കാൽപന്തുകളിയിലെ ദൈവം ഡിയഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരങ്ങൾ. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം ഇതു വരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. 91 ലോകകപ്പുകൾ കളിച്ച മറഡോണ 34 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. 1986 ൽ ലോകകപ്പ് അർജൻ്റീനക്ക് നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്നു.
Read MoreDay: 25 November 2020
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും
ദില്ലി: തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ കേന്ദ്ര സര്‍ക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയേക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിക്കുകയുണ്ടായി. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. രാജ്യ തലസ്ഥാനത്ത് പ്രതിഷേധ സമരം കർശനമായി നിരോധിച്ചിട്ടുണ്ട്. No protestors will…
Read Moreഇന്നത്തെ പരിശോധനകള്‍ 122454;ഡിസ്ചാര്‍ജ് 1333;പുതിയ കോവിഡ് രോഗികള്‍ 1630.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1630 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1333 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.33% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1333 ആകെ ഡിസ്ചാര്‍ജ് : 841432 ഇന്നത്തെ കേസുകള്‍ : 1630 ആകെ ആക്റ്റീവ് കേസുകള്‍ : 24890 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 11714 ആകെ പോസിറ്റീവ് കേസുകള്‍ : 878055 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreസുരക്ഷാ യോഗ്യത നേടി യെലച്ചനഹള്ളി-അഞ്ജനാപുര മെട്രോ പാത;ഉദ്ഘാടനം ഉടന്‍…
ബെംഗളൂരു: യെലചനഹള്ളി – അഞ്ജനാ പുര മെട്രോ ലൈൻ മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ സുരക്ഷാ യോഗ്യത നേടിയതോടുകൂടി പ്രവർത്തനസജ്ജമായി. 2014 നിർമ്മാണ പ്രവർത്തനം ആരംഭിച്ച രണ്ടാംഘട്ട നമ്മ മെട്രോ പദ്ധതി പ്രകാരമുള്ള ആദ്യത്തെ സർവീസ് ആണ് ഇതോടുകൂടി പ്രവർത്തനം ആരംഭിക്കുന്നത്. പ്രവർത്തനം തുടങ്ങുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രി യെദിയൂരപ്പയുടെയും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിംഗ് പൂരി യുടെയും സൗകര്യമനുസരിച്ച് തീയതി നിശ്ചയിക്കുമെന്ന് ബി എം ആർ സി എൽ അധികൃതർ അറിയിച്ചു. സൗത്ത് സർക്കിൾ റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയകുമാർ റായി…
Read Moreകോവിഡ് രോഗികളെ സഹായിക്കാൻ ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയും.
ബെംഗളൂരു :സാങ്കേതിക വിദ്യയുടെ ശക്തി വിന്യസിച്ചു കൊണ്ട് വിദൂരമായ ലഡാക് മേഖലയിൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നത് നേരിടുന്നതിനുള്ള ശ്രമങ്ങളിൽ ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ് ഫിസിഷ്യൻ ചേരുന്നു. സമുദ്രനിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ ലഡാക്കിൽ പ്രവർത്തിക്കുന്ന എസ്എൻഎം ഗവൺമെന്റ് ഹോസ്പിറ്റലിലെ ഐസിയു വിഭാഗത്തിനാണ് ബെംഗളൂരുവിലെ സെന്ററിൽ നിന്നും ഐ.സി.യു വിദഗ്ധരുടെയും നഴ്സുമാരുടെയും സേവനം സാങ്കേതികവിദ്യ ഉപയോഗിച്ച് തൽക്ഷണം ലഭ്യമാക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിലെ വൈദഗ്ധ്യക്ഷാമം പരിഹരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് ക്ലൗഡ് ഫിസിഷ്യൻ ഹെൽത്ത്കെയർ തെരഞ്ഞെടുക്കുകയായിരുന്നു. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഉതകുന്ന…
Read Moreപുഴയിൽ നീന്താൻ ഇറങ്ങിയ നാലു പേർ മുങ്ങിമരിച്ചു….
