ബെംഗളൂരു : പിഴയടക്കാതെ മുങ്ങി നടക്കുന്നവരെ വീടുകളിൽ ചെന്ന് കണ്ട് പിഴ സംഖ്യ ഒടുക്കിയത് വൻ അനുഗ്രഹമായി.
ഒക്ടോബറിൽ പിഴയിനത്തിൽ ട്രാഫിക് പോലീസിന് ലഭിച്ചത് 18 കോടി രൂപയാണ്.
ലോക്ഡൗഡൗണിന് ശേഷം ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു, ഇതും പിഴത്തുകയിനത്തിൽ വൻ തുക ലഭ്യമാകാൻ കാരണമായി എന്ന് കണക്കാക്കുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഗതാഗത നിയമലംഘനത്തേ തുടർന്നുള്ള കേസുകൾ കുത്തനെ കുറഞ്ഞിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.