കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും

ബെംഗളൂരു: കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചതിലൂടെ ആശ്വാസത്തിലായത് മലയാളി വിദ്യാർത്ഥികളും രോഗികളും. കെ എസ് ആർ ടി സി കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ബസ് സർവീസുകൾ കഴിഞ്ഞ 9 മാസത്തെ ഇടവേളക്കുശേഷമാണ് പുനരാരംഭിച്ചത്.

മംഗളുരുവിൽ നിന്നും കാസർഗോട്ടേക്ക് ഉള്ള സർവീസുകളാണ് പുനരാരംഭിച്ചത്. രണ്ടു സംസ്ഥാനങ്ങളിൽ നിന്നും ഇരുപത് ബസ്സുകളാണ് ആദ്യപടിയായി സർവീസ് നടത്തുക. ലോക്ക് ഡൗണിനു മുൻപ് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി 40 വീതം ബസ്സുകൾ 240 ട്രിപ്പുകൾ ആണ് ദിവസേന നടത്തിയിരുന്നത്.

ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ മാത്രം സർവീസുകൾ വൈകുമെന്ന്​ കെ.എസ്ആര്‍.ടി.സി വൃത്തങ്ങള്‍ അറിയിച്ചു. മംഗളൂരുവിലേക്കുള്ള ബസ് സര്‍വിസ് നിലച്ചതുമൂലം ആശുപത്രികളിലേക്ക് പോകേണ്ട രോഗികളും വിദ്യാഭ്യാസ ആവശ്യത്തിന് പോകുന്നവരുമടക്കം നിത്യേന മംഗളൂരുവിനെ ആശ്രയിക്കുന്ന നൂറുകണക്കിനു പേര്‍ ഏറെ പ്രയാസം അനുഭവിച്ചുവന്നിരുന്നു.

സംസ്ഥാനത്ത് കോളേജുകൾ തുറന്നതോടെ കാസർകോട് ജില്ലയിലെ വിദ്യാർത്ഥികൾ യാത്രാ സൗകര്യം ഇല്ലാതെ ദുരിതത്തിലായിരുന്നു. മഞ്ചേശ്വരം ഉപ്പള കുമ്പള കാസർകോട് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിച്ചത്.

ട്രെയിൻ, കേരള കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ ആയിരുന്നു ഇവർ നേരെത്തെ ചെയ്തിരുന്നത്. ഇപ്പോൾ ചെന്നൈ മംഗളൂരു ട്രെയിൻ സർവീസ് തുടങ്ങിയെങ്കിലും രാവിലെയും വൈകിട്ടും വിദ്യാർഥികൾക്ക് പോക്കുവരവിന് സാധ്യമായ സമയത്ത് ട്രെയിൻ ഇല്ല. ഈ ട്രെയിനുകൾ പുനരാരംഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം വരെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകൾ തലപ്പാടി വരെ മാത്രമായിരുന്നു സർവീസ് നടത്തിയിരുന്നത്. തലപ്പാടി അതിർത്തിവരെ കേരള ബസ്സിലും ഇവിടെ ഇറങ്ങി കർണാടക ബസ്സിലുമാണ് യാത്ര ചെയ്തു പോന്നത്. പ്രൊഫഷണൽ കോളേജ് ഏറെയുള്ള ദേർലകട്ട എത്തണമെങ്കിൽ ഒരു ബസ്സിന്‌ പകരം മൂന്ന് ബസ്സ് വരെ  മാറിക്കയറണം.

പലർക്കും പണവും സമയവും നഷ്ടം. ആ സമയത്ത് ക്ലാസിൽ എത്താൻ ആകുന്നില്ല. ചിലർ മംഗളൂർ ദേർലകട്ട എന്നിവിടങ്ങളിൽ ഫ്ലാറ്റ് എടുത്ത് താമസം തുടങ്ങി. ഉയർന്ന വാടക നൽകണം. സാമ്പത്തികഞെരുക്കം കൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഇതും കടുത്ത ദുരിതം. ഇപ്പോൾ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിച്ചത് മലയാളി വിദ്യാർത്ഥികൾക്ക് വളരെ സഹായകമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us