ വധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയും12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് 25കാരന്‍ അറസ്റ്റിലായത്. അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന കുട്ടിയെയാണ് 25കാരന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. രാജു എന്ന കുട്ടിയാണ് മരിച്ചത്. മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ അമ്മ ഹനുമന്തമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മകനെയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഗജലിംഗപ്പയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.…
Read Moreനന്ദിഹിൽസിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം
ബെംഗളൂരു: വാരാന്ത്യങ്ങളിൽ നന്ദിഹിൽസിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം. വാരാന്ത്യങ്ങളിൽ ചുരംപാതയിൽ വാഹനത്തിരക്ക് ഏറിയതോടെയാണ് ഇത് ആലോചിക്കുന്നത്. കോവിഡ് കാലത്തും എണ്ണം വർധിച്ചതോടെ ശബ്ദ, വായു മലിനീകരണം സംബന്ധിച്ച് പരാതി ലഭിച്ചുവെന്നും ഇതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ചിക്കബെല്ലാപുര ഡെപ്യൂട്ടി കമ്മിഷണർ ആർ. ലത പറഞ്ഞു. ആദ്യമെത്തുന്ന 500 കാറുകളും 1500 ഇരുചക്രവാഹനങ്ങളും മുകളിൽ നിർത്താൻ അനുവദിക്കും. തുടർന്നുള്ള വാഹനങ്ങൾ താഴെ പാർക്ക് ചെയ്തശേഷം ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന ഇലക്‌ട്രിക് വാഹനങ്ങളിൽ പോകണമെന്നാണ് നിർദ്ദേശം.
Read More