മംഗളൂരു: മൂഡബിദ്രി ശ്യാംഭവി പുഴയിൽ കുളിക്കാനിറങ്ങിയ വരാണ് അപകടത്തിൽ പെട്ടത്. മോദഷെഡ് സ്വദേശികളായ നിഖിൽ(18),ഹർഷിത(20),സുഭാഷ്(19),രവി(30) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പാൽ എടുക്ക് ഗ്രാമപഞ്ചായത്തിലെ സ്വദേശി ശ്രീധർ ആചാരിയുടെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴയോരത്ത് ആയിരുന്നു ശ്രീധരൻ റെ വീട്.പുഴ കണ്ടതോടെ വീട്ടിലെത്തിയ അവർക്ക് നീന്താനുള്ള ആഗ്രഹം അറിയിച്ചു. പത്ത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത് നീന്തലറിയാത്ത വരും ഇതിൽ ഉൾപ്പെടുന്നു. നീന്തൽ അറിയാത്ത ഒരാൾ മുങ്ങി താഴ്ന്നതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. പിന്നീട് നാട്ടുകാരും…
Read Moreസിസ്കോയുമായി സഹകരിച്ച് പ്രോജക്റ്റ് അധിഷ്ഠിത പാഠ്യ പദ്ധതിയുമായി കർണാടക സർക്കാർ…
ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 18 ലക്ഷത്തിലധികം വരുന്ന പ്രൈമറി ക്ലാസ് വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി പ്രോജക്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയുടെ (സി എൽ എ പി) മോഡ്യൂളുകൾ തിങ്കളാഴ്ച നടന്ന ചടങ്ങിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പുറത്തിറക്കി. സർക്കാരിന്റെ ഈ നൂതന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിസ്കോ മാനേജിങ് ഡയറക്ടർ ഹരീഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടു. 34 വിദ്യാഭ്യാസ ജില്ലകളിലെ 4 മുതൽ 7 വരെ ക്ലാസുകളിൽ നിന്നുള്ള 18 ലക്ഷത്തിലധികം സർക്കാർ സ്കൂൾ കുട്ടികൾക്ക്…
Read Moreഇവര്‍ ആഘോഷിക്കുന്നത് പരസ്പരം ചാണകം എറിഞ്ഞ് കൊണ്ട്,ഗോമാതാ പുരയിലെ വിചിത്രമായ ദീപാവലി ആഘോഷം ഇങ്ങനെ…
ബെംഗളൂരു : തമിഴ്നാട് കർണാടക അതിർത്തി ഗ്രാമമായ ഗോമാതാ പുരയിലെ ആഘോഷം വിചിത്രവും വ്യത്യസ്തവും ആണ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ പങ്കിട്ടും ഒക്കെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ഇവിടെ ദീപാവലിക്ക് ശേഷമുള്ള അടുത്ത രണ്ടു ദിവസങ്ങൾ ഗ്രാമവാസികൾ നീക്കിവയ്ക്കുന്നത് ചാണകം ശേഖരിക്കുന്നതിന് വേണ്ടിയാണ്. ഇത് കൃഷി ആവശ്യത്തിന് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പരസ്പരം എറിഞ്ഞ് ആഘോഷിക്കുന്നതിന് വേണ്ടിയാണ് ചാണകം ശേഖരിക്കുന്നത്. ഈ ആഘോഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു. എല്ലാവർഷവും ഗ്രാമത്തിലെ പുരുഷന്മാർ മുഴുവൻ പങ്കെടുത്തിരുന്ന ചാണകം ആഘോഷത്തിൽ ഇത്തവണ നൂറിൽ…
Read Moreചെന്നൈ നഗരത്തിലെ കനത്ത മഴയില്‍ അതിവേഗം തടാകം നിറഞ്ഞതിനാൽ ഡാം തുറന്നുവിട്ടു (വീഡിയോ)
ചെന്നൈ: ചെന്നൈ നഗരത്തിന് സമീപമുള്ള ചെമ്പരപ്പാക്കം തടാകം നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പെയ്യുന്ന കനത്തമഴയില്‍ നിറഞ്ഞു. ഷട്ടര്‍ തുറന്ന് വെള്ളം അഡയാര്‍ നദിയിലേക്ക് ഒഴുക്കി വിടുകയാണ്. ചെന്നൈ നഗരത്തിലെ കനത്തമഴയില്‍ ചെമ്പരപ്പാക്കം തടാകം അതിവേഗമാണ് നിറഞ്ഞത്. #WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN — ANI (@ANI) November 25, 2020 2015ല്‍ ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിന് പിന്നാലെ അധിക വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ചെന്നൈ…
Read Moreകോഴിഫാം ബിസിനസ്സിലൂടെ തട്ടിപ്പ്; മലയാളി അറസ്റ്റിൽ
ബെംഗളൂരു: നഞ്ചൻകോട്ടെ കർഷകരെ കോഴിഫാം ബിസിനസ്സിലൂടെ വഞ്ചിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെയ്യാറ്റിൻകരയിലെ ഒമേഗ 36 പോൾട്രി ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിന്റെ ഉടമ നെയ്യാറ്റിൻകര സ്വദേശി പ്രമോദി(60)നെ നഞ്ചൻകോട് പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ കമ്പനിയുടെ ബ്രാഞ്ച് നഞ്ചൻകോട്ട് തുറന്ന ശേഷമായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. നഞ്ചൻകോട്ടെ കർഷകർക്ക് ഒമേഗ ബി.വി.380 എന്ന പേരിലുള്ള കോഴിക്കുഞ്ഞുങ്ങളെയും കോഴിഫാം തുടങ്ങാനുള്ള ഷെഡും മറ്റും ഇയാൾ 1.25 ലക്ഷം രൂപയ്ക്ക് നൽകി. ഫാമിൽനിന്നും കോഴിമുട്ടകൾ ഒന്നിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിക്കൊള്ളുമെന്ന ഉറപ്പിലായിരുന്നു കർഷകരെക്കൊണ്ട് ഫാം തുടങ്ങിച്ചത്.…
Read